ഒടുവില്‍ കോഹ്‌ലി തുറന്നു പറഞ്ഞു; പരമ്പര അര്‍ഹിക്കുന്നത് ഓസീസ് തന്നെ

ഓസീസ് സമ്മര്‍ദ്ദത്തെ അതിജീവിച്ച രീതി അവിശ്വസനീയമാണ്

news18
Updated: March 14, 2019, 12:52 PM IST
ഒടുവില്‍ കോഹ്‌ലി തുറന്നു പറഞ്ഞു; പരമ്പര അര്‍ഹിക്കുന്നത് ഓസീസ് തന്നെ
kohli
  • News18
  • Last Updated: March 14, 2019, 12:52 PM IST
  • Share this:
ന്യൂഡല്‍ഹി: ഓസീസില്‍ ടി20 പരമ്പര സമനിലയില്‍ അവസാനിച്ച് ഏകദിന ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യ രാജകീയമായാണ് മടങ്ങിയെത്തിയത്. എന്നാല്‍ ഇത്യയില്‍ നടന്ന ടി20 ഏകദിന പരമ്പരകളള്‍ തിരിച്ചുപിടിച്ച് ഓസീസ് പകരംവീട്ടുകയും ചെയ്തു. അതും 2 മത്സരങ്ങള്‍ക്ക് പിന്നിട്ട് നിന്നശേഷമായിരുന്നു ഏകദിനത്തിലെ കങ്കാരുക്കള്‍ അവിശ്വസനീയ തിരിച്ചുവരവ്.

അവസാന മൂന്ന മത്സരങ്ങളും ചെയ്ത ഓസീസ് പരമ്പരയും സ്വന്തമാക്കിയാണ് ലോകകപ്പിനൊരുങ്ങിയത്. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ തോല്‍വിയെക്കുറിച്ച് സംസാരിച്ച കോഹ്‌ലി പറഞ്ഞത്. ഓസീസ് തന്നെയാണ് ജയം അര്‍ഹിക്കുന്നതെന്നായിരുന്നു. പരമ്പരയില്‍ സന്ദര്‍ശകര്‍ തന്നെയാണ് മികച്ച പ്രകടനം പുറത്തെടുത്തതെന്നും അവര്‍ പരമ്പര അര്‍ഹിക്കുന്നുണ്ടെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

Also Read:  ടി20യ്ക്ക് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടു; അഞ്ചാം ഏകദിനത്തില്‍ ഓസീസിന് 35 റണ്‍സ് ജയം

'ഓസീസ് സമ്മര്‍ദ്ദത്തെ അതിജീവിച്ച രീതി അവിശ്വസനീയമാണ്. പ്രത്യേകിച്ച് രണ്ട് ഏകദിനങ്ങളില്‍ തോറ്റ ശേഷമുള്ള തിരിച്ചുവരവ്.' കോഹ്‌ലി പറയുന്നു. എന്നാല്‍ ഈ പരാജയം തങ്ങളുടെ ലോകകപ്പ് ഒരുക്കങ്ങളെ ബാധിക്കില്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ലോകകപ്പിനുള്ള ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പതിനൊന്ന് പേരും ലോകകപ്പ് കളിക്കാനാണ് പോകുന്നതെന്ന ധാരണ ഞങ്ങള്‍ക്കുണ്ട്. ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ അത് ബാറ്റിങ്ങിന് കൂടുതല്‍ കരുത്ത് നല്‍കും. ഒപ്പം ബൗളിങ്ങിലും ഒരാള്‍ കൂടിയായി. പ്ലേയിങ് ഇലവനെ കുറിച്ച് കൃത്യമായ ധാരണയും ഞങ്ങള്‍ക്കുണ്ട്.' കോഹ്‌ലി പറഞ്ഞു.

First published: March 14, 2019, 12:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading