നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സ്വര്‍ഗത്തിലെന്ന് അനുഷ്‌ക; വിവാഹവാര്‍ഷികത്തില്‍ താരങ്ങള്‍

  സ്വര്‍ഗത്തിലെന്ന് അനുഷ്‌ക; വിവാഹവാര്‍ഷികത്തില്‍ താരങ്ങള്‍

  • Last Updated :
  • Share this:
   പെര്‍ത്ത്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ഹോളിവുഡ് താര സുന്ദരി അനുഷ്‌ക ശര്‍മയും വിവാഹിതരായിട്ട് ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ ഡിസംബര്‍ 11 ന് ഇറ്റലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

   ഒന്നാം വിവാഹ വാര്‍ഷികത്തില്‍ പരസ്പരം ആശംസകളുമായി ഇരുവരും ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുമുണ്ട്. എന്റെ ആത്മസുഹൃത്തിന് ആശംസകള്‍ എന്നുപറഞ്ഞാണ് കോഹ്‌ലിയുടെ ട്വീറ്റ്. ഒരു വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.' എന്നു പറഞ്ഞുകൊണ്ട് വിവാഹചിത്രങ്ങള്‍ സഹിതമാണ് ഇന്ത്യന്‍ നായകന്റെ ട്വീറ്റ്.   Also Read: 'എട്ടിന്റെ പണി'; ഡാന്‍സിന്റെ വീഡിയോ കാട്ടി കോഹ്‌ലിയുടെ പ്രതികരണം തേടി വോണ്‍

   ഇതിനു തൊട്ടുപിന്നാലെ വിവാഹ വീഡിയോ ട്വീറ്റ് ചെയ്ത് രംഗത്തെത്തിയ അനുഷ്‌ക ശര്‍മ 'സമയം കഴിഞ്ഞു പോകുന്നത് അറിയുന്നില്ലെങ്കില്‍ അത് സ്വര്‍ഗമാണ്, നിങ്ങളൊരു നല്ല മനുഷ്യനെയാണ് വിവാഹം ചെയ്യുന്നതെങ്കില്‍ അതും' എന്നായിരുന്നു ട്വീറ്റ് ചെയ്തത്.   Also Read: പൂജാരയെ പുകഴ്ത്തിയും ഓര്‍മ്മകള്‍ അയവിറക്കിയും സച്ചിന്‍

   ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയില്‍ വെച്ചായിരുന്നു താരദമ്പതികളുടെ വിവാഹം.

   First published:
   )}