• HOME
  • »
  • NEWS
  • »
  • sports
  • »
  • Vijay Hazare Trophy | ഉത്തരാഖണ്ഡിനെ 'ഉത്തരം മുട്ടിച്ച്' കേരളം; തകർപ്പൻ ജയത്തോടെ സഞ്ജുവും സംഘവും ക്വാർട്ടറിൽ

Vijay Hazare Trophy | ഉത്തരാഖണ്ഡിനെ 'ഉത്തരം മുട്ടിച്ച്' കേരളം; തകർപ്പൻ ജയത്തോടെ സഞ്ജുവും സംഘവും ക്വാർട്ടറിൽ

22ന് ജയ്പൂരില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍.

Kerala team (KCA, Facebook)

Kerala team (KCA, Facebook)

  • Last Updated :
  • Share this:
    വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare Trophy) ക്വാർട്ടർ ഫൈനൽ (Quarter Final) പ്രവേശനം നേടി കേരളം(Kerala Team). ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാല്‌ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം ക്വാർട്ടറിലേക്ക് കടന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഉത്തരാഖണ്ഡിനെ (Uttarakhand) അഞ്ച് വിക്കറ്റിന് തോൽപിച്ചാണ് കേരളം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. 22ന് ജയ്പൂരില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ സര്‍വീസസാണ് (Services) കേരളത്തിന്റെ എതിരാളികള്‍.

    ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കേരളം ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത്. കേരളം ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ കരുത്തരായ മഹാരാഷ്ട്ര (Maharashtra), മധ്യപ്രദേശ് (Madhya Pradesh) എന്നീ ടീമുകളെ മറികടന്നാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഗ്രൂപ്പ് ഡിയിൽ മഹാരാഷ്ട്രയേയും മധ്യപ്രദേശിനെയും മികച്ച നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ മറികടന്നാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. മൂന്ന് ടീമുകളും അഞ്ചിൽ നാല് മത്സരങ്ങളും ജയിച്ചതോടെ നെറ്റ് റൺറേറ്റിലൂടെ ഗ്രൂപ്പ് ചാമ്പ്യന്മാരെ നിർണയിക്കുകയായിരുന്നു.

    ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടന൦ നടത്തിയതിന്റെ ആത്മവിശ്വാസവുമായാണ് കേരളം ക്വാർട്ടറിൽ ഇറങ്ങുക. ഇന്ന് നടന്ന അവസാന മത്സരത്തിൽ ഉത്തരാഖണ്ഡിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടിയ കേരളം, ഛത്തീസ്ഗഡിനെ അഞ്ചു വിക്കറ്റിനും മഹാരാഷ്ട്രയെ നാലു വിക്കറ്റിനും ചണ്ഡീഗഡിനെ ആറു വിക്കറ്റിനു൦ തകർത്ത് വിട്ടിരുന്നു. മധ്യപ്രദേശിനോടു മാത്രമാണ് കേരളത്തിനു അടിതെറ്റിയത്. 40 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി.

    Also read- Virat Kohli |കോഹ്ലി ഏകദിന പരമ്പരയില്‍ നിന്നും പിന്മാറി; BCCIയെ അറിയിച്ചതായി റിപ്പോര്‍ട്ട്

    വിജയ് ഹസാരെയിലെ മൂന്നാം ക്വാർട്ടർ പ്രവേശനം

    വിജയ് ഹസാരെയുടെ ചരിത്രത്തിൽ കേരളത്തിന്റെ മൂന്നാമത്തെ ക്വാർട്ടർ പ്രവേശനമാണ് ഇന്ന് പിറന്നത്. 2012-13ലായിരുന്നു കേരളത്തിന്റെ കന്നി ക്വാര്‍ട്ടര്‍ പ്രവേശനം. അന്നു സെമി ഫൈനലില്‍ അസമിനോടു പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ സീസണിലും കേളം ക്വാര്‍ട്ടര്‍ കളിച്ചിരുന്നു. പക്ഷെ കര്‍ണാടകയ്ക്കു മുന്നില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

    Also read- Rohit Sharma |'ഇത് രോഹിത്തിന്റെ നമ്പര്‍'; ഓവര്‍സീസ് മത്സരങ്ങള്‍ കളിക്കാന്‍ പേടിയെന്ന് പരിഹാസവുമായി ആരാധകര്‍

    ഉത്തരാഖണ്ഡിനെ ഉത്തരം മുട്ടിച്ച് കേരളം; വിജയശില്പിയായത് സച്ചിൻ ബേബി

    ഉത്തരാഖണ്ഡിനെതിരായ മല്‍സരത്തില്‍ മധ്യനിര ബാറ്റര്‍ സച്ചിന്‍ ബേബി (Sachin Baby) പുറത്താവാതെ നേടിയ 83 റണ്‍സാണ് കേരളത്തിന് ജയം സമ്മാനിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഉത്തരാഖണ്ഡ് അവരുടെ ക്യാപ്റ്റൻ ബിസ്തയുടെ ഇന്നിങ്സിന്റെ ബലത്തിൽ (114 പന്തിൽ 93) നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. എന്നാൽ ഉത്തരാഖണ്ഡ് കുറിച്ച വിജയലക്ഷ്യം കേരളം 35.4 ഓവറില്‍ മറികടക്കുകയായിരുന്നു. സച്ചിൻ ബേബിക്ക് പുറമെ സഞ്ജു സാംസണ്‍ (33), വിഷ്ണു വിനോദ് (34), വിനൂപ് ഷീല മനോഹരന്‍ (28) എന്നിവരും നിര്‍ണായക സംഭാവനകൾ നല്‍കി.
    Published by:Naveen
    First published: