വ്യാഴാഴ്ച ധോണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മകൾ സിവയ്ക്കൊപ്പമുള്ള വീഡിയോയാണ് ധോണി പങ്കുവെച്ചിരിക്കുന്നത്. മകൾ സിവ ധോണിക്കൊപ്പം പുതിയ ജീപ്പ് കഴുകുന്നതാണ് വീഡിയോ. പുതുതായി വാങ്ങിയ നിസാൻ ജോങ്ക വൺ-ടൺ ആണ് ഇരുവരും ഒന്നിച്ച് വൃത്തിയാക്കുന്നത്.
വാഹനപ്രേമിയായ ധോണി ഏറ്റവും ഒടുവിൽ സ്വന്തമാക്കിയിരിക്കുന്ന വാഹനമാണ് നിസാൻ ജോങ്ക വൺ-ടൺ. ദിവസങ്ങൾക്കു മുമ്പ് പഞ്ചാബിൽ നിന്നാണ് ഇത് വാങ്ങിയത്.
സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതാണ് ഇത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.