നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കളിയാക്കാൻ ശ്രമിച്ച പാകിസ്താൻ മാധ്യമ പ്രവർത്തകന് ചുട്ട മറുപടിയുമായി വെങ്കടേഷ് പ്രസാദ്

  കളിയാക്കാൻ ശ്രമിച്ച പാകിസ്താൻ മാധ്യമ പ്രവർത്തകന് ചുട്ട മറുപടിയുമായി വെങ്കടേഷ് പ്രസാദ്

  'അല്ല നജീബ് സഹോദരാ. ശേഷവും കുറച്ചു നേട്ടങ്ങളുണ്ടായിട്ടുണ്ട്. 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന അടുത്ത ലോകകപ്പില്‍ മാഞ്ചസ്റ്ററില്‍ പാകിസ്താനെതിരായ മത്സരത്തില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. അവര്‍ക്ക് 228 റണ്‍സ് പിന്തുടരാനായില്ല. ദൈവം അനുഗ്രഹിക്കട്ടെ'- പ്രസാദ് കുറിച്ചു.

  venketesh prasad

  venketesh prasad

  • Share this:
   1996-ലെ ലോകകപ്പില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആമിര്‍ സൊഹൈലിന്റെ വിക്കറ്റ് എടുക്കുന്ന മനോഹരമായ ചിത്രം വെങ്കടേഷ് പ്രസാദ് ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. അതിനെ ചൊല്ലി വിവാദങ്ങളും കൊഴുക്കുകയാണ്. ട്വീറ്റിൽവെങ്കടേഷ് പ്രസാദ് പറയുന്നത് ആ മത്സരത്തിൽ സൊഹൈൽ ബൗണ്ടറി പായിച്ചതിന് ശേഷമുള്ള അടുത്ത പന്ത് തന്നെ ഇന്ദിരാ നഗറിലെ ഗുണ്ടയാക്കി മാറ്റി എന്നാണ്. തൊട്ടടുത്ത പന്തിൽ വെങ്കടേഷ് സൊഹൈലിനെ ബൗൾഡ് ആക്കിയിരുന്നു. 'പ്രസാദിന്റെ കരിയറിലെ ഏക നേട്ടം' എന്ന പ്രതികരണവുമായി പാക്കിസ്ഥാനില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ പിന്നാലെയെത്തി.

   മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ പരസ്യചിത്രം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വൈറാലിയിരുന്നു. തീര്‍ത്തും ശാന്തനായ ദ്രാവിഡ് ദേഷ്യപ്പെടുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ട്രാഫിക്‌ ബ്ലോക്കിൽ പെട്ടു കിടക്കുന്ന ദ്രാവിഡ്‌, താൻ ഇന്ദിരാ നഗറിലെ ഗുണ്ടയാണെന്നും പറഞ്ഞ് അടുത്തുള്ള വണ്ടിക്കാരോട് ദേഷ്യപ്പെടുന്നതാണ് പരസ്യത്തിൽ കാണിക്കുന്നത്. ക്രിക്കറ്റ് ലോകം ഏറ്റെടുത്ത വീഡിയോയില്‍ ദ്രാവിഡിന്റെ മറ്റൊരു മുഖമെന്നാണ് പലരും പറഞ്ഞത്.

   ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടങ്ങള്‍ എപ്പോഴും ലോകകപ്പ് ഫൈനലിനോളം തന്നെ ആരാധകരെ ആവശേത്തിലാഴ്ത്തുന്നതാണ്. ലോകകപ്പില്‍ ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയെ കീഴടക്കാനുമായിട്ടില്ല. അന്നത്തെ മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത പാകിസ്താന് വേണ്ടി ഓപ്പണര്‍മാരായ അമീര്‍ സൊഹലും സയ്യിദ് അന്‍വറും വെടിക്കെട്ട് തുടക്കം നല്‍കി ഇന്ത്യയെ ഞെട്ടിച്ചിരുന്നു. വെങ്കടേഷ് പ്രസാദിന്റെ ഓവറിൽ ഒരു പന്ത് ബൗണ്ടറി കടത്തിയശേഷം സൊഹൈല്‍ അടുത്ത പന്ത് ഇനി ബൗണ്ടറിക്ക് പുറത്തു പതിക്കുമെന്ന് പറഞ്ഞ് ആംഗ്യം കാട്ടുകയും ചെയ്തു. എന്നാൽ അടുത്ത പന്തില്‍ പ്രസാദ് സൊഹൈലിനെ ബൗള്‍ഡാക്കിയത് ഇന്ത്യന്‍ ആരാധകരെ ഇപ്പോഴും കോരിത്തരിപ്പിക്കുന്ന ഒന്നാണ്. പുറത്താക്കിയശേഷം സൊഹൈലിനുനേരെ തിരിഞ്ഞ് ഡ്രസ്സിംഗ് റൂമിനു നേര്‍ക്ക് വിരല്‍ ചൂണ്ടിയ പ്രസാദിനെയും കളി കണ്ട ആർക്കും മറക്കാൻ കഴിയില്ല.

   Also Read- ദ്രാവിഡ് ഇതാദ്യമായല്ല ദേഷ്യപ്പെടുന്നത്, ഒരിക്കൽ ധോണിക്ക് കണക്കിന് കിട്ടിയിട്ടുണ്ട്; സംഭവം ഓർത്തെടുത്ത് വീരേന്ദർ സെവാഗ്

   എന്നാൽ ഇപ്പോൾ പ്രസാദിന്റെ ട്വീറ്റിനെ 'കരിയറിലെ ഏക നേട്ടം' എന്ന് പരിഹസിച്ച പാകിസ്താൻ മാധ്യമ പ്രവർത്തകന് ഗംഭീര മറുപടിയാണ് പ്രസാദ് നല്‍കിയിരിക്കുന്നത്. 'അല്ല നജീബ് സഹോദരാ. ശേഷവും കുറച്ചു നേട്ടങ്ങളുണ്ടായിട്ടുണ്ട്. 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന അടുത്ത ലോകകപ്പില്‍ മാഞ്ചസ്റ്ററില്‍ പാകിസ്താനെതിരായ മത്സരത്തില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. അവര്‍ക്ക് 228 റണ്‍സ് പിന്തുടരാനായില്ല. ദൈവം അനുഗ്രഹിക്കട്ടെ'- പ്രസാദ് കുറിച്ചു.

   പൊതുവെ ശാന്ത സ്വഭാവക്കാരനായ പ്രസാദിന്റെ മറ്റൊരു മുഖമാണ് 1996 ലെ ലോകകപ്പിൽ കണ്ടത്. ബൗണ്ടറി നേടിയതിനു ശേഷമുള്ള സൊഹൈലിന്റെ ആംഗ്യങ്ങൾ തന്റെ ചോര തിളപ്പിച്ചുവെന്നും മറുപടി പ്രകടനത്തിലെ ആവേശത്തിന് തനിക്കെതിരെ അന്ന് അച്ചടക്ക നടപടി ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും വെങ്കടേഷ് പ്രസാദ് മുൻപ് പറഞ്ഞിട്ടുണ്ട്.

   News Summary: Venkatesh Prasad shuts down Pakistani journalist who questioned his 'achievements' with a befitting reply.
   Published by:Anuraj GR
   First published:
   )}