• HOME
  • »
  • NEWS
  • »
  • sports
  • »
  • Viral | 36 മിനിറ്റിനുള്ളില്‍ സ്വന്തം ഗോള്‍പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത് മൂന്ന് ഗോളുകള്‍; വീഡിയോ

Viral | 36 മിനിറ്റിനുള്ളില്‍ സ്വന്തം ഗോള്‍പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത് മൂന്ന് ഗോളുകള്‍; വീഡിയോ

ഇടം കാല്‍ കൊണ്ടും വലം കാല്‍ കൊണ്ടും ഹെഡ്ഡറിലൂടെയുമാണ് മൂര്‍ സ്വന്തം വലയിലേക്ക് തന്നെ മൂന്നുതവണ പന്തെത്തിച്ചത്. വീഡിയോ കാണാം

  • Share this:
    ഫുട്‌ബോള്‍ കളിയില്‍ താരങ്ങള്‍ ഹാട്രിക് (Hat-trick) നേടുന്നത് അപൂര്‍വമായ കാര്യമല്ല. ഒരു മത്സരത്തില്‍ മൂന്നും, നാലും അഞ്ചും ഗോളുകള്‍ താരങ്ങള്‍ നേടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ സെല്‍ഫ് ഗോളില്‍ (self goal) ഹാട്രിക് നേടി എതിരാളികള്‍ക്ക് മൂന്ന് ഗോള്‍ സമ്മാനിക്കുക എന്നത് അത്യപൂര്‍വമായ കാര്യം തന്നെയാണ്.

    ഇപ്പോഴിതാ അങ്ങനെയും സംഭവിച്ചിരിക്കുകയാണ്. വനിതാ ഫുട്ബോളിലാണ് ഈ അപൂര്‍വ ഹാട്രിക് പിറന്നത്. ന്യൂസിലന്‍ഡ് വനിതാ താരം മിഖേയല മൂര്‍ ആണ് ഈ ഹാട്രിക്ക് സ്വന്തമാക്കിയ ഹതഭാഗ്യയായ വ്യക്തി.

    യുഎസ്എയും ന്യൂസിലന്‍ഡും (USA vs NZ) തമ്മിലുള്ള ഷി ബിലീവസ് കപ്പിലാണ് ഈ സെല്‍ഫ് ഗോള്‍ ഹാട്രിക്കിന്റെ പിറവി. ന്യൂസിലന്‍ഡിന്റെ പ്രതിരോധ താരമാണ് മൂര്‍. ഇടം കാല്‍ കൊണ്ടും വലം കാല്‍ കൊണ്ടും ഹെഡ്ഡറിലൂടെയുമാണ് മൂര്‍ സ്വന്തം വലയിലേക്ക് തന്നെ മൂന്നുതവണ പന്തെത്തിച്ചത്.

    കളിയുടെ അഞ്ച്, ആറ്, 36 മിനിറ്റുകളിലാണ് സെല്‍ഫ് ഗോളുകളുടെ പിറവി. പിന്നാലെ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി വലയിലെത്തിച്ച് അമേരിക്ക 5-0ത്തിന് മത്സരവും ജയിച്ചു.


    ഇംഗ്ലീഷ് വനിതാ ക്ലബ് ഫുട്ബോളില്‍ ലിവര്‍പൂളിന്റെ പ്രതിരോധ താരമാണ് ഈ 25കാരി. നാല് വനിതാ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റാണ് ഷി ബിലീവസ് കപ്പ്. ന്യൂസിലന്‍ഡ്, അമേരിക്ക, ചെക്ക് റിപ്പബ്ലിക്ക്, ഐസ്ലന്‍ഡ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ന്യൂസിലന്‍ഡ് തുടര്‍ച്ചയായി രണ്ടാം മത്സരമാണ് പരാജയപ്പെടുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ ഐസ്ലന്‍ഡിനോടും പരാജയം ഏറ്റുവാങ്ങിയിരുന്നു.
    Published by:Sarath Mohanan
    First published: