നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Vijay Hazare Trophy | ഉത്തപ്പയ്ക്ക് വീണ്ടും സെഞ്ച്വറി; കേരളത്തിന് തുടർച്ചയായ മൂന്നാം ജയം

  Vijay Hazare Trophy | ഉത്തപ്പയ്ക്ക് വീണ്ടും സെഞ്ച്വറി; കേരളത്തിന് തുടർച്ചയായ മൂന്നാം ജയം

  29 പന്ത് നേരിട്ട സഞ്ജു 61 റൺസ് നേടി. നാലു സിക്സറും ആറു ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്

  ഫയല്‍ ചിത്രം

  ഫയല്‍ ചിത്രം

  • Share this:
   ബെം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോഫി ഏകദിനത്തിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്നു നടന്ന മത്സരത്തില്‍ കേരളം ഏഴു റൺസിന് കരുത്തരായ റെയിൽവേസിനെ പരാജയപ്പെടുത്തി. ഗ്രൂപ് സിയിലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 351 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിൽ 344 റൺസാണ് റെയിൽവേസ് നേടിയത്. മൂന്നു മത്സരത്തിനിടെ രണ്ടാമത്തെ സെഞ്ച്വറി നേടിയ റോബിൻ ഉത്തപ്പയും സെഞ്ച്വറിയുമായി തിളങ്ങിയ വിഷ്ണു വിനോദും, അതിവേഗം റൺസടിച്ചു കൂട്ടിയ സഞ്ജു വി സാംസണും ചേർന്നാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.

   ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. റോ​ബി​ന്‍ ഉ​ത്ത​പ്പ​യു​ടേ​യും (100) വി​ഷ്ണു വി​നോ​ദി​ന്‍റെ​യും (104) സെഞ്ചുറിയുടെ ബലത്തിലാണ് കേരളം മികച്ച സ്‌കോര്‍ പടുത്തുയർത്തിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 193 റണ്‍സ് അടിച്ചു കൂട്ടി. ഉത്തപ്പ തുടര്‍ച്ചയായ മൂന്ന് കളികളിലും മികച്ച പ്രകടനമാണ് നടത്തിയത്. ഒഡീഷയ്ക്കെതിരെയും ഉത്തപ്പ സെഞ്ച്വറി നേടിയിരുന്നു. അഞ്ചു സിക്സറും എട്ടു ഫോറും ഉൾപ്പടെ 104 പന്തിൽനിനനാണ് ഉത്തപ്പ 100 റൺസെടുത്തത്.

   മിഡിൽ ഓവറുകളിൽ സഞ്ജു വി സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങും കേരളത്തിന് മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചു. 29 പന്ത് നേരിട്ട സഞ്ജു 61 റൺസ് നേടി. നാലു സിക്സറും ആറു ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. സചിന്‍ ബേബി (1), മുഹമ്മദ്​ അസ്​ഹറുദ്ദീന്‍ (5) എന്നിവര്‍ക്ക്​ തിളങ്ങാനാകാത്തതിനാല്‍​ കേരള സ്​കോറിങ്​ അല്‍പ്പം മന്ദഗതിയിലാക്കിയിരുന്നു. എന്നാൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച വത്സൽ ഗോവിന്ദും കേരളത്തിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതോടെ കൂറ്റൻ സ്കോറിലേക്ക് കേരളം എത്തുകയായിരുന്നു. 34 പന്തിൽനിന്ന് വത്സൽ ഗോവിന്ദ് പുറത്താകാതെ 46 റൺസ് നേടി. മൂന്നു സിക്സറും രണ്ടു ഫോറും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്.

   Also Read- India vs England 3rd Test | ഇംഗ്ലണ്ട് 112ന് പുറത്ത്; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിളങ്ങിയത് ഗുജറാത്തിന്‍റെ സ്വന്തം അക്ഷർ പട്ടേൽ

   മറുപടി ബാറ്റിങ്ങിനിറങ്ങിയ റെ​യി​ല്‍​വേ​സി​നാ​യി ഓ​പ്പ​ണ​ര്‍ മൃ​ണാ​ല്‍ ദേ​വ്ദ​റും (79) അ​രി​ന്ദം ഘോ​ഷും (64) സൗ​ര​ഭ് സിം​ഗും (50), ഹ​ര്‍​ഷ് ത്യാ​ഗി​യും (58) പൊരുതിയെങ്കിലും വിജയം നേടാന്‍ കഴിഞ്ഞില്ല. ര​ണ്ട് പ​ന്ത് ബാ​ക്കി​നി​ല്‍​ക്കെ കേരളം അവരെ ഓള്‍ഔട്ട് ആക്കുകയായിരുന്നു. കേരളത്തിനുവേണ്ടി എം. ഡി നിധീഷ് മൂന്നു വിക്കറ്റ് വീഴ്ത്തി. ശ്രീശാന്ത്, ബേസിൽ, സച്ചിൻ ബേബി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഗ്രൂപ്പ് സിയിൽ 12 പോയിന്‍റുമായി കേരളം ആണ് ഒന്നാമത്. ആദ്യ മത്സരത്തിൽ കേരളം ഒഡീഷയെയും രണ്ടാം മത്സരത്തിൽ ഉത്തർ പ്രദേശിനെയുമാണ് തോൽപ്പിച്ചത്.

   ഇന്നത്തെ സെഞ്ച്വറി നേട്ടത്തോടെ വിജയ്​ ഹസാരെ ​ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി റോബിൻ ഉത്തപ്പ മാറി. 11 സെഞ്ച്വറികള്‍ നേടിയ ഉത്തപ്പ യഷ്​പാല്‍ സിങ്ങിന്‍റെ പത്ത്​ സെഞ്ച്വറികളെന്ന റെക്കോര്‍ഡാണ്​ പഴങ്കഥയാക്കിയത്​. കേരളത്തിനുവേണ്ടി രണ്ടു സെഞ്ച്വറി നേടിയ ഉത്തപ്പ, മറ്റു ഒമ്പതു സെഞ്ച്വറികളും കർണാടകത്തിനു വേണ്ടിയാണ് നേടിയത്. ഏഴാം തവണയാണ്​ കേരളം ലിസ്റ്റ്​ എ മത്സരത്തില്‍ 300ന്​ മുകളില്‍ സ്​കോര്‍ ചെയ്യുന്നത്​. ലിസ്റ്റ്​ എ മത്സരങ്ങളിലെ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്​കോറാണിത്​.
   Published by:Anuraj GR
   First published:
   )}