ഫത്തോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനും ഹൈദരാബാദ് എഫ് സിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ സ്കോർ ചെയ്തു. കരുത്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന എ ടി കെ മോഹൻ ബഗാനെതിരെ മികച്ച മത്സരമാണ് ഹൈദരാബാദ് പുറത്തെടുത്തത്.
തുടക്കം മുതൽ ഇരു ടീമുകളും മികച്ച മത്സരം പുറത്തെടുത്തെങ്കിലും ആദ്യപകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. അമ്പത്തിനാലാം മിനിറ്റിൽ ഒറ്റയ്ക്കുള്ള ഒരു മുന്നേറ്റത്തിലൂടെ മൻവീർ സിംഗാണ് എ ടി കെയെ മുന്നിലെത്തിച്ചത്. ഹൈദരാബാദിന് പ്രതിരോധത്തിൽ പിഴവ് സംഭവിച്ചപ്പോൾ മത്സരത്തിലെ ആദ്യഗോൾ പിറന്നു.
അറുപത്തിനാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഹൈദരാബാദ് സമനില പിടിക്കുകയായിരുന്നു. നിഖിൽ പൂജാരിയെ മൻവീർ സിംഗ് ബോക്സിൽ വീഴ്ത്തിയതിന് ആയിരുന്നു പെനാൽറ്റി. സമനിലയോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് പത്തു പോയിന്റുമായി എ ടി കെ രണ്ടാം സ്ഥാനത്ത് തുടരുന്നു.
അതേസമയം, നാലു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.