• HOME
  • »
  • NEWS
  • »
  • sports
  • »
  • മൃഗങ്ങളെ സ്നേഹിക്കുന്ന വിരാട് കൊഹ്ലി; ഇന്ത്യൻ നായകനെ തേടി മറ്റൊരു ബഹുമതി കൂടി

മൃഗങ്ങളെ സ്നേഹിക്കുന്ന വിരാട് കൊഹ്ലി; ഇന്ത്യൻ നായകനെ തേടി മറ്റൊരു ബഹുമതി കൂടി

മൃഗങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ വിരാട് കോഹ്ലി ശ്രദ്ധേയ ഇടപെടലുകൾ നടത്തിവരുന്നുണ്ട്...

Virat-Kohli

Virat-Kohli

  • Last Updated :
  • Share this:
    മൃഗങ്ങളെ സ്നേഹിക്കുന്ന കാര്യത്തിൽ വലിയ പരിഗണന നൽകുന്നയാളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ഈ രംഗത്ത് കോഹ്ലി നടത്തിയ ഇടപെടലുകൾ വഴി കളത്തിന് പുറത്തും ബഹുമതി ഇന്ത്യൻ നായകനെ തേടിയെത്തിയിരിക്കുന്നു. രാജ്യത്തെ മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്ത്യയുടെ 2019-ലെ പേഴ്സൺ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് വിരാട് കോഹ്ലി.

    അടുത്തിടെ ആമിർ കോട്ടയിലെ റൈഡിങ് എലിഫന്‍റായിരുന്ന മാൾട്ടിയ്ക്ക് ക്രൂരമർദ്ദനമേറ്റത് സംബന്ധിച്ച് വിരാട് കോഹ്ലി എഴുതിയ കത്ത് ശ്രദ്ധേയമായിരുന്നു. ആനയെ മോചിപ്പിക്കണമെന്നാണ് താരം ആവശ്യപ്പെട്ടത്. ഇതുകൂടാതെ ബംഗളൂരുവിൽ പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ നായകളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രവുമായും കോഹ്ലി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇവയൊക്കെ കണക്കിലെടുത്താണ് ഇത്തവണത്തെ പുരസ്ക്കാരം കോഹ്ലിക്ക് നൽകുന്നതെന്ന് പെറ്റ ഇന്ത്യ അധികൃതർ വിശദീകരിച്ചു.

    ശശി തരൂർ, സുപ്രീം കോടതി ജസ്റ്റിസ് കെ.എസ് പണിക്കർ രാധാകൃഷ്ണൻ, അനുഷ്ക ശർമ്മ, സണ്ണി ലിയോൺ, സോനം കപൂർ, കപിൽ ശർമ്മ, ഹേമമാലിനി, ആർ മാധവൻ, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിൽ പെറ്റ പുരസ്ക്കാരം നേടിയത്.
    First published: