നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Vijay Hazare Trophy | പൃഥ്വി ഷായ്ക്കു വീണ്ടും സെഞ്ച്വറി; കർണാടകയെ വീഴ്ത്തി മുംബൈ ഫൈനലിൽ

  Vijay Hazare Trophy | പൃഥ്വി ഷായ്ക്കു വീണ്ടും സെഞ്ച്വറി; കർണാടകയെ വീഴ്ത്തി മുംബൈ ഫൈനലിൽ

  മുംബൈ ഉയർത്തിയ 323 റൺസ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത കർണാടകത്തിന് 42.4 ഓവറിൽ 250 റൺസ് എടുക്കാനെ സാധിച്ചുള്ളു

  Prithvi shah

  Prithvi shah

  • Share this:
   ന്യൂഡൽഹി: പൃഥ്വി ഷാ വീണ്ടും സെഞ്ച്വറിയുമായി കളംനിറഞ്ഞപ്പോൾ വിജയ് ഹസാരെ ട്രോഫിയിൽ കർണാടകത്തെ തോൽപ്പിച്ച് മുംബൈ ഫൈനലിലെത്തി. സെമി ഫൈനലിൽ ആധികാരിക വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 323 റൺസ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത കർണാടകത്തിന് 42.4 ഓവറിൽ 250 റൺസ് എടുക്കാനെ സാധിച്ചുള്ളു. മുംബൈയ്ക്കു വേണ്ടി 122 പന്തില്‍ 165 റണ്‍സ് നേടിയ യുവതാരം പൃഥ്വി ഷായുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് വമ്പൻ സ്കോറിലെത്താൻ സഹായിച്ചത്.

   സെമി ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച മുംബൈ 49.2 ഓവറില്‍ 322 റണ്‍സ് എടുത്തു. വിജയ് ഹസാരെ ട്രോഫിയിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള പൃഥ്വി ഷാ നിലവിലെ ചാമ്ബ്യന്മാരായ കര്‍ണാടകയുടെ ബൗളിംഗ് ആക്രമണത്തെ തച്ചുതകര്‍ക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ താരത്തിന്റെ നാലാം സെഞ്ചുറിയാണിത്. ഇതില്‍ ഒരെണ്ണം ഇരട്ടസെഞ്ചുറിയാണ്.

   മറുപടി ബാറ്റിങ്ങിൽ മലയാളിയായ ദേവ്ദത്ത് പടിക്കലും ശരത്ത് ബിആറും ഒഴികെ മറ്റാര്‍ക്കും കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ കര്‍ണ്ണാടകയുടെ ഇന്നിംഗ്സ് 42.4 ഓവറില്‍ 250 റണ്‍സിന് പുറത്താകുകയായിരുന്നു. പടിക്കല്‍ 64 റണ്‍സും ശരത്ത് 61 റണ്‍സും നേടിയപ്പോള്‍ ശ്രേയസ്സ് ഗോപാല്‍(29), കൃഷ്ണപ്പ ഗൗതം(28), കരുണ്‍ നായര്‍(29) എന്നിവരുടെ പ്രകടനം ടീമിന് ഫൈനലിലേക്ക് യോഗ്യത നേടുവാന്‍ മതിയായില്ല. മുംബൈയ്ക്കായി തുഷാര്‍ ദേശ്പാണ്ടേ, തനുഷ് കോടിയന്‍,ഷംസ് മുലാനി, സോളങ്കി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

   പതിഞ്ഞ താളത്തിൽ ബാറ്റിങ് തുടങ്ങിയ പൃഥ്വി ഷാ 48 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടു. പിന്നീട് കളിയുടെ ശൈലി മാറ്റിയ താരം സെഞ്ച്വറി തികയ്ക്കാന്‍ വേണ്ടി വന്നത് 31 പന്തുകള്‍ മാത്രമാണ്. 111 പന്തില്‍ നിന്നാണ് ഷാ 150 കടന്നത്.

   ടൂർണമെന്‍റിൽ ഉടനീളം മിന്നുന്ന പ്രകടനമാണ് പൃഥ്വി ഷാ നടത്തിയത്. പുതുച്ചേരിക്കെതിരായ ഗ്രൂപ്പ് ഘട്ടത്തില്‍ 227 റണ്‍സെടുത്ത് പൃഥ്വി ഷാ പുറത്താവാതെ നിന്നു. സൗരാഷ്ട്രയ്ക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഷായുടെ മികവിലാണ് മുംബൈ ജയിച്ചത്. മുംബൈയ്ക്കായി 185 റണ്‍സോടെ ഷാ പുറത്താകാതെ നിന്നു.

   Also Read- ദേവ്ദത്ത് പടിക്കലിന് കേരളത്തിനെതിരെ വീണ്ടും സെഞ്ച്വറി; ഇനി മുന്നിൽ വിരാട് കോഹ്ലി മാത്രം

   അതേസമയം വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ സെമിഫൈനലിൽ ഗുജറാത്തിനെതിരെ 5 വിക്കറ്റ് വിജയവുമായി ഉത്തര്‍ പ്രദേശ് ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു. ഗുജറാത്തിനെ 184 റണ്‍സിന് പുറത്താക്കിയ ഉത്തർപ്രദേശം 42.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. 71 റണ്‍സ് നേടിയ അക്ഷ് ദീപ് നാഥ് ആണ് ഉത്തര്‍ പ്രദേശ് ബാറ്റിംഗില്‍ തിളങ്ങിയത്. ഒരു ഘട്ടത്തില്‍ 45/3 എന്ന നിലയിലേക്ക് വീണ ഉത്തര്‍ പ്രദേശിനെ ക്യാപ്റ്റന് കരണ്‍ ശര്‍മ്മയോടൊപ്പം നാലാം വിക്കറ്റില്‍ 89 റണ്‍സ് നേടിയാണ് അക്ഷ് ദീപ് നാഥ് നേടിയത്. കരണ്‍ ശര്‍മ്മ 38 റണ്‍സ് നേടി.

   KeyWords- Vijay Hazare Trophy, Prithvi Shah, Mumbai beat Karnataka, Devdutt padikkal, Kerala Cricket, Robin Uthappa, വിജയ് ഹസാരെ ട്രോഫി, ദേവ്ദത്ത് പടിക്കൽ, റോബിൻ ഉത്തപ്പ
   Published by:Anuraj GR
   First published:
   )}