മുംബൈ: എംഎസ് ധോണിയുടെ ഗ്ലൗസിലെ മുദ്ര മാറ്റേണ്ടതില്ലെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ്. വിഷയത്തില്‍ ഐസിസിയുടെ അനുവാദം ചോദിച്ചിട്ടുണ്ടെന്നും മുദ്ര സൈനിക ചിഹ്നമല്ലെന്നും ഗ്ലൗസ് ധരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ധോണി ധരിച്ച ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് ചിഹ്നം വിവാദമായ സാഹചര്യത്തിലാണ് ബിസിസിഐയുടെ ഇടപെടല്‍. ഗ്ലൗസിലെ സൈനിക ചിഹ്നം നീക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. ഐസിസിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങാണ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
ഈ സാഹചര്യത്തിലാണ് വിനോദ് റായ് ഐസിസിയോട് അനുമതി ചോദിച്ചതായി വ്യക്തമാക്കിയത്. 'ധോണിക്ക് കീപ്പിംഗ് ഗ്ലൗസില്‍ ബലിദാന്‍ ബാഡ്ജ് ധരിച്ചിറങ്ങാനുള്ള ഐസിസിയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജിന്റെ കാര്യത്തില്‍ മതപരവും, പരസ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ലെന്ന് എല്ലാവര്ക്കും അറിയാം ധോണിയുടെ ഗ്ലൗസിലുള്ളത് പാരാമിലിട്ടറി റെജിമെന്റിന്റെ ചിഹ്നവുമല്ല. അതുകൊണ്ടുതന്നെ ഇത് ധരിച്ചിറങ്ങാന്‍ അനുമതി നല്കുന്നതില് യാതൊരു തടസവുമില്ല.' വിനോദ് റായ് പറഞ്ഞു.
നേരത്തെ ബലിദാന്‍ ബാഡ്ജുള്ള ഗ്ലൗസുമായി കളത്തിലിറങ്ങിയ ധോണിക്ക് പിന്തുണയുമായി നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. താരത്തിന് സേനയോടുള്ള ബഹുമാനമാണിത് കാണിക്കുന്നതെന്നായിരുന്നു ആരാധകരുടെ വാദം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.