• HOME
  • »
  • NEWS
  • »
  • sports
  • »
  • Vamika |'ഞങ്ങള്‍ക്ക് നേരെയാണ് ക്യാമറ എന്നറിഞ്ഞിരുന്നില്ല'; വാമികയുടെ ചിത്രങ്ങള്‍ ദയവായി പങ്കുവെക്കരുതെന്ന് കോഹ്ലിയും അനുഷ്‌കയും

Vamika |'ഞങ്ങള്‍ക്ക് നേരെയാണ് ക്യാമറ എന്നറിഞ്ഞിരുന്നില്ല'; വാമികയുടെ ചിത്രങ്ങള്‍ ദയവായി പങ്കുവെക്കരുതെന്ന് കോഹ്ലിയും അനുഷ്‌കയും

വാമികയുടെ ചിത്രങ്ങള്‍ ദയവായി പങ്കുവെക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും.

  • Share this:
    ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിന മത്സരത്തിനിടെ വിരാട് കോഹ്ലി (Virat Kohli)- അനുഷ്‌ക ശര്‍മ്മ (Anushka Sharma) ദമ്പതികളുടെ മകള്‍ വാമികയുടെ (Vamika) ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

    ഇപ്പോഴിതാ മകള്‍ വാമികയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും.

    ഞായറാഴ്ച കേപ്ടൗണിലെ ഗ്രൗണ്ടില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ഏകദിന മത്സരം കാണാന്‍ വിരാടിനൊപ്പം അനുഷ്‌കയും വാമികയും എത്തിയിരുന്നു. ഇതിനിടെയാണ് ഹോസ്പിറ്റാലിറ്റി ബോക്‌സിന്റെ ബാല്‍ക്കണിയില്‍ വാമികയെ കൈകളില്‍ പിടിച്ച് നില്‍ക്കുന്ന അനുഷ്‌കയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നിമിഷങ്ങള്‍ക്കകം ഇത് വൈറലാകുകയും സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

    'ഞങ്ങളുടെ മകളുടെ ചിത്രങ്ങള്‍ സ്റ്റേഡിയത്തില്‍ വച്ച് പകര്‍ത്തുകയും അത് പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തെന്ന് മനസ്സിലാക്കുന്നു. ഞങ്ങള്‍ക്ക് നേരെയാണ് കാമറ എന്ന് അറിഞ്ഞിരുന്നില്ല, പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്. ഞങ്ങള്‍ മുമ്പ് പറഞ്ഞിട്ടുള്ള കാരണങ്ങള്‍ കൊണ്ടുതന്നെ വാമികയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. നന്ദി'- ഇരുവരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

    മകള്‍ സോഷ്യല്‍ മീഡിയ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുകയും അവളുടേതായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നതുവരെ അവളെ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് താരദമ്പതികളുടെ തീരുമാനം.

    Shoaib Akhtar | 'വിവാഹം വിരാട് കോഹ്ലിയുടെ ബാറ്റിങ്ങിനെ ബാധിച്ചു': ഷോയിബ് അക്തര്‍

    ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള (Anushka Sharma) വിവാഹം വിരാട് കോഹ്ലിയുടെ (Virat Kohli) ബാറ്റിങ്ങിനെ മോശകരമായി ബാധിച്ചെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഷോയിബ് അക്തര്‍ (Shoaib Akhtar). 29ആം വയസ്സില്‍ വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു കോഹ്ലി ചെയ്യേണ്ടതെന്ന് അക്തര്‍ അഭിപ്രായപ്പെട്ടു.

    വിരാട് കോഹ്ലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അത്ര നേരത്തേ വിവാഹം കഴിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാഹം താരങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കൊണ്ടുവരുമെന്നും അത് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

    'കോഹ്ലി ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ഉചിതം. കോഹ്ലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആ പ്രായത്തില്‍ വിവാഹം കഴിക്കുമായിരുന്നില്ല. പകരം ഞാന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതല്‍ റണ്‍സ് നേടി കരിയര്‍ ആസ്വദിക്കുമായിരുന്നു. കരിയറിലെ ഈ 10-12 വര്‍ഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അത് നമുക്ക് പിന്നീട് ലഭിക്കുകയുമില്ല' - അക്തര്‍ പറഞ്ഞു.

    'വിവാഹം ചെയ്യുന്നത് മോശം കാര്യമാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, നിങ്ങള്‍ ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ കുറച്ചുകാലം കൂടി അതില്‍ ശ്രദ്ധിക്കണമായിരുന്നു. ആരാധകര്‍ക്ക് കോലിയെന്ന് വച്ചാല്‍ ജീവനാണ്. ആ സാഹചര്യത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ആരാധകര്‍ നല്‍കുന്ന സ്‌നേഹം മികച്ച ബാറ്റിങ്ങിലൂടെ തിരികെ നല്‍കാന്‍ കോലിയും ബാധ്യസ്ഥനാണ്' - അക്തര്‍ കൂട്ടിച്ചേര്‍ത്തു.

    ക്രിക്കറ്റ് താരങ്ങള്‍ക്ക് 14-15 വര്‍ഷമാണ് ശരാശരി കരിയര്‍. അതില്‍ 5-6 വര്‍ഷമാണ് മികവിന്റെ ഔന്നത്യത്തില്‍ ഉണ്ടാകുക. കോഹ്ലിയെ സംബന്ധിച്ച് ആ വര്‍ഷങ്ങള്‍ കടന്നുപോയി. ഇനി കോഹ്ലിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണെന്നും അക്തര്‍ പറഞ്ഞു.
    Published by:Sarath Mohanan
    First published: