HOME /NEWS /Sports / ഐപിഎല്‍ ടീമുകളോട് കൂറു പുലര്‍ത്തിക്കോളു, പക്ഷേ എല്ലാ വര്‍ഷവും ലോകകപ്പില്ലെന്ന് ഓര്‍ക്കണം; ടീം അംഗങ്ങളോട് കോഹ്‌ലി

ഐപിഎല്‍ ടീമുകളോട് കൂറു പുലര്‍ത്തിക്കോളു, പക്ഷേ എല്ലാ വര്‍ഷവും ലോകകപ്പില്ലെന്ന് ഓര്‍ക്കണം; ടീം അംഗങ്ങളോട് കോഹ്‌ലി

kohli

kohli

ഫ്രാഞ്ചൈസികളുമായി ആലോചിച്ച് വിശ്രമമെടുക്കാനുള്ള അവസരം കളിക്കാര്‍ ബുദ്ധിപരമായി ഉപയോഗിക്കണമെന്നും കോഹ്‌ലി

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡല്‍ഹി: ഐപിഎല്‍ ആരംഭിക്കാനിരിക്കെ ടീം അംഗങ്ങളോട് ഫിറ്റ്‌നെസില്‍ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി നായകന്‍ വിരാട് കോഹ്‌ലി. എല്ലാ വര്‍ഷവും ഐപിഎല്‍ ഉണ്ടെന്നും എന്നാല്‍ നാല് വര്‍ഷം കൂടുമ്പോള്‍ മാത്രമേ ലോകകപ്പ് ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ അവസാനിക്കുന്നതിനു പിന്നാലെ ഇംഗ്ലണ്ട് ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് ഇന്ത്യന്‍ നായകന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

    ഐപിഎല്ലില്‍ താരങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലോകകപ്പിനൊരുങ്ങുന്ന ടീമിന് ഭീഷണിയാകുമോയെന്ന സംശയങ്ങള്‍ക്കിടെയാണ് നായകന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ നല്‍കിയിരിക്കുന്നത്. കളിക്കാരുടെ ജോലിഭാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും ഫ്രാഞ്ചൈസികളുമായി ആലോചിച്ച് വിശ്രമമെടുക്കാനുള്ള അവസരം കളിക്കാര്‍ ബുദ്ധിപരമായി ഉപയോഗിക്കണമെന്നും കോഹ്‌ലി പറഞ്ഞു.

    Also Read:  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി

    'ഫ്രാഞ്ചൈസികളോട് കൂറു പുലര്‍ത്തേണ്ട എന്നല്ല പറഞ്ഞതിന് അര്‍ത്ഥം. ജോലിഭാരം കൈകാര്യം ചെയ്യുന്നതില്‍ കളിക്കാര്‍ ബുദ്ധിപരമായ തീരുമാനങ്ങളെടുക്കണമെന്നാണ്.' ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. ലോകകപ്പിനൊരുങ്ങുന്ന താരങ്ങള്‍ക്ക് മികച്ച അനുഭവമാകും ഐപിഎല്‍ നല്‍കുകയെന്നും ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

    നേരത്തെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിശ്രമം അനുവദിക്കണമെന്ന വാദവും ഇന്ത്യന്‍ നായകന്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഉപനായകനും ഐപിഎല്ലില്‍ മുംബൈയുടെ നായകനുമായ രോഹിത് ശര്‍മ തങ്ങളുടെ പേസര്‍മാരോട് കളിക്കരുതെന്ന് പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയും രംഗത്തെത്തിയിരുന്നു.

    First published:

    Tags: Indian cricket, Indian cricket team, Ipl, Ipl 2019, Virat kohli