ബെംഗളൂരു: ഐപിഎല്ലിലേക്ക് അത്ഭുത തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റൈന്‍. ഓസീസ് താരം കൗള്‍ട്ടര്‍ നൈലിന്റെ പകരക്കാരനായി കളത്തിലെത്തിയ താരം ബാംഗ്ലൂരിന്റെ പേസാക്രമണം ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലത്തെ മത്സരത്തിലും രണ്ട് തകര്‍പ്പന്‍ വിക്കറ്റുകളായിരുന്നു താരം വീഴ്ത്തിയത്.
ഇതില്‍ സുരേഷ് റെയ്നയെ കിടിലന്‍ യോര്‍ക്കറിലൂടെ വീഴ്ത്തിയ സ്റ്റൈന്‍ നായകന് വിരാട് കോഹ്ലിക്കൊപ്പം നടത്തിയ ആഹ്ലാദത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കോഹ്ലിയെ കെട്ടിപ്പിടിച്ചായിരുന്നു സ്റ്റൈനിന്റെ വിക്കറ്റ് ആഘോഷം.
Also Read: ഐപിഎല്‍ കാണുന്നത് തടസപ്പെടുത്തി; നടിക്കും സുഹൃത്തുക്കള്‍ക്കും എതിരെ കേസെടുത്തു
ഈ ആഹ്ലാദം ത്തുവര്ഷം മുന്നേ ഇരുവരും ആര്‍സിബിയില്‍ ഒരുമിച്ച് കളിച്ചതിന്റെ ഓര്‍മ്മകളിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു. 2010 ല്‍ കോഹ്ലിയും സ്റ്റൈയ്നും ആര്‍സിബിയിലെ താരങ്ങളായിരുന്നു. അന്നും ഇതുപോലൊരു വിക്കറ്റ് നേട്ടം ഇരുവരും കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇഎസ്പിഎന്‍ ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
മത്സരശേഷം പ്രകടനത്തെക്കുറിച്ച് സംസാരിക്കവെ തങ്ങളുടെ പഴയ നിമിഷങ്ങള്‍ ഇരുവരും പങ്കുവെക്കുകയും ചെയ്തു. 2008- 2010 സീസണില്‍ ആര്‍സിബി താരമായിരുന്ന സ്റ്റൈയ്ന്‍ ഈ കാലയളവില്‍ 27 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.