നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മൊബൈൽ ഫോണുകൾ കൊണ്ടൊരു ഛായാചിത്രം; കോലിയെ ഞെട്ടിച്ച് ആരാധകൻ

  മൊബൈൽ ഫോണുകൾ കൊണ്ടൊരു ഛായാചിത്രം; കോലിയെ ഞെട്ടിച്ച് ആരാധകൻ

  ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി കോലിക്ക് ഒരു  സ്പെഷ്യൽ സമ്മാനമാണ് ആരാധകൻ നൽകിയത്.

  • Share this:
   സമീപകാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ഇന്ത്യൻ നായകൻ വിരാട് കോലി. ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി കോലിക്ക് ഒരു  സ്പെഷ്യൽ സമ്മാനമാണ് ആരാധകൻ നൽകിയത്.

   ടീം താമസിക്കുന്ന ഹോട്ടലിലെത്തിയാണ് രാഹുൽ എന്ന ആരാധകൻ കോലിക്ക് ഛായാചിത്രം സമ്മാനിച്ചത്. ഇതിൽ എന്താ ഇത്ര പുതുമ എന്നല്ലേ. പഴയ മൊബൈൽ ഫോണുകളും വയറുകളും കൊണ്ടാണ് കോലിയുടെ ചിത്രം തയാറാക്കിയിരിക്കുന്നത്.

       ഉഗ്രൻ സമ്മാനവുമായി എത്തിയ ആരാധകനെ ഇന്ത്യൻ ക്യാപ്റ്റനും നിരാശനാക്കിയില്ല. ഛായാചിത്രത്തിൽ ഒപ്പുവെച്ചു. ബിസിസിഐ ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

    
   Published by:Rajesh V
   First published:
   )}