• HOME
 • »
 • NEWS
 • »
 • sports
 • »
 • T20 World Cup Virat Kohli| കൗതുകകരം!; ടി20 ലോകകപ്പിൽ വിരാട് കോഹ്ലി ഇന്ത്യയെ നയിക്കുന്നത് ആദ്യമായും അവസാനമായും

T20 World Cup Virat Kohli| കൗതുകകരം!; ടി20 ലോകകപ്പിൽ വിരാട് കോഹ്ലി ഇന്ത്യയെ നയിക്കുന്നത് ആദ്യമായും അവസാനമായും

കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റിൽ നായകസ്ഥാനത്ത് നിന്ന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ടൂർണമെന്റിൽ കളിക്കാനിറങ്ങുമ്പോൾ ചരിത്രം കുറിക്കാൻ തന്നെയാകും കോഹ്ലി ശ്രമിക്കുക.

വിരാട് കോഹ്ലി

വിരാട് കോഹ്ലി

 • Share this:
  ടി20 ലോകകപ്പ് 2021ൽ ദുബായിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ന് ഇന്ത്യ പാകിസ്ഥാനെ (India vs Pakistan) നേരിടുകയാണ്. ഇന്ത്യയുടെ ടി20 ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്‌ലി (Virat Kohli) യുടെ അവസാന നിയോഗം ആരംഭിക്കുന്നത് ഇന്നാണ്. ടി 20 ലോകകപ്പിൽ (T20 World Cup) ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ ആദ്യമായാണ് കോഹ്ലി നയിക്കുന്നത്. കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റിൽ നായകസ്ഥാനത്ത് നിന്ന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ടൂർണമെന്റിൽ കളിക്കാനിറങ്ങുമ്പോൾ ചരിത്രം കുറിക്കാൻ തന്നെയാകും കോഹ്ലി ശ്രമിക്കുക. ഐസിസി ലോകകപ്പിന് മുന്നോടിയായുള്ള കോഹ്ലിയുടെ രാജി പ്രഖ്യാപനം ആരാധകരെയും മുഴുവൻ ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ചു. വലിയ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം ജോലിഭാരം നിയന്ത്രിക്കുക എന്നതാണെന്ന് ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി. നേതൃസ്ഥാനം ഉപേക്ഷിക്കുന്നത് ബാറ്റിംഗിൽ കൂടുതൽ സന്തുലിതാവസ്ഥ കൈവരിക്കാൻ സഹായിക്കുമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

  എന്നിരുന്നാലും, ഈ ടൂർണമെന്റിൽ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര എങ്ങനെയാകുമെന്ന ആകാംക്ഷ നിലനിൽക്കുന്നു. ടി20 ലോക ചാമ്പ്യൻഷിപ്പിൽ ഒരു തവണ മാത്രം ഇന്ത്യയെ നയിക്കുന്ന ഒരേയൊരു ക്യാപ്റ്റൻ കോഹ്ലിയാകും എന്നത് രസകരമായ വസ്തുതയാണ്. കളിയുടെ മൂന്ന് ഫോർമാറ്റുകളും കോഹ്ലി ഇന്ത്യയെ പ്രതിനിധീകരിച്ചു. റൺസ് നേടുന്നതിൽ ക്രമേണ വലിയ മുന്നേറ്റം കാണിക്കുകയും ചെയ്തു.

  Also Read- India vs Pakistan, T20 World Cup 2021: ഇന്ത്യ- പാകിസ്ഥാൻ മത്സരം ഇന്ന്; ആരാധകർ കാത്തിരിക്കുന്ന അഞ്ച് പോരാട്ടങ്ങൾ

  2012ലാണ് കോഹ്ലി ആദ്യമായി ടി 20 ലോകകപ്പ് കളിച്ചത്. 46.25 ശരാശരിയിൽ 185 റൺസാണ് അന്ന് കോഹ്ലി നേടിയത്. 2014-ൽ, 6 കളികളിൽ നിന്ന് 319 റൺസ് നേടിയപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. 2016 ൽ സ്വന്തം മണ്ണിൽ ടൂർണമെന്റ് നടന്നപ്പോൾ, കോഹ്‌ലി 300 റൺസ് കടന്നില്ലെങ്കിലും ഇന്ത്യയെ സെമിഫൈനലിലേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ആകെ 777 റൺസ് നേടിയ കോഹ്‌ലി ടി20 ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായി തുടരുന്നു. ഏറ്റവും ഉയർന്ന ശരാശരി - 86.33, കൂടാതെ ഏറ്റവും കൂടുതൽ അർധസെഞ്ചുറികളും - 9 (ക്രിസ് ഗെയ്‌ലിനൊപ്പം) - കോഹ്ലിയുടെ പേരിലാണ്.

  ഈ വർഷാവസാനത്തോടെ ഇന്ത്യയുടെ ടി20 ഡ്രസ്സിംഗ് റൂമിൽ കോഹ്‌ലി തന്റെ സ്ഥാനത്തിനായി പോരാടേണ്ടിവരുമെന്നത് ഒരു വസ്തുതയാണ്. പക്ഷേ, പരിക്കുകളോടെ പുറത്തായില്ലെങ്കിൽ വൈറ്റ് ബോൾ ഫോർമാറ്റിൽ പകരം വയ്ക്കാനാവാത്ത പ്രതിഭയാണ് ഈ ഡൽഹി ക്രിക്കറ്റ് താരമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല.

  കോഹ്ലിയുടെ നേതൃത്വത്തിൽ, ടി20 ഫോർമാറ്റിൽ ഇന്ത്യ 27 മത്സരങ്ങൾ ജയിക്കുകയും 14 മത്സരങ്ങൾ മാത്രം തോൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി റെക്കോർഡ് തീർച്ചയായും ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്, എന്നാൽ ഐസിസി കിരീടങ്ങള്‍ക്കായി ഇനിയും കാത്തിരിക്കുകയാണ് അദ്ദേഹം. മുമ്പ് രണ്ട് തവണ, കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീട നേട്ടത്തിന് കൂടുതൽ അടുത്തെത്തി. 2017ൽ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോട് തോറ്റിരുന്നു. 2019 ലോകകപ്പിലും 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ന്യൂസിലാൻഡിനെതിരായ തോൽവി ഹൃദയഭേദകമായിരുന്നു.

  Also Read- ICC T20 World Cup | കോഹ്ലിക്കുവേണ്ടി കപ്പടിക്കുമോ? യുവനിരയുടെ കരുത്തിൽ ടീം ഇന്ത്യ

  പക്ഷേ, മറ്റൊരു കിരീടത്തിനായി ഇറങ്ങുമ്പോൾ, കോഹ്‌ലിയുടെ സഹതാരങ്ങൾ കപ്പിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഡ്രസ്സിംഗ് റൂമിൽ മെന്ററായി എംഎസ് ധോണി ഉള്ളതും ആത്മവിശ്വാസം കൂട്ടുന്നു. ലക്ഷ്യസ്ഥാനം തികച്ചും വെല്ലുവിളി നിറഞ്ഞതായി തോന്നുന്നുവെങ്കിലും അത് അസാധ്യമല്ല.
  Published by:Rajesh V
  First published: