നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |ടി20 ലോകകപ്പില്‍ അവന്‍ ഇന്ത്യയുടെ വജ്രായുധമാകും; വരുണ്‍ ചക്രവര്‍ത്തിയെ പ്രശംസിച്ച് വിരാട് കോഹ്ലി

  IPL 2021 |ടി20 ലോകകപ്പില്‍ അവന്‍ ഇന്ത്യയുടെ വജ്രായുധമാകും; വരുണ്‍ ചക്രവര്‍ത്തിയെ പ്രശംസിച്ച് വിരാട് കോഹ്ലി

  നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തിയത്.

  News18

  News18

  • Share this:
   ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആര്‍സിബിക്കെതിരെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത നേടിയത്. ആര്‍സിബി കുറിച്ച 93 റണ്‍സിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 10 ഓവറോളം ബാക്കി നിര്‍ത്തിയാണ് കൊല്‍ക്കത്ത മറികടന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി കൊല്‍ക്കത്തയുടെ ബൗളിംഗ് മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ തകര്‍ന്നടിയുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസലുമാണ് ആര്‍സിബി നിരയുടെ കഥ കഴിച്ചത്.

   മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുണ്‍ ചക്രവര്‍ത്തിയെ പ്രശംസിച്ച് ആര്‍ സി ബി നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തി. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തിയത്.

   'മികച്ച പ്രകടനമായിരുന്നു വരുണിന്റെത്, ഡഗൗട്ടിലിരിക്കുമ്പോള്‍ ഞാന്‍ അതായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ അവന്‍ ടീമിന്റെ നിര്‍ണായക താരമായി മാറും. എല്ലാ യുവതാരങ്ങളും ഇത്തരം പ്രകടനം കാഴ്ച്ചവെയ്ക്കണം. എങ്കില്‍ മാത്രമേ ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് സ്‌ട്രെങ്ത് ശക്തമായി തുടരൂ. കൂടാതെ അവന്‍ സമീപഭാവിയില്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ പോകുന്ന താരമാണ്. അത് ഇന്ത്യയ്ക്ക് ഒരു നല്ല സൂചനയാണ്.'- കോഹ്ലി പറഞ്ഞു.

   മികച്ച പാര്‍ട്‌നര്‍ഷിപ്പുകളുടെ അഭാവമാണ് മത്സരത്തില്‍ ആര്‍സിബിയ്ക്ക് തിരിച്ചടിയായതെന്നും വളരെ പെട്ടെന്ന് ഡ്യൂ മത്സരത്തിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിച്ചില്ലയെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു. ബാംഗ്ലൂര്‍ നിരയില്‍ നാല് ബാറ്റ്സ്മാന്മാര്‍ മാത്രമായിരുന്നു രണ്ടക്കം കടന്നത്.

   22 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ആര്‍സിബി നിരയിലെ ടോപ് സ്‌കോറര്‍. ഐപിഎല്ലില്‍ തന്റെ 200ാ0 മത്സരത്തിനിറങ്ങിയ വിരാട് കോഹ്ലിക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. വെറും അഞ്ച് റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്. ആര്‍സിബിയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ എബി ഡിവില്ലിയേഴ്സ് ഗോള്‍ഡന്‍ ഡക്കായി.

   മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയുടെ മുന്നേറ്റം അനായാസമായിരുന്നു. ആര്‍സിബി ബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ കൊല്‍ക്കത്തയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്ലും അരങ്ങേറ്റ താരം വെങ്കടേഷ് അയ്യരും അനായാസം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.

   ചെറിയ ലക്ഷ്യമായിരുന്നിട്ട് കൂടി തുടക്കം മുതല്‍ തകര്‍ത്തടിച്ച് മുന്നേറുകയായിരുന്നു ഇരുവരും. ആര്‍സിബി ബൗളര്‍മാര്‍ക്ക് ഒരു പഴുത് പോലും നല്‍കാതെ മുന്നേറിയ ഇരുവരും പവര്‍പ്ലേ ഓവര്‍ തീരും മുന്‍പ് തന്നെ ടീം സ്‌കോര്‍ 50 കടത്തി. 50 കടന്നതിന് ശേഷവും അടിതുടര്‍ന്ന ഗില്ലും അയ്യരും മത്സരം വേഗത്തില്‍ തീര്‍ക്കാനുള്ള ധൃതിയിലായിരുന്നു. കൂട്ടത്തില്‍ ഗില്‍ ആയിരുന്നു കൂടുതല്‍ ആക്രമണകാരി. ആര്‍സിബി ബൗളര്‍മാരെ നിഷ്‌കരുണം തച്ചുതകര്‍ത്ത് മുന്നേറിയ ഗില്‍ ഒടുവില്‍ അര്‍ഹിച്ച അര്‍ധസെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ ചാഹലിന്റെ പന്തില്‍ സിറാജിന് ക്യാച്ച് നല്‍കി മടങ്ങി. 34 പന്തില്‍ 48 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്.
   Published by:Sarath Mohanan
   First published:
   )}