• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രോളൻമാരുടെ വേട്ടമൃഗങ്ങളായത് ഇവർ...!


Updated: July 16, 2018, 6:34 PM IST
ട്രോളൻമാരുടെ വേട്ടമൃഗങ്ങളായത് ഇവർ...!

Updated: July 16, 2018, 6:34 PM IST
ഇത് ട്രോളുകളുടെ കാലമാണല്ലോ. ലോകകപ്പിലും ട്രോളുകൾ നിറഞ്ഞുനിന്നു? ട്രോളൻമാരുടെ ആക്രമണത്തിന് ഇരയായ നിരവധിപ്പേർ ഈ ലോകകപ്പിലുമുണ്ടായിരുന്നു. അവരിൽ ഏറ്റവും മുന്നിൽ ബ്രസീലിയൻ താരം നെയ്മറാണ്. മൈതാനത്ത് നെയ്മറുടെ വീഴ്ചകളാണ് ട്രോളൻമാർ ആഘോഷമാക്കിയത്. പെനാൽറ്റി നഷ്ടപ്പെടുത്തിയ മെസിയെയും, പ്രവചനം തെറ്റിച്ച അക്കിലസ് പൂച്ചയെയും ഫ്ലെക്സുകൾ കോഴിക്കൂടിന് മേൽക്കൂരയാക്കാൻ വെല്ലുവിളിച്ച ആരാധകരെയും ട്രോളൻമാർ വെറുതെവിട്ടില്ല. ഈ ലോകകപ്പിൽ ആരൊക്കെയാണ് ട്രോളൻമാരുടെ വേട്ടമൃഗങ്ങൾ ?

1. ട്രോളൻമാർക്ക് പ്രിയങ്കരനായ നെയ്മർ...

റഷ്യൻ ലോകകപ്പിൽ നെയ്‌മർ എന്ന സൂപ്പർ താരം ഓർമിക്കപ്പെടുക ഒരു പക്ഷേ അദ്ദേഹത്തിന്റെ കളിയുടെ പേരിലാവില്ല, മറിച്ച് കളത്തിലെ അനാവശ്യ അഭിനയങ്ങളുടെ പേരിലാവും. കേരളത്തിൽ ബ്രസീൽ വിരുദ്ധർ ഇപ്പോഴും നെയ്‌മറെ ഇതിന്റെ പേരിൽ ട്രോളുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും ഇതു തന്നെയാണ് അവസ്ഥ. സോഷ്യൽ മീഡിയകളിൽ നിറയുന്ന ചില നെയ്‌മർ ട്രോളുകൾ കാണാം...

2. പെനാൽട്ടി പാഴാക്കിയ മെസി...

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന വമ്പുമായാണ് ലയണൽ മെസി റഷ്യയിലെത്തിയത്. എന്നാൽ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ലെന്ന് മാത്രമല്ല, ആദ്യ കളിയിൽ ഐസ് ലൻഡിനെതിരെ നിർണായക പെനാൽറ്റി കിക്ക് പാഴാക്കുകയും ചെയ്തു. മെസിക്കെതിരെ ട്രോളൻമാർ തിരിയാൻ ഇതിൽ കൂടുതൽ കാരണങ്ങളൊന്നും വേണ്ടിയിരുന്നില്ല. പെനാൽറ്റി പാഴാക്കിയതിന്‍റെയും രാജ്യത്തിനുവേണ്ടി നന്നായി കളിക്കാത്തതിന്‍റെയും പേരിൽ മെസിയെ ശരിക്കും ട്രോളി
Loading...
3. പ്രവചനം പിഴച്ച അക്കിലസ് പൂച്ച...

മിണ്ടാപ്രാണിയെയും വെറുതെവിടാത്ത ട്രോൾ പൂരമായിരുന്നു ലോകകപ്പ്. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ പ്രവചനങ്ങളുമായി കളംനിറഞ്ഞ പോൾ നീരാളിയെ ഓർമയില്ലേ? റഷ്യയിൽ പോളിന്‍റെ പിൻഗാമിയാകാൻ ശ്രമിച്ച് ദുരന്തമായി മാറിയത് അക്കിലസ് എന്ന പൂച്ചയായിരുന്നു. ആദ്യ കളികളൊക്കെ കൃത്യമായി പ്രവചിച്ചെങ്കിലും പിന്നീടുള്ള കളികളിൽ പ്രവചനം പാളിപ്പോയതോടെയാണ് ട്രോളൻമാർ അക്കിലസിനെതിരെ തിരിഞ്ഞത്. അർജന്‍റീനയെ നൈജീരിയ തോൽപിക്കുമെന്ന പ്രവചനം തെറ്റിയതോടെ അക്കിലസിനെതിരെ രൂക്ഷമായ ആക്രമണമാണ് ട്രോളുകളിലൂടെ ഉണ്ടായത്.

4. അർജന്‍റീന ആരാധകർ...

ഇത്തവണ എന്തായാലും കപ്പടിക്കുമെന്ന് വീമ്പ് പറഞ്ഞ അർജന്‍റീന ആരാധകരും ട്രോൾ ആക്രമണത്തിന് വിധേയമായി. ക്രൊയേഷ്യയ്ക്കെതിരെ അർജന്‍റീന തോറ്റപ്പോൾ ആരാധകർ വെച്ച ഫ്ലെക്സുകൾ കോഴിക്കൂടിന് മേൽക്കൂരയാക്കാമെന്ന ട്രോളായിരുന്നു ഇതിൽ ശ്രദ്ധേയം. എന്നാൽ നൈജീരിയ്ക്കെതിരെ ജയിച്ചതോടെ അർജന്‍റീന അനുകൂല ട്രോളൻമാർ തിരിച്ചടിക്കുകകും, ഒടുവിൽ ഫ്രാൻസിനോട് തോറ്റ് നാട്ടിലേക്ക് മടങ്ങിയപ്പോൾ രൂക്ഷമായ ട്രോൾ ആക്രമണം ഉണ്ടാകുകയും ചെയ്തു. എന്നാൽ ബ്രസീൽ പുറത്തായപ്പോഴാണ് അർജന്‍റീന ആരാധകർക്ക് ട്രോൾ ആക്രമണത്തിൽനിന്ന് അൽപമെങ്കിലും മോചനം ലഭിച്ചത്.

5, പതുങ്ങിക്കളിച്ച ജർമൻ ടീം...

മികച്ച ഫുട്ബോൾ ആയിരുന്നു കഴിഞ്ഞ ഒരു ദശാബ്ദമായി ജർമൻ ടീമിന്‍റെ മുഖമുദ്ര. എന്നാൽ റഷ്യയിലെത്തിയ ജർമൻ ടീമിന്‍റെ നിഴൽ മാത്രമാണ് കാണാനായത്. വേഗത്തിൽ ആക്രമിക്കുന്ന ശൈലി വിട്ട് പതിഞ്ഞ താളത്തിലായിരുന്നു ഇത്തവണ ജർമനി കളിച്ചത്. ഒടുവിൽ ദക്ഷിണകൊറിയയോട് തോറ്റ് ആദ്യ റൌണ്ട് കടക്കാതെ നിലവിലെ ജേതാക്കൾ നാട്ടിലേക്ക് മടങ്ങിയപ്പോൾ ട്രോളൻമാർ കൈയുംകെട്ടി നിന്നില്ല. ജർമനിക്കെതിരെ ട്രോൾ ആക്രമണം തന്നെ അഴിച്ചുവിട്ടു.

6. പെനാൽറ്റി നഷ്ടമാക്കിയ റൊണാൾഡോ...

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച മൂന്നു താരങ്ങളും ഇത്തവണ ലോകകപ്പിൽ ട്രോളൻമാരുടെ ആക്രമണത്തിന് ഇരയായി. പെനാൽറ്റി നഷ്ടമാക്കിയപ്പോൾ മെസിയെ ട്രോളിയ റൊണാൾഡോ ആരാധകർക്ക് ഇത്രപെട്ടെന്ന് തിരിച്ചടി കിട്ടുമെന്ന് കരുതിക്കാണില്ല. ഇറാനെതിരെ പെനാൽറ്റി നഷ്ടമാക്കിയ റൊണാൾഡോയെയും ട്രോളൻമാർ വെറുതെവിട്ടില്ല.

7. മാറഡോണയുടെ ഭാവഭേദങ്ങൾ...

അർജന്‍റീനയുടെ മൽസരം കാണാനെത്തിയ ഇതിഹാസതാരം ഡീഗോ മാറഡോണയുടെ ഭാവഭേദങ്ങളും ട്രോളൻമാർ ആഘോഷമാക്കി. കളത്തിൽ അർജന്‍റീനയ്ക്ക് തിരിച്ചടിയേറ്റപ്പോൾ മാറ-ഡോണയുടെ മുഖത്തു വിരിഞ്ഞ വികാര പ്രക്ഷുബ്ധത ട്രോളൻമാർ നന്നായി ഉപയോഗിച്ചു.
First published: July 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍