കൊല്‍ക്കത്ത: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ തുടര്‍ തോല്‍വികളില്‍ വലയുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ആശ്വാസമേകുന്നതായിരുന്നു ഇന്നലെ ലഭിച്ച വിജയം. സീസണിലെ രണ്ടാം ജയമാണ് ബാംഗ്ലൂര്‍ ഇന്നലെ നേടിയത്. അതും നായകന് വിരാട് കോഹ്ലിയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍. എന്നാല്‍ ആ സെഞ്ച്വറി തന്റെ സഹതാരത്തിന് നല്കിയ വാക്ക് പാലിക്കാനായിരുന്നെന്നാണ് വിരാട് പറയുന്നത്.
മത്സരത്തിനുശേഷമാണ് വിരാട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെത്തെ മത്സരത്തില്‍ ഡി വില്ലിയേഴ്സ് കളിച്ചിരുന്നില്ല. ടീം ഹോട്ടലില്‍ നിന്ന് മത്സരത്തിനായി ഇറങ്ങുമ്പോള്‍ ഡി വില്ലിയേഴ്സിനോട് താങ്കള്‍ക്കായി ഈ കളിയില്‍ സെഞ്ചുറി നേടുമെന്ന് വാക്കുകൊടുത്തിരുന്നു. അത് ഡിവില്ലിയേഴ്സിനെ ഏറെ സന്തോഷിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു.' വിരാട് പറഞ്ഞു.
തന്റെ സെഞ്ച്വറി മാത്രമല്ല കളിയില്‍ വഴിത്തിരിവായതെന്നാണ് കോഹ്ലി പറയുന്നത്. മോയിന്‍ അലിയുടെ വെടിക്കെട്ട് പ്രകടനമാണ് നിര്‍ണ്ണായകമായതെന്നും വിരാട് പറഞ്ഞു. ബാറ്റിങ്ങിനിടെ താന്‍ ആക്രമിച്ച് കളിക്കാന്‍ പോവുകയാണെന്ന് അലി പറഞ്ഞിരുന്നെന്നും കോഹ്ലി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.