ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് യു എസ് മേജര്‍ ക്രിക്കറ്റ് ലീഗില്‍ കരാര്‍ ഒപ്പിട്ട ഉന്മുക്ത് ചന്ദിന് അരങ്ങേറ്റ മത്സരത്തില്‍ നിരാശ. മൂന്ന് പന്തില്‍ ഡക്കായി ഉന്മുക്ത് മടങ്ങി. സിലിക്കണ്‍ വാലി സട്രൈക്കേഴ്സിന്റെ ഓപ്പണറാണ് ഉന്മുക്ത് . സാന്‍ ഡിയേഗോ സര്‍ഫ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് സംഭവം.
അമേരിക്കയിലെ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ആണ് മേജര്‍ ലീഗ് ക്രിക്കറ്റ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 ടീമുകളാണ് ടൂര്‍ണമെന്റിനുള്ളത്. 2021ലാണ് ലീഗിന്റെ തുടക്കം. 26 വേദികളിലായി 200 മത്സരങ്ങളാണ് ലീഗിലുണ്ടാവുക. 400 കളിക്കാര്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും.
2012ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഉന്മുക്ത് ചന്ദ്. ഇന്ത്യയുടെ എ ടീമിന്റെയും ക്യാപ്റ്റന്‍ ആയിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 111 റണ്‍സ് നേടി പുറത്താകാതെ നിന്ന ഉന്മുക്ത് ചന്ദിന്റെ മികവിലാണ് ഇന്ത്യ ലോകകപ്പ് കിരീടം നേടിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്നാണ് ഇതിനെ വിലയിരുത്തുന്നത്.
അടുത്ത വിരാട് കോഹ്ലി എന്നായിരുന്നു താരത്തിന് ലഭിച്ച വിശേഷണം. വളരെ പെട്ടെന്ന് തന്നെ ഐ പി എല്ലിലേക്കും താരം കടന്നുവന്നു. ലോകകപ്പ് നേടിയതോടെ താരത്തിന് മേല്‍ വലിയ പ്രതീക്ഷയാണ് എല്ലാവരും അര്‍പ്പിച്ചത്. 2013ല്‍ തന്റെ ക്രിക്കറ്റ് കരിയര്‍ വിവരിക്കുന്ന 'സ്കൈ ഈസ് ദി ലിമിറ്റ്' എന്ന പുസ്തകം എഴുതി.
സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ച ഉന്മുക്ത് നാലാമത്തെ മത്സരത്തില്‍ തന്നെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, രാജസ്ഥാന് റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിങ്ങനെ മൂന്ന് ഐ പി എല്‍ ടീമുകളില്‍ ഉന്മുക്ത് കളിച്ചിട്ടുണ്ട്. പക്ഷേ, താരത്തില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം പുറത്ത് വന്നിരുന്നില്ല.
Read also:
ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും 28ാ൦ വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഉന്മുക്ത് ചന്ദ്; അമേരിക്കയ്ക്ക് വേണ്ടി കളിച്ചേക്കും
താമസിയാതെ ആഭ്യന്തര ക്രിക്കറ്റിലും അദേഹത്തിന്റെ ഫോം മന്ദ ഗതിയിലായി. ഡല്‍ഹി ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു. പിന്നീട് താരം കമെന്ററിയിലേക്ക് തിരിഞ്ഞു. ഈ വര്‍ഷം ആരംഭത്തില്‍ താരം ക്രിക്കറ്റ് കരിയര്‍ സാധ്യതകള്‍ തേടി അമേരിക്കയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എങ്കിലും താരം അത് നിഷേധിക്കുകയാണ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.