നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഒളിമ്പിക് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

    ഒളിമ്പിക് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

    സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് രണ്ട് കോടി രൂപയും, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 1.5 കോടി രൂപയും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടി രൂപയുമാണ് സര്‍ക്കാര്‍ നല്‍കിയത്.

    Credit: PR Sreejesh fb

    Credit: PR Sreejesh fb

    • Share this:
      ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ നെടുംതൂണായ പി. ആര്‍. ശ്രീജേഷിന് ആദരം. ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയത്. ടോക്യോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കള്‍ക്ക് പുറമെ നാലാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്കുള്‍പ്പെടെ മൊത്തം 42 കോടിയുടെ സമ്മാനങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്നത്.

      സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് രണ്ട് കോടി രൂപയും, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 1.5 കോടി രൂപയും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടി രൂപയുമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇന്ത്യന്‍ ഹോക്കി ടീമിലെ 19 അംഗങ്ങള്‍ക്കും ഒരു കോടി രൂപ വീതം സമ്മാനമായി ലഭിച്ചു.

      ഓഗസ്റ്റ് 5 നു നടന്ന മത്സരത്തിലാണ് ഇന്ത്യന്‍ ഹോക്കി ടീമിനു വെങ്കല മെഡല്‍ ലഭിച്ചത്. ഒളിമ്പിക്സിലെ ഒമ്പത് ഗോളുകള്‍ പിറന്ന അത്യന്തം ആവേശകരമായിരുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. കളി തീരാന്‍ വെറും സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ ജര്‍മനിക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചപ്പോള്‍ എല്ലാ ഇന്ത്യക്കാരും മുള്‍മുനയിലായി. പക്ഷെ സമ്മര്‍ദ്ദ നിമിഷത്തില്‍ പതറാതെ ജര്‍മന്‍ താരങ്ങള്‍ എടുത്ത പെനാല്‍റ്റി കോര്‍ണര്‍ വളരെ മികച്ച രീതിയില്‍ തടുത്തിട്ടതോടെയാണ് ഇന്ത്യന്‍ ടീമിന് ചരിത്ര ജയം സ്വന്തമായത്.

      Read also: വിശാഖപട്ടണത്ത് സ്പോർട്സ് അക്കാദമി ആരംഭിക്കാനൊരുങ്ങി പി.വി സിന്ധു; പദ്ധതി പ്രധാനമന്ത്രിയോട് പങ്കുവച്ചു

      കേരളത്തിലേക്ക് 49 വര്‍ഷത്തിനുശേഷം ഒളിമ്പിക് മെഡല്‍ കൊണ്ടുവന്ന പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഡപ്യൂട്ടി ഡയറക്ടറാണ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം അംഗം ശ്രീജേഷ്. 41 വര്‍ഷത്തിനുശേശേഷം ഇന്ത്യയ്ക്കു ഹോക്കി മെഡല്‍ ലഭിക്കുന്നതിന് നിര്‍ണായകമായത് ഗോള്‍ക്കീപ്പറായ ശ്രീജേഷിന്റെ പ്രകടനമായിരുന്നു.

      ഇപ്പോള്‍ പഞ്ചാബി പഠിച്ചു കാണുമല്ലോയെന്ന് പ്രധാനമന്ത്രി; ഇവരെ മലയാളം പഠിപ്പിക്കുകയാണെന്ന് ശ്രീജേഷ്

      ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ക്കായി വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം വസതിയിലായിരുന്നു വിരുന്നൊരുക്കിയത്. ഇതിനിടെയാണ് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷുമായി മോദി സൗഹൃദ സംഭാഷണം നടത്തിയത്.

      വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിക്കുന്നതിനിടയിലായരുന്നു ശ്രീജേഷിനോട് പ്രധാനമന്ത്രിയുടെ ചോദ്യം എത്തിയത്. 'നിങ്ങള്‍ ഇപ്പോള്‍ പഞ്ചാബി പഠിച്ചു കാണുമല്ലേ'' എന്നാണ് മോദി ചോദിച്ചത്. 'ഇല്ല, ഇവരെ മലയാളം പഠിപ്പിക്കുകയാണ്' എന്നായിരുന്നു ശ്രീജേഷിന്റെ മറുപടി.
      Published by:Sarath Mohanan
      First published:
      )}