നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'വിജയ് ശങ്കര്‍ സൂപ്പറാ'; ബൗണ്ടറി ലൈനരികിലൂടെ തെന്നി നീങ്ങി തകപ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ താരം

  'വിജയ് ശങ്കര്‍ സൂപ്പറാ'; ബൗണ്ടറി ലൈനരികിലൂടെ തെന്നി നീങ്ങി തകപ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ താരം

  ഓസീസിന്റെ ഇന്നത്തെ ടോപ്പ് സ്‌കോറര്‍ ഖവാജയെയാണ് ശങ്കര്‍ മികച്ച ക്യാച്ചിലൂടെ പുറത്താക്കിയത്.

  vijay shankar

  vijay shankar

  • Last Updated :
  • Share this:
   ഹൈദരാബാദ്: ഇന്ത്യ ഓസീസ് ഒന്നാം ക്രിക്കറ്റ് ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി കളം നിറഞ്ഞ് യുവതാരം വിജയ് ശങ്കര്‍. ബൗണ്ടറി ലൈനരികില്‍ ഓസീസിന്റെ ഇന്നത്തെ ടോപ്പ് സ്‌കോറര്‍ ഖവാജയെയാണ് ശങ്കര്‍ മികച്ച ക്യാച്ചിലൂടെ പുറത്താക്കിയത്. ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്ന ഖവാജ 50 റണ്‍സുമായാണ് പുറത്തായത്.

   കുല്‍ദീപ് യാദവ് എറിഞ്ഞ ഓസീസ് ഇന്നിങ്ങ്‌സന്റെ 24 ഓവറിലാണ് ആരാധകരുടെ മനം നിറയ്ക്കുന്ന ക്യാച്ചുമായി ശങ്കര്‍ കളം നിറഞ്ഞത്. ഖവാജ ഉര്‍ത്തിയടിച്ച പന്ത് കൈയ്യിലൊതുക്കാന്‍ ഓടിയെത്തിയ ശങ്കര്‍ മൈതാനത്തൂടെ തെന്നി നീങ്ങിയായിരുന്നു വിക്കറ്റ് നേടിയത്.

   Also Read: ഇന്ത്യ ഓസീസ് ഒന്നാം ഏകദിനം; ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം

    

   ഖവാജയുടെ അര്‍ധ സെഞ്ച്വറി മികവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് ഓസീസ് നേടിയത്. തുടക്കത്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ നായകന്‍ ആരോണ്‍ ഫിഞ്ച് മടങ്ങിയതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കാന്‍ ശ്രമിച്ചെങ്കിലും ഖവാജയും സ്റ്റോയിനിസും (37) ചേര്‍ന്ന് സന്ദര്‍ശകരെ കരകയറ്റകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത് സ്റ്റോയിനിസിനെ പുറത്താക്കി കേദര്‍ ജാദവ് കൂട്ടുകെട്ട് പൊളിച്ചതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വന്നത്.

   മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 17 ഓവറില്‍ 80 ന് 2 എന്ന നിലയിലാണ്. 44 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയും റണ്‍സൊന്നുമെടുക്കാത്ത ശിഖര്‍ ധവാനുമാണ് പുറത്തായത്. 35 റണ്‍സുമായി രോഹിത് ശര്‍മയും അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍.

   First published:
   )}