• HOME
  • »
  • NEWS
  • »
  • sports
  • »
  • 'നിന്‍റെ നിറം ഓസീസ് ക്രിക്കറ്റിന് ചേർന്നതല്ല', വംശീയ അധിക്ഷേപം നേരിട്ട സംഭവം വെളിപ്പെടുത്തി ഉസ്മാൻ ഖവാജ

'നിന്‍റെ നിറം ഓസീസ് ക്രിക്കറ്റിന് ചേർന്നതല്ല', വംശീയ അധിക്ഷേപം നേരിട്ട സംഭവം വെളിപ്പെടുത്തി ഉസ്മാൻ ഖവാജ

'ഇപ്പോൾ എനിക്ക് ക്രിക്കറ്റിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞപ്പോൾ എന്റെ ഉപഭൂഖണ്ഡത്ത് നിന്ന് വരുന്നവര്‍ എന്റെ പക്കല്‍ വന്ന് അവര്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പറയാറുണ്ട്'

Usman Khwaja

Usman Khwaja

  • Share this:
    അഞ്ചാം വയസിൽ പാകിസ്ഥാനിൽ നിന്നും കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറിയ താരമാണ് ഉസ്മാൻ ഖവാജ. 34കാരനായ ഖവാജ 2011ലെ ആഷസ് ടെസ്റ്റിലാണ് തന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റ് മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. പാകിസ്താനിലെ ഇസ്ലാമബാദില്‍ ജനിച്ച താരം തന്റെ നിറത്തിന്റെ പേരിൽ താൻ നേരിടേണ്ടി വന്നിട്ടുള്ള വംശീയ അധിക്ഷേപത്തിന്റെ കഥകൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

    തന്റെ നിറം ഇതായതുകൊണ്ട് മാത്രം താൻ ക്രിക്കറ്റിലേക്ക് എത്തില്ല എന്ന് പറഞ്ഞവരുണ്ടായിരുന്നു എന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. 'പാകിസ്ഥാനില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തിയ സമയം ഞാനേറെ ബുദ്ധിമുട്ടിയിരുന്നു. വളരെ പെട്ടന്നൊന്നും എനിക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ഇഷ്ടപ്പെടാന്‍ ആയിരുന്നില്ല. ഞാന്‍ ജനിച്ചത് പാകിസ്ഥാനില്‍ ആയിരുന്നത് കൊണ്ടാണത്. ഞാന്‍ ചെറുതായിരുന്നപ്പോള്‍, ഞാന്‍ ഒരിക്കലും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാന്‍ പോകുന്നില്ലെന്നും എന്റെ തൊലി നിറം ഓസ്‌ട്രേലിയക്ക് ചേരുന്നതല്ലെന്നും തുടങ്ങിയ അധിക്ഷേപങ്ങള്‍ അഹനീയമായിരുന്നു. അങ്ങനെയായിരുന്നു ആളുകളുടെ ചിന്താഗതി. എന്നാല്‍ അതിപ്പോള്‍ മാറാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഓസ്ട്രേലിയന്‍ ടീമില്‍ ഒരു ഭാഗമായത് പോലെയാണ് തോന്നുന്നത്'- ഖവാജ പറഞ്ഞു.

    Also Read- ടി20 ലോകകപ്പ് യുഎഇയിൽ നടന്നേക്കും; വേദിമാറ്റത്തിന് ബിസിസിഐ സമ്മതിച്ചതായി സൂചന

    'ഇപ്പോൾ എനിക്ക് ക്രിക്കറ്റിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞപ്പോൾ എന്റെ ഉപഭൂഖണ്ഡത്ത് നിന്ന് വരുന്നവര്‍ എന്റെ പക്കല്‍ വന്ന് അവര്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പറയാറുണ്ട്. നിങ്ങളെപ്പോലെ ഒരാൾ ഓസ്‌ട്രേലിയന്‍ ടീമില്‍ കളിക്കുമ്പോൾ ഞങ്ങളും ടീമിന്റെ ഒരു ഭാഗമായത് പോലെ തോന്നുന്നു എന്ന്. അതിലൂടെ അവര്‍ ഓസ്‌ട്രേലിയന്‍ ടീമിനെ പിന്തുണയ്ക്കുന്നതായും പറഞ്ഞു. ഞങ്ങള്‍ നേരത്തെ അങ്ങനെ ചെയ്തിരുന്നില്ലെന്നും ഇനി മുതല്‍ പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്'- ഖവാജ വ്യക്തമാക്കി.

    'അത് പിന്നീട് തുടര്‍ച്ചയായി സംഭവിക്കാന്‍ തുടങ്ങി. കൂടുതലായി സംഭവിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മനസിലാക്കി എന്റെ പശ്ചാത്തലം പ്രശ്നമല്ല, അത് ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. പിന്നീട് എന്റെ കുട്ടിക്കാലത്തില്‍ നിന്നും ഓസ്‌ട്രേലിയയെ പിന്തുണക്കാന്‍ ഞാന്‍ കുറച്ചു സമയമെടുത്തുവെന്ന് മനസിലാക്കി'- ഖവാജ പറഞ്ഞു നിർത്തി. ഓസീസിനായി 44 ടെസ്റ്റുകളില്‍ നിന്ന് 2887 റണ്‍സാണ് ഖവാജ നേടിയത്. ഇതില്‍ എട്ട് സെഞ്ചുറികളും ഉള്‍പ്പെടും. 40 ഏകദിനങ്ങളില്‍ 1554 റണ്‍സും നേടി. ഇതില്‍ രണ്ട് സെഞ്ചുറികളും ഉൾപ്പെടുന്നുണ്ട്. 151 ഫസ്റ്റ് ക്ലാസ് മാച്ചുകളിൽ നിന്നും 28 സെഞ്ച്വറികളും 49 അർദ്ധ സെഞ്ച്വറികളും സഹിതം 10029 റൺസ് താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്.

    News summary: Usman Khawaja revealed that he was told many times in earlier years he was not the right skin colour to play cricket in Australia.
    Published by:Anuraj GR
    First published: