നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli | രോഹിത് ശർമയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കാൻ കോഹ്ലി ആവശ്യപ്പെട്ടു, കാരണമിതാണ്

  Virat Kohli | രോഹിത് ശർമയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കാൻ കോഹ്ലി ആവശ്യപ്പെട്ടു, കാരണമിതാണ്

  കോഹ്‌ലി ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ലോകകപ്പിന് ശേഷം പടിയിറങ്ങുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം നടത്തയതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിനെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.

  rohit sharma- virat kohli

  rohit sharma- virat kohli

  • Share this:
   ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപിച്ചത് ആരാധകര്‍ക്ക് വലിയ ഞെട്ടലായിരുന്നു. ആരാധകര്‍ ഇക്കാര്യം പൂര്‍ണമായി ഉള്‍ക്കൊണ്ട് വരും മുന്നേയാണ് ആരാധകരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും പുറത്തുവരുന്നത്.

   പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയെ ആ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് കോഹ്ലി സെലക്ടര്‍മാരെ സമീപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഹിതിന് പകരം ഏകദിനത്തില്‍ കെഎല്‍ രാഹുലിന്റെയും ടി20യില്‍ റിഷഭ് പന്തിന്റെയും പേരുകള്‍ ക്യാപ്റ്റന്‍ ബിസിസിഐയോട് നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ട്.

   34 വയസ്സായ രോഹിതിന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ് കോലി ഉപനായകനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. രാഹുലിനെ ഏകദിനത്തിലും പന്തിനെ ടി20യിലും വൈസ് ക്യാപ്റ്റന്മാരാക്കാനാണ് കോഹ്ലി ആവശ്യപ്പെട്ടതെന്നാണ് സൂചന. വാര്‍ത്ത സംബന്ധിച്ച്? ബിസിസിഐ പ്രതിനിധികളോ താരങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്ക്? വഴിവെക്കാന്‍ സാധ്യതയുണ്ട്?.

   ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ഏറെനാളത്തെ ചര്‍ച്ചയ്ക്ക് ശേഷം പരിശീലകനായ രവി ശാസ്ത്രി, ബിസിസിഐ ഭാരവാഹികള്‍, സെലക്ടര്‍മാര്‍, രോഹിത് ശര്‍മ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

   അതേസമയം, ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന കോഹ്ലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മയാണ് ബിസിസിഐയുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള താരം. രോഹിതിനെ കൂടാതെ കെ എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരും സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന. പക്ഷെ രോഹിത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ മാത്രമേ ഇരുവർക്കും സാധ്യതകൾ ഉണ്ടാവുകയുള്ളൂ.

   ടി20യിൽ ഇന്ത്യയുടെ ക്യാപ്റ്റൻ; ഭാവിയിലേക്ക് ഒരുങ്ങാനുള്ള നിർദേശവുമായി ഗവാസ്കർ

   ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ കോഹ്ലി സ്ഥാനമൊഴിഞ്ഞ ശേഷം പകരമാരാകും ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുക എന്ന ചർച്ചകളും സജീവമായി. ടി20 ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശര്‍മയാകും കോഹ്‌ലിയുടെ പിന്‍ഗാമിയാവുക എന്നാണ് പൊതുവെയുള്ള അഭിപ്രായവും വിലയിരുത്തലും.

   രോഹിത് ശർമ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനമേൽക്കുമ്പോൾ ടീമിന്റെ ഭാവി പരിഗണിച്ച് കെ എൽ രാഹുലിനെ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആക്കണമെന്നാണ് ഗവാസ്കറുടെ നിർദേശം. നിലവിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത് ശർമയുണ്ടെന്നും എന്നാൽ ഭാവിയിലേക്ക് കൂടി നോക്കേണ്ടതുള്ളതിനാൽ കെ എൽ രാഹുലിനെ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുവാൻ പ്രാപ്തനാക്കുന്ന നിലയിൽ വളർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നുമാണ് ഗാവസ്‌കർ അഭിപ്രായപ്പെട്ടത്.
   Published by:Naveen
   First published:
   )}