ബെംഗളൂരു: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ അവസാന മത്സരത്തിനു മുന്നേ ആരാധകര്‍ക്ക് സന്ദേശവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലിയും സൂപ്പര്‍ താരം എബി ഡി വില്ല്യേഴ്സും. സീസണിലെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്ന താരങ്ങള്‍ ആരാധകരോട് നന്ദി പറഞ്ഞ് കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബാദുമായാണ് ബാംഗ്ലൂരിന്റെ അവസാന പോരാട്ടം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ബാംഗ്ലൂരിന് ഇന്ന് ജയിച്ചാലും ലീഗില്‍ യാതൊരു നേട്ടവും ഉണ്ടാക്കാന്‍ കഴിയുകയില്ല. ഈ സാഹചര്യത്തിലാണ് നായകനും വില്ല്യേഴ്സും സീസണില്‍ നല്കിയ പിന്തുണയ്ക്ക് നന്ദി പറയുന്നത്.
Also Read: മാച്ച് വിന്നറാണ് പക്ഷേ സ്ഥിരതയില്ല; ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഭോഗ്ല
മോശം പ്രകടനത്തിന് ആരാധകരോട് കോഹ്ലി ക്ഷമ ചോദിച്ച് തുടങ്ങുമ്പോള്‍ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച് കൊണ്ടാണ് തുടങ്ങുന്നത്. 13 മത്സരങ്ങളില്‍ നിന്ന് വെറും ഒമ്പത് പോയിന്റുകള്‍ മാത്രമാണ് കോഹ്ലിക്കും സംഘത്തിനും നേടാന്‍ കഴിഞ്ഞത്.
വളരെ നിരാശയുണ്ടാക്കുന്ന സീസണാണ് ഇതെന്നാണ് വിരാട് കോഹ്ലി പറയുന്നത് ഞങ്ങളെപ്പോലെ നിങ്ങള്‍ക്കും നിരാശ മാത്രമാണെന്നറിയാമെന്നും കോഹ്ലി ആരാധകരോടായി പറയുന്നു. ആര്‍സിബിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.