നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Vijay Hazare Trophy |ഏഴാം വിക്കറ്റിലെ തകര്‍പ്പന്‍ കൂട്ടുകെട്ട്; മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് അവിശ്വസനീയ ജയം

  Vijay Hazare Trophy |ഏഴാം വിക്കറ്റിലെ തകര്‍പ്പന്‍ കൂട്ടുകെട്ട്; മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് അവിശ്വസനീയ ജയം

  120-6 എന്ന നിലയില്‍ നിന്നാണ് ഏഴാം വിക്കറ്റില്‍ വിഷ്ണു വിനോദും സിജോമോന്‍ ജോസഫും ചേര്‍ന്ന് കേരളത്തിന്റെ രക്ഷാദൗത്യം ഏറ്റെടുത്തത്.

  • Share this:
   വിജയ് ഹസാരെ ട്രോഫിയില്‍(Vijay Hazare Trophy) മഹാരാഷ്ട്രയെ(Maharashtra) തകര്‍ത്ത് കേരളം(Kerala). ത്രില്ലര്‍ മത്സരത്തില്‍ മഹാരാഷ്ട്ര ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യം കേരളം 48.5 ഓവറില്‍ മറികടന്നു. സെഞ്ച്വറി നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ വിജയശില്‍പ്പി. സിജോമോന്റെ അര്‍ധസെഞ്ച്വറിയും മത്സരത്തില്‍ നിര്‍ണായകമായി.

   സ്‌കോര്‍ മഹാരാഷ്ട്ര 50 ഓവറില്‍ 291-8, കേരളം 48.5 ഓവറില്‍ 294-6.

   നാല് വിക്കറ്റിന്റെ ജയമാണ് കേരളം മഹാരാഷ്ട്രയ്‌ക്കെതിരെ നേടിയത്. തോല്‍വിയുറപ്പിച്ചിടത്തുനിന്നാണ് കേരളം ഏഴാം വിക്കറ്റിലെ വെടിക്കെട്ട് പ്രകടനവുമായി ജയം പിടിച്ചുവാങ്ങിയത്. രണ്ട് സിക്‌സറും എട്ടു ഫോറുമടക്കം വിഷ്ണു വിനോദ് 82 പന്തില്‍ 100 റണ്‍സും സിജോമോന്‍ 70 പന്തില്‍ 71 റണ്‍സും നേടി പുറത്താകാതെ നിന്നു.

   292 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം ഒരു ഘട്ടത്തില്‍ 120-6 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട് നില്‍ക്കുകയായിരുന്നു. അവിടെ നിന്നാണ് ഏഴാം വിക്കറ്റില്‍ വിഷ്ണു വിനോദും സിജോമോന്‍ ജോസഫും ചേര്‍ന്ന് കേരളത്തിന്റെ രക്ഷാദൗത്യം ഏറ്റെടുത്തത്.

   ടോസ് നേടിയ കേരളാ നായകന്‍ സഞ്ജു സാംസണ്‍ മഹാരാഷ്ട്രയെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്നാം ഓവറില്‍ ഓപ്പണറെ പുറത്താക്കി കേരളാ ബൗളര്‍മാര്‍ തുടങ്ങിയത്. ആറാം ഓവറില്‍ വീണ്ടും അങ്കിതിനെ പുറത്താക്കി കരുത്തു കാണിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നായകന്‍ റുതുരാജ് ഗെയ്ക്വാഡിനൊപ്പം ഒത്തുചേര്‍ന്ന രാഹുല്‍ ത്രിപാഡി പടനയിച്ചു. ബൗളര്‍മാരെ ഏകദിന ശൈലിയില്‍ അനായാസം നേരിട്ട ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ ചലനങ്ങളുണ്ടാക്കി.

   എന്നാല്‍ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ ത്രിപാഡി വീണു. നിധീഷിനായിരുന്നു വിക്കറ്റ്. 108 പന്ത് നേരിട്ട ത്രിപാഡി 99 റണ്‍സെടുത്തു. പതിനൊന്ന് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. അധികം വൈകാതെ നൗഷാദ് ഷേഖും, 45ആം ഓവറില്‍ ഗെയ്ക്വാഡും വീണു. 129 പന്ത് നേരിട്ട ഗെയ്ക്വാഡ് 124 റണ്‍സെടുത്തു പുറത്തായി. സാംസണിന്റെ സ്റ്റംപിംഗിലായിരുന്നു കേരളത്തിന് നിര്‍ണായക വിക്കറ്റ് ലഭിച്ചത്. അവസാന ഓവറുകളില്‍ അധികം റണ്‍സ് വിട്ടുകൊടുക്കാതിരുന്നത് കേരളത്തിന് മുന്‍തൂക്കം സമ്മാനിച്ചത്. നിധീഷിന് അഞ്ച് വിക്കറ്റും ബേസില്‍ തമ്പിക്ക് രണ്ട് വിക്കറ്റും ലഭിച്ചു.
   Published by:Sarath Mohanan
   First published:
   )}