തിരുവനന്തപുരം: വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാമെന്ന് സര്‍ക്കുലര്‍. ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുംവിധം ഉച്ചയ്ക്ക് ശേഷം ഓഫീസുകളില്‍ ക്രമീകരണം ഒരുക്കാന്‍ വകുപ്പ് മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
സാമൂഹ്യനീതി വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. നാളെ വൈകീട്ടാണ് വനിതാ മതില് നടക്കുന്നത്. വനിതാ മതിലിനോടനുബന്ധിച്ച് നാലെ കോഴിക്കോട് ജിലല്യില്‍ പത്തു വരെയുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ മതിലിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടിയാണ് ഡപ്യൂട്ടി ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചത്.
Also Read: വനിതാമതിലിൽ അണിചേരാൻ ഗൗരിയമ്മയും
പകരം ജനുവരി 19 പ്രവൃത്തി ദിനമായിരിക്കും. ശബരിമല സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വനിതാ മതില് നടക്കുന്നതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Also Read- ഉയരുന്ന വനിതാ മതിൽ: ഉറക്കെച്ചൊല്ലാൻ പ്രതിജ്ഞയിതാ
വനിതാ മതില് വിശദീകരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരത്തെ രംഗത്തെത്തിയിരുന്നു. ശബരിമല സ്ത്രീപ്രവേശന വിധി വനിതാ മതിലിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്നായിരുന്നു കാനംപറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm kerala, Cm pinarayi, Kerala, Vanitha mathil