ഐപിഎല്ലില്‍ ഇത്തവണ യുഎഈയില്‍ നടന്ന രണ്ടാം പാദത്തിലെ പുത്തന്‍ താരോദയമായിരുന്നു കെകെആര്‍ താരം വെങ്കടേഷ് അയ്യര്‍(Venkatesh Iyer). ഐപിഎല്ലില്‍ മികവ് കാണിച്ചതിന് പിന്നാലെ കിവീസിന് എതിരായ പരമ്പരയിലേക്ക് വെങ്കടേഷ് അയ്യരുടെ പേര് ഉള്‍പ്പെടുത്തുകയായിരുന്നു. പരമ്പരയിലെ മൂന്ന് ടി20 മത്സരങ്ങളും കളിക്കാന്‍ വെങ്കടേഷിനായി. എന്നാല്‍ അവസാനത്തെ ടി20യില്‍ മാത്രമാണ് വെങ്കടേഷ് അയ്യര്‍ക്ക് ബൗള്‍ ചെയ്യാനായത്. അവിടെ മൂന്ന് ഓവര്‍ എറിഞ്ഞ വെങ്കടേഷ് ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍(all-ronder) എന്ന സ്ഥാനത്തേക്ക് തന്റെ പേര് ഉയര്‍ത്തി കാണിച്ചാണ് ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്പര വെങ്കടേഷ് അയ്യര്‍ അവസാനിപ്പിച്ചത്. ഇപ്പോഴിതാ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യേണ്ടി വന്നാലും താന്‍ റണ്‍സ് കണ്ടെത്തുമെന്നും പന്ത് കയ്യില്‍ തന്നാല്‍ വിക്കറ്റും വീഴ്ത്തുമെന്നും തുറന്നു പറയുകയാണ് വെങ്കടേഷ് അയ്യര്‍.
'പല ഡിപ്പാര്‍ട്ട്മെന്റില്‍ സംഭാവന നല്‍കാനാവുക എന്നത് പ്രധാനമാണ്. ഞാന്‍ ഓള്‍റൗണ്ടറാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് കാണിക്കണം. ടീമില്‍ സ്ഥാനം പിടിക്കാനുള്ള മത്സരം ഞാന്‍ നോക്കുന്നില്ല. എന്നെ ടീമില്‍ എടുത്താല്‍ പെര്‍ഫോം ചെയ്യേണ്ടത് എന്റെ കടമയാണ്,'- വെങ്കടേഷ് അയ്യര്‍ പറഞ്ഞു.
'ബാറ്റ്സ്മാന് എന്ന നിലയില്‍ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും ഫ്ളെക്സിബിളായിരിക്കണം. മാനസികമായി ഞാന്‍ അതിന് ഒരുങ്ങിയിട്ടുണ്ട്. ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനായാലും മൂന്നാമതോ അഞ്ചാമതോ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനോ ആയാലും എന്നെ അയക്കാം, ഞാന്‍ റണ്‍സ് സ്കോര്‍ ചെയ്യും. രാജ്യത്തിനായി കളിക്കുമ്പോള്‍ ടീം ആവശ്യപ്പെടുന്ന വിധം കളിക്കണം. ടീമിനാണ് പ്രഥമ പരിഗണന.'- വെങ്കടേഷ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
Gautam Gambhir |ഗൗതം ഗംഭീറിന് ഐ എസ് ഭീകരുടെ വധഭീഷിണി; സുരക്ഷ ശക്തമാക്കി
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണറും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിനും കുടുംബത്തിനും നേര്‍ക്ക് ഐഎസ്ഐഎസ് കശ്മീരിന്റെ വധഭീഷണി. ചൊവ്വാഴ്ച രാത്രി ഇ- മെയില്‍ വഴിയാണ് വധഭീഷണി ലഭിച്ചത്. ഗംഭീറിന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്കാണ് ഭീഷണിസന്ദേശം അയച്ചിരിക്കുന്നത്.
ഗംഭീര്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വീടിന് സുരക്ഷ വര്‍ധിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 'ഇ മെയില്‍ വഴി ഗൗതം ഗംഭീറിന് ഐസിസ് കശ്മീരില്‍ നിന്ന് വധഭീഷണിക്കത്ത് ലഭിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു'- പൊലീസ് ഓഫിസര്‍ ശ്വേത ചൗഹാന് പറഞ്ഞു.
ഭീഷണി സന്ദേശം അയച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഗംഭീറിന് എന്തുകൊണ്ടാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. ക്രിക്കറ്റ് താരമായ ഗംഭീര്‍ 2018ലാണ് കളിയില്‍ നിന്നും വിരമിക്കുന്നത്. 2019ല്‍ കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ലോകസഭാംഗമായി.
2019ലും ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. തനിക്ക് ഫോണിലൂടെ വധഭീഷണികള്‍ വരുന്നുണ്ടെന്നും സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ഗംഭീര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണിയെക്കുറിച്ച് ഷാഹ്ദാര ഡെപ്യൂട്ടി കമ്മീഷണര്‍ക്കും മറ്റ് മേലുദ്യോഗസ്ഥര്‍ക്കും ഗംഭീര്‍ പരാതി നല്‍കിയിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.