• HOME
  • »
  • NEWS
  • »
  • sports
  • »
  • ടീമിലിടം ലഭിക്കാത്തപ്പോഴുള്ള വികാരം മനസിലാവും; റായുഡുവിന്റെ 'ത്രീ ഡി' ട്വീറ്റിന് മറുപടിയുമായി വിജയ് ശങ്കര്‍

ടീമിലിടം ലഭിക്കാത്തപ്പോഴുള്ള വികാരം മനസിലാവും; റായുഡുവിന്റെ 'ത്രീ ഡി' ട്വീറ്റിന് മറുപടിയുമായി വിജയ് ശങ്കര്‍

ടീമില്‍ നിന്ന് തഴയപ്പെട്ടാലുള്ള വികാരമെന്താണെന്ന് കളിക്കാരനെന്ന നിലയില്‍ അറിയാം

vijay shankara rayudu

vijay shankara rayudu

  • Last Updated :
  • Share this:
    ലണ്ടന്‍: ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറെ വിവാദമായത് അമ്പാട്ടി റായുഡുവിനെ ടീമിലുള്‍പ്പെടുത്താത്തതിനെച്ചൊല്ലിയായിരുന്നു. വിജയ് ശങ്കറിന് പകരം റായുഡുവരണമെന്നും പലരും ആവശ്യപ്പെട്ടു. വിവാദങ്ങള്‍ അടങ്ങുമ്പോഴേക്കും ലോകകപ്പ് കാണാന്‍ താനൊരു ത്രീ ഡി കണ്ണട വാങ്ങിയിട്ടുണ്ടെന്ന ട്വീറ്റുമായി രംഗത്തെത്തിയ റായുഡു വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചു.

    വിജയ് ശങ്കര്‍ ത്രീ ഡി ഡൈമന്‍ഷണല്‍ പ്ലെയര്‍ എന്ന സെലക്ടറുടെ വിശേഷണാണ് റായുഡുവിന്റെ ട്വീറ്റിനു പിന്നിലെന്നായിരുന്നു ആരാധകരുടെ അഭിപ്രായങ്ങള്‍. എന്നാല്‍ അത് തന്നെക്കുറിച്ചാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് വിജയ് ശങ്കര്‍. ഗൗരവ് കപൂറിന്റെ 'ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍' എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ശങ്കറിന്റെ തുറന്നുപറച്ചിലുകള്‍.

    Also Read: ഞങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയിരുന്നു; ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി വെളിപ്പെടുത്തല്‍

    'ടീമില്‍ നിന്ന് തഴയപ്പെട്ടാലുള്ള വികാരമെന്താണെന്ന് കളിക്കാരനെന്ന നിലയില്‍ അറിയാം. അതുകൊണ്ടുതന്നെ ഏത് സാഹചര്യത്തിലാവും റായുഡു ആ ട്വീറ്റ് ഇട്ടതെന്നും എനിക്ക് മനസിലാവും.' ശങ്കര്‍ പറഞ്ഞു. കളിക്കാരനെന്ന നിലയില്‍ തന്നെ ഇതൊന്നും ബാധിക്കാറില്ലെന്ന പറഞ്ഞ താരം ധോണിയെയാണ് താന്‍ മാതൃകയാക്കുന്നതെന്നും ഏത് സാഹചര്യത്തിലും ശാന്തനായി ഇരിക്കാന്‍ തനിക്കാകുമെന്നും കൂട്ടിച്ചേര്‍ത്തു.

    നേരത്തെ പരിശീലനത്തിനിടെ ഷമിയുടെ പന്ത് കൊണ്ട് പരുക്കേറ്റ വിജയ് ശങ്കറിന് ഇന്നലെ കിവീസിനെതിരായ സന്നാഹ മത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

    First published: