ഇന്റർഫേസ് /വാർത്ത /Sports / ഫ്രീകിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് മെസി ചെയ്തതെന്ത്? ഇന്റർനെറ്റിൽ ചർച്ചയായി വീഡിയോ

ഫ്രീകിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് മെസി ചെയ്തതെന്ത്? ഇന്റർനെറ്റിൽ ചർച്ചയായി വീഡിയോ

Lionel Messi

Lionel Messi

പെനാല്‍റ്റി ബോക്‌സിനോട് ചേര്‍ന്ന് നിന്നുളള മെസിയുടെ മനോഹരമായ ഫ്രീ കിക്ക് ഗോളിയെ മറികടന്ന് ഇക്വഡോര്‍ വലയില്‍ പതിച്ചു.

  • Share this:

ലോകം കണ്ട മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും മികച്ച പ്രകടനം തുടരുകയാണ് താരം. ഇക്വഡോറിനെതിരെ അടുത്തിടെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തിലും മെസിയെന്ന ഫുട്‌ബോള്‍ ഇതിഹാസം നിറഞ്ഞാടി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന വിജയിച്ചത്. ഇക്വഡോറിന്റെ വലയില്‍ എത്തിയ മൂന്ന് ഗോളുകളിലും മെസിയുടെ കയ്യൊപ്പ് ഉണ്ടായിരുന്നു എന്നാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

രണ്ട് ഗോളുകള്‍ക്ക് മെസി അവസരം ഒരുക്കിയപ്പോള്‍ അതിമനോഹരമായ ഒരു ഫ്രീ കിക്കും മത്സരത്തില്‍ മെസിയില്‍ നിന്ന് പിറന്നു. കളിയുടെ 90ാം മിനിട്ടിലാണ് അര്‍ജന്റീനക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിക്കുന്നത്. എയ്ഞ്ചല്‍ ഡി മരിയയെ ഫൗള്‍ ചെയ്തതിന് ഇക്വഡേര്‍ താരം ഹിന്‍കാപ്പ പുറത്ത് പോയി. പെനാല്‍റ്റി അനുവദിക്കണം എന്നായിരുന്നു അര്‍ജന്റീനിയന്‍ താരങ്ങളുടെ ആവശ്യം. എന്നാല്‍ വാര്‍ പരിശോധനയിലൂടെ ഫ്രീ കിക്കാണ് റഫറി വിധിച്ചത്. പെനാല്‍റ്റി ബോക്‌സിനോട് ചേര്‍ന്ന് നിന്നുളള മെസിയുടെ മനോഹരമായ ഫ്രീ കിക്ക് ഗോളിയെ മറികടന്ന് ഇക്വഡോര്‍ വലയില്‍ പതിച്ചു. ഫുട്‌ബോള്‍ ആരാധകരെയാകെ ആവേശത്തിലാക്കിയ ഗോളായിരുന്നു അത്.

എന്നാല്‍ ഫ്രീ കിക്ക് എടുക്കാനായി മെസി നടത്തിയ തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നത്. ഫ്രീ കിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് മെസി ചെയ്ത കാര്യങ്ങളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു.

ഫ്രീ കിക്ക് എടുക്കുന്നതിനായി മെസി വളരെ സൂഷ്മയോട പന്ത് മൈതാനത്ത് വെക്കുന്നത് വീഡിയോയില്‍ കാണാം. പന്ത് രണ്ട് വശത്തേക്കും അനക്കി നോക്കി കൃത്യമായ സ്ഥാനം കണ്ടെത്തുന്നു. പിന്നീട് പൂര്‍ണ്ണമായും ഗോള്‍ വലയിലേക്ക് ശ്രദ്ധ നല്‍കി ശാന്തമായി പന്തിന് സമീപം നില്‍ക്കുന്നു. ലക്ഷ്യം നേടുന്നതിന് എത്രമാത്രം ശ്രദ്ധയും സൂഷ്തമതയും വേണമെന്ന് കാണിക്കുന്നതാണ് ദൃശ്യം.

മെസി വേള്‍ഡ് വൈഡ് എന്ന ട്വിറ്റര്‍ അക്കൗണ്ട് പോസ്റ്റ് ചെയ് വീഡിയോക്ക് ഇതിനോടകം 86,000 യിരത്തില്‍ അധികം കാഴ്ച്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. 7,300 പേര്‍ ലൈക്ക് ചെയ്ത വീഡിയോക്ക് 1200 റീ ട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. മെസിയുടെ തയ്യാറെടുപ്പിനെ പുകഴ്ത്തി ധാരാളം പേര്‍ രംഗത്ത് എത്തി.

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏറ്റവും കൂടുതല്‍ ഫ്രീ കിക്ക് ഗോള്‍ എന്ന റെക്കോര്‍ഡ് കൂടി ഈ ഗോളിലൂടെ മെസി മറി കടന്നു എന്നതാണ് ആരാധകരെ കൂടുതല്‍ ആവേശത്തില്‍ ആക്കുന്നത്. അര്‍ജന്റീനക്കും ക്ലബുകള്‍ക്കും വേണ്ടി 58 ഗോളുകളാണ് മെസി ഫ്രീ കിക്കിലൂടെ നേടിയിരിക്കുന്നത്. 77 ഫ്രീ കിക്ക് ഗോളുകളുമായി ബ്രസീലിന്റെ മുന്‍താരമായ ജുനിഞ്ഞോ പെര്‍നാംബുക്കാനോയാണ് ഗോള്‍പട്ടികയില്‍ ഒന്നാമന്‍. 70 ഫ്രീകിക്ക് ഗോളുകളോടെ ബ്രസീലിന്റെ തന്നെ ഇതിഹാസ താരം പെലെ രണ്ടാമതുണ്ട്. ഈ പട്ടികയിലാണ് 58 ഗോളുകളോടെ മെസി 11ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. നിലവിലെ കോപ്പ ടൂര്‍ണമെന്റില്‍ 5 കളികളില്‍ നാലിലും മാന്‍ ഓഫ് ദ മാച്ച് നേടി മികച്ച ഫോമിലാണ് മെസി.

First published:

Tags: Argentina, Copa America, Lionel messi, Messi, Video getting viral, Viral goal