• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അന്ന് ദ്രാവിഡ്, ഇന്ന് വിരാട്'; ഗവാസ്‌കറിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇന്ത്യന്‍ നായകന്മാരുടെ മറുപടി


Updated: January 7, 2019, 4:16 PM IST
'അന്ന് ദ്രാവിഡ്, ഇന്ന് വിരാട്'; ഗവാസ്‌കറിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇന്ത്യന്‍ നായകന്മാരുടെ മറുപടി

Updated: January 7, 2019, 4:16 PM IST
ഓസീസ് മണ്ണില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കിത് തന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചവര്‍ക്കുള്ള മധുരപ്രതികാരം കൂടിയാണ്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചപ്പോഴും ഓസീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെട്ടപ്പോഴുമായിരുന്നു കോഹ്‌ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇന്ത്യന്‍ നായകന് ടീം സെലക്ഷനെക്കുറിച്ച് ധാരണയില്ലെന്ന വിമര്‍ശനമുയര്‍ത്തിയത് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറായിരുന്നു.

ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോഴായിരുന്നു കോഹ്‌ലിക്കെതിരെ ഗവാസ്‌കര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കോഹ്‌ലിക്ക് പിച്ച് മനസിലാക്കാനും അതിനനുസരിച്ചുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താനും സാധിക്കുന്നില്ലെന്നായിരുന്നു അന്ന് ഗവാസ്‌കര്‍ കുറ്റപ്പെടുത്തിയത്. ഓസീസില്‍ പര്യടനത്തിനെത്തിയ വിരാടും സംഘവും ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഗവാസ്‌കര്‍ നായകനും പരിശീലകനുമെതിരെ വീണ്ടും രംഗത്തെത്തി.

Also Read: 2011 ലെ ഏകദിന ലോകകപ്പിനേക്കാള്‍ വലിയ നേട്ടമെന്ന് കോഹ്‌ലി

കോഹ്‌ലി നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും വലിയ വ്യത്യാസങ്ങളുള്ള വ്യക്തിത്വമാണെന്ന് പറഞ്ഞ ഗവാസ്‌കര്‍ ടീം സെലക്ഷനെതിരെ തന്നെയായിരുന്നു വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. 'ഓസീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ടീം സെലക്ഷനുകളും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതുമെല്ലാം കണക്കിലെടുത്ത് ഈ തീരുമാനങ്ങള്‍ക്കെല്ലാം ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂ' എന്നായിരുന്നു ഗവാസ്‌കറിന്റെ വിമര്‍ശനം.

ഇതിനൊക്കെയുള്ള മറുപടിയാണ് ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര ഉയര്‍ത്തിയതിലൂടെ കോഹ്‌ലി നല്‍കിയിരിക്കുന്നത്. നേരത്തെ ഓസീസിനെതിരായ മൂന്നാമത്തെ മത്സരം ഇന്ത്യ ജയിക്കുകയും നാലമത്തേതില്‍ പരാജയപ്പെടില്ലെന്ന് ഉറപ്പാവുകയും ചെയ്തതോടെ കോഹ്‌ലിയെ പുകഴ്ത്തിയും ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു.

Dont Miss:  പുതുവര്‍ഷത്തിലെ ആദ്യ വാരം: കായികരംഗത്ത് പുത്തനുണര്‍വോടെ ഇന്ത്യ

കോഹ്‌ലി പഠിച്ചുക്കൊണ്ടിരിക്കുകയാണെന്നായിരുന്നു മുന്‍ നായകന്റെ പുതിയ അഭിപ്രായം. ക്യാപ്റ്റനെന്ന നിലയില്‍ വിരാടിന് ഇപ്പോഴും പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന പേരിലേക്കാണ് യാത്ര ചെയ്തുക്കൊണ്ടിരിക്കുന്നതെന്നുമായിരുന്നു ഗവാസ്‌കര്‍ തിരുത്തിപ്പറഞ്ഞത്. ഓസീസ് മണ്ണില്‍ ഇന്ത്യന്‍ നായകന്‍ ചരിത്രം രചിക്കുമെന്നുറപ്പായതോടെയായിരുന്നു ഗവാസ്‌കര്‍ തന്റെ മുന്‍ നിലപാടുകള്‍ തിരുത്താന്‍ നിര്‍ബന്ധിതനായത്.
Loading...

നേരത്തെ 2006 ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം സമനിലയില്‍ കലാശിച്ചപ്പോഴും വിമര്‍ശനവുമായി രംഗത്തെത്തിയ താരമാണ് ഗവാസ്‌കര്‍. 2007 ല്‍ ഇംഗ്ലണ്ടില്‍പ്പോയി ടെസ്റ്റ് പരമ്പര നേടിയായിരുന്നു അന്നത്തെ നായകന്‍ രാഹുല്‍ ദ്രാവിഡ് അതിനുള്ള മറുപടി നല്‍കിയത്. 2006 ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ആദ്യ മത്സരം സമനിലയിലാക്കുകയും മൂന്നാം മത്സരം വിജയിക്കുകയുമായിരുന്നു. രണ്ടാം മത്സരത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്.

Dont Miss:  'അഭിമാന നിമിഷം'; മെസിയെയും പിന്തള്ളി ഛേത്രി; ഇനി മുന്നില്‍ റോണോ മാത്രം

മൂന്നാം മത്സരത്തില്‍ 212 റണ്ണിന്റെ തോല്‍വിയായിരുന്നു ഇന്ത്യന്‍ സംഘം അന്ന് ഏറ്റുവാങ്ങിയത്. ഇതോടെയാണ് ഗവാസ്‌കര്‍ ഇന്ത്യന്‍ സഘത്തിനെതിരെ തിരിഞ്ഞത്. അവാസന മത്സരത്തില്‍ ഇന്ത്യയുടെ അവസാന ഏഴു വിക്കറ്റുകള്‍ വീണത് വെറും 25 റണ്‍സിനായിരുന്നു. തോല്‍വിയേക്കാള്‍ തോറ്റരീതിയാണ് പരിശോധിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അന്നത്തെ വിമര്‍ശനങ്ങളെല്ലാം.

ഇതിനു പിന്നാലെ 2007 ല്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം 1- 0 ത്തിനാണ് പരമ്പര സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ ജയമായിരുന്നു ഇന്ത്യ നേടിയത്. ആദ്യത്തെയും അവസാനത്തെയും മത്സരങ്ങള്‍ സമനിലയിലാവുകയും ചെയ്തു. ഇംഗ്ലണ്ട് മണ്ണിലെ ഇന്ത്യയുടെ മൂന്നാമത്തെ ടെസ്റ്റ് പരമ്പര നേട്ടമായിരുന്നു ദ്രാവിഡും സംഘവും അന്ന് സ്വന്തമാക്കിയത്. 1971 ല്‍ അജിത് വഡേക്കറിന് കീഴിലും 1986 ല്‍ കപിലിനും കീഴിലുമായിരുന്നു ഇന്ത്യയുടെ മറ്റ് രണ്ടു പരമ്പര നേട്ടം.

First published: January 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...