നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പ് ചരിത്രത്തില്‍ ഇടംപിടിച്ച വിജയ് ശങ്കറിന്റെ ആദ്യ ബോള്‍; ഒന്നാം പന്തില്‍ വിക്കറ്റ് നേടിയവര്‍ ഇവര്‍

  ലോകകപ്പ് ചരിത്രത്തില്‍ ഇടംപിടിച്ച വിജയ് ശങ്കറിന്റെ ആദ്യ ബോള്‍; ഒന്നാം പന്തില്‍ വിക്കറ്റ് നേടിയവര്‍ ഇവര്‍

  ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഒരുതാരം ആദ്യ പന്തില്‍ വിക്കറ്റ് നേടുന്നത്

  vijay shankar

  vijay shankar

  • News18
  • Last Updated :
  • Share this:
   ഓള്‍ഡ്ട്രാഫോഡ്: ലോകകപ്പ് ക്രിക്കറ്റിലെ തന്റെ ഒന്നാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ചരിത്രം ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ഭൂവനേശ്വര്‍ കുമാറിന് പരുക്കേറ്റതിനെത്തുടര്‍ന്ന ബാക്കിയായ രണ്ട് പന്തുകള്‍ എറിയാനെത്തിയപ്പോഴാണ് വിജയ് ശങ്കര്‍ ഇമാം ഉള്‍ ഹഖിനെ എല്‍ബിയില്‍ കുരുക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഒരുതാരം ആദ്യ പന്തില്‍ വിക്കറ്റ് നേടുന്നത്.

   ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവും വിജയ് ശങ്കര്‍ തന്നെ ബെര്‍മുഡയുടെ മലാച്ചി ജോണ്‍സ്, ഓസീസിന്റെ ഇയാന്‍ ഹാര്‍വി എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ബെര്‍മുഡ താരത്തിന്റെ ഇര ഇന്ത്യയുടെ റോബിന്‍ ഉത്തപ്പയും ആയിരുന്നു.

   Also Read: 'ത്രീ ഡി തന്നെ മച്ചാനെ' ലോകകപ്പിലെ തന്റെ ആദ്യ പന്തില്‍ വിക്കറ്റെടുത്ത് വിജയ് ശങ്കര്‍

   മത്സരം എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 33 ന് 1 എന്ന നിലയിലാണ് പാകിസ്ഥാന്‍. 10 റണ്‍സോടെ ബാബര്‍ അസമും 15 റണ്‍സോടെ ഫഖര്‍ അസമുമാണ് ക്രീസില്‍. നേരത്തെ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ എടുത്തത്. രോഹിത്തിന്റെ സെഞ്ച്വറിയും രാഹുലിന്റെയും വിരാടിന്റെയും അര്‍ധ സെഞ്ച്വറികളുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്. 113 പന്തില്‍ 14 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയോടെ 140 റണ്‍സായിരുന്നു രോഹിത് നേടിയത്.

   First published: