• HOME
  • »
  • NEWS
  • »
  • sports
  • »
  • 'പിറക്കുമോ ആ റെക്കോര്‍ഡ്' 37 റണ്‍സകലെ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രം

'പിറക്കുമോ ആ റെക്കോര്‍ഡ്' 37 റണ്‍സകലെ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രം

സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും 453 ഇന്നിങ്സുകളില്‍ നിന്നായിരുന്നു 20,000 റണ്‍സ് പൂര്‍ത്തീകരിച്ചത്

Virat-Kohli

Virat-Kohli

  • News18
  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. ഇന്ന് 37 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമാകാം കോഹ്‌ലിക്ക്. 416 ാം ഇന്നിങ്സാണ് വിരാട് ഇന്ന് കളിക്കുന്നത്. ടെസ്റ്റില്‍ (131), ഏകദിനത്തില്‍ (223), ടി20യില്‍ (62) എന്നിങ്ങനെയാണ് വിരാടിന്റെ അന്താരാഷ്ട്ര ഇന്നിങ്സുകള്‍.

    ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും 453 ഇന്നിങ്സുകളില്‍ നിന്നായിരുന്നു 20,000 റണ്‍സ് പൂര്‍ത്തീകരിച്ചത്. ഇവര്‍ക്ക് പുറമെ 20,000 താണ്ടിയ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന് 468 ഇന്നിങ്സുകളും വേണ്ടിവന്നിരുന്നു. ഏറ്റവും വേഗത്തില്‍ 20,000 റണ്‍സെന്ന റെക്കോര്‍ഡ് വിരാടിന് ലഭിക്കുമെന്നതില്‍ നിലവിലെ താരത്തിന്റെ ഫോം വെച്ച് സംശയമുള്ള കാര്യമല്ല.

    Also Read: 'രോഹിത്ത് വീണു' വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

    അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 18 റണ്‍സെടുത്ത രോഹിത് ശര്‍മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. മത്സരം 9 ഓവര്‍ പിന്നിടുമ്പോള്‍ 47 ന് 1 എന്ന നിലയിലാണ് ഇന്ത്യ. 20 റണ്‍സോടെ രാഹുലും 7 റണ്‍സോടെ കോഹ്‌ലിയുമാണ് ക്രീസില്‍.

    First published: