നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഐസിസി ഹാള്‍ ഓഫ് ഫെയിം പുതിയ പട്ടിക പ്രസിദ്ധീകരിച്ചു; ഇന്ത്യയിൽ നിന്ന് വിനു മങ്കാദ്

  ഐസിസി ഹാള്‍ ഓഫ് ഫെയിം പുതിയ പട്ടിക പ്രസിദ്ധീകരിച്ചു; ഇന്ത്യയിൽ നിന്ന് വിനു മങ്കാദ്

  • Share this:


   രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ ഹാൾ ഓഫ് ഫെയമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വീണ്ടുമൊരു ഇന്ത്യൻ ക്രിക്കറ്റ് താരം. വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ച പത്ത് താരങ്ങളെ ഉൾപ്പെടുത്തിയാണ് ഐസിസി പട്ടിക പ്രസിദ്ധീകരിച്ചത്. അഞ്ച് കാലഘട്ടങ്ങളിലായി കളിച്ച രണ്ട് താരങ്ങള്‍ വീതമാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. 

   ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായാണ് പ്രത്യേക ഹാള്‍ ഓഫ് ഫെയിം പട്ടിക ഐസിസി പുറത്തിറക്കിയത്. ഇതിൽ ഉൾപെട്ട താരങ്ങൾ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ ആണ് ഈ കളിയെ ഇത്രയും പ്രസിദ്ധമക്കിയത് എന്ന് വിലയിരുത്തിയാണ് ഐസിസി ഈ പേരുകൾ അടങ്ങിയ പട്ടിക പ്രസിദ്ധീകരിച്ചത്.

   1946-70 കാലഘട്ടത്തിലെ മികച്ച താരമായാണ് വിനു മങ്കാദ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. കപില്‍ ദേവിന് മുന്‍പ് ഇന്ത്യ കണ്ട മികച്ച ഓൾ റൗണ്ടർ കൂടിയാണ് അദ്ദേഹം. 44 ടെസ്റ്റുകളില്‍ നിന്ന് 2109 റണ്‍സും 162 വിക്കറ്റുകളുമാണ് അദ്ദേഹം നേടിയത്. അഞ്ച് സെ‍ഞ്ച്വറികളും ആറ് അർധ സെഞ്ച്വറികളുമാണ് ടെസ്റ്റിലെ നേട്ടം. വിനു മങ്കാദിന്റെ സ്മരണയ്ക്കായി ബിസിസിഐ ഡൊമസ്റ്റിക് ക്രിക്കറ്റ് പോരാട്ടം നടത്തുന്നുണ്ട്. 

   Also read- കോപ്പ അമേരിക്ക: അർജൻ്റീനയെ സമനിലയിൽ പിടിച്ച് ചിലെ; ഫ്രീകിക്ക് ഗോളുമായി മെസ്സി

   ഇതുകൂടാതെ, ക്രിക്കറ്റിൽ അദ്ദേഹത്തിൻ്റെ പേര് പലരും ഓർക്കുന്നത് മറ്റൊരു താരത്തിലൂടെയാകും. ക്രിക്കറ്റിൽ മങ്കാദിങ് ചെയ്ത് വാർത്തകളിൽ ഇടം പിടിച്ച ഇന്ത്യൻ സ്പിന്നറായ രവിചന്ദ്രൻ അശ്വിനാണ് ആ താരം. ബോളിങ് പൂർത്തിയാക്കും മുൻപ് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ക്രീസ് വിട്ടിറങ്ങുന്ന ബാറ്റ്സ്മാനെ റണ്ണൗട്ടാക്കിയാണ് അശ്വിൻ ഈ വാക്ക് എല്ലാവർക്കും സുപരിചിതമാക്കിയത്. ഇത്തരത്തിൽ ക്രീസിൽ നിന്നും ഇറങ്ങിയ ബാറ്റ്സ്മാനെ ഔട്ട് ആക്കുന്ന രീതിയെ ക്രിക്കറ്റിൽ മങ്കാദിങ് എന്നാണ് വിളിക്കുന്നത്.1947ലെ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ബിൽ ബ്രൗണിനെ ഇന്ത്യൻ താരം വിനു മങ്കാദ് രണ്ടു വട്ടം ഇത്തരത്തിൽ റണ്ണൗട്ടാക്കിയതോടെയാണു മങ്കാദിങ് എന്ന വാക്കിന്റെ പിറവി.

   Also read- Euro Cup| യൂറോ കപ്പ്: ഗോളടിക്കാൻ മറന്ന സ്‌പെയിനെ സമനിലയിൽ തളച്ച് സ്വീഡൻ

   വിനു മങ്കാദ് ഉൾപ്പെട്ട പട്ടികയിൽ മുന്‍ സിംബാബ്‌വെ ക്യാപ്റ്റനും അവരുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനുമായ ആന്‍ഡി ഫ്‌ളവർ, മുൻ ശ്രീലങ്കൻ ക്യാപ്റ്റനും അവരുടെ ഇതിഹാസ താരവുമായ കുമാർ സംഗക്കാര എന്നീ രണ്ട് താരങ്ങളാണ് ആധുനിക ക്രിക്കറ്റിലെ പ്രതിനിധികളായി പട്ടികയിൽ ഉള്ളത്.

   ഇവരെക്കൂടാതെ, ഒന്നാം ലോക മഹായുദ്ധ കാലത്തിന് മുന്‍പ് ഓസ്‌ട്രേലിയക്കായി കളിച്ച മോണ്ടി നോബ്ള്‍, ഒന്നാം ലോക മഹായുദ്ധക്കാലത്ത് കളിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഔബ്രി ഫോക്‌നര്‍, ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ സമയത്ത് എത്തി രണ്ടാം ലോക മഹായുദ്ധക്കാലത്ത് വിരമിച്ച വെസ്റ്റിന്‍ഡീസിന്റെ ലെറി കോണ്‍സ്റ്റന്റൈന്‍, രണ്ടാം ലോകമഹായുദ്ധക്കാലത്ത് കളിച്ച ഓസ്‌ട്രേലിയയുടെ സ്റ്റാന്‍ മക്ക്‌ബെ, രണ്ട് ലോക യുദ്ധങ്ങള്‍ക്ക് ശേഷം കളിച്ച ഇന്ത്യയുടെ വിനു മങ്കാദ്, ഇംഗ്ലണ്ടിന്റെ ടെഡ് ഡെക്‌സ്റ്റര്‍, 1970 കാലത്തിന് ശേഷം കളിച്ച ഇംഗ്ലണ്ടിന്റെ ബോബ് വില്ലിസ്, വെസ്റ്റിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സ് എന്നിവരും ഉൾപ്പെടുന്നു


   Summary

   Former Indian Cricketing legend Vinu Mankad gets induced into ICC Hall of Fame
   Published by:Naveen
   First published:
   )}