• HOME
  • »
  • NEWS
  • »
  • sports
  • »
  • VIRAT KOHLI BECOMES FASTEST TO SCORE 12000 ODI RUNS BREAKS SACHIN TENDULKARS RECORD

India vs Australia 3rd ODI: സച്ചിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി; വേഗത്തിൽ 12,000 റൺസെടുക്കുന്ന താരം

മുന്നൂറാമത്തെ ഇന്നിങ്സിലാണ് ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ വെച്ച് സച്ചിൻ 12,000 റൺസ് പൂർത്തിയാക്കിയത്. 2003ലെ ലോകകപ്പിൽ പാകിസ്ഥാനെതിരെയായിരുന്നു ഇത്.

വിരാട് കോഹ്ലി

വിരാട് കോഹ്ലി

  • Share this:
    കാൻബെറ: ഏകദിന മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 12,000 റണ്‍സ് നേടിയ താരമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തിൽ ക്രിക്കറ്റ് ഇതിസാഹം സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡാണ് കോഹ്ലി മറികടന്നത്.

    മുന്നൂറാമത്തെ ഇന്നിങ്സിലാണ് ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ വെച്ച് സച്ചിൻ 12,000 റൺസ് പൂർത്തിയാക്കിയത്. 2003ലെ ലോകകപ്പിൽ പാകിസ്ഥാനെതിരെയായിരുന്നു ഇത്. അന്ന് 75 പന്തുകളിൽ 98 റൺസ് നേടിയ സച്ചിന്റെ ഇന്നിങ്സ് അദ്ദേഹത്തിന്റെ ഏകദിനങ്ങളിലെ ഏറ്റവും മികച്ച ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ കോഹ്ലി വെറും 242 ഇന്നിങ്സുകൾ കൊണ്ട് ഈ റെക്കോർഡ് മറികടന്നു. കാൻബെറയിലെ അവസാന ഏകദിനത്തിൽ 23 റൺസ് എടുത്തതോടെയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.‍‌

    Also Read- Shahid Afridi| അഫ്ഗാൻ യുവതാരവുമായി കോർത്ത് ഷാഹിദ് അഫ്രീദി; വൈറലായി വിഡിയോ

    മത്സരം ആരംഭിക്കുന്നതിന് മുൻപ് 241 ഇന്നിങ്സുകളിൽ നിന്നാണ് 11,977 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. 59.29 ശരാശരയിൽ 93.32 സ്ട്രൈക്ക് റേറ്റോടെ 43 സെഞ്ചുറികളും 59 അർധ സെഞ്ചുറികളുമാണ് കോഹ്ലി സ്വന്തമാക്കിയത്. ഇന്നത്തെ മത്സരത്തിലെ 12ാം ഓവറിലെ ആദ്യ പന്തിലാണ് കോഹ്ലി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

    Also Read- 'ഇത് എന്തൊരു ക്യാപ്റ്റൻസിയാണെന്ന് മനസിലാകുന്നില്ല'; കോലിക്കെതിരെ ഗൗതം ഗംഭീർ

    സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ ആറ് ബാറ്റ്സ്മാന്മാരാണ് ഏകദിന മത്സരങ്ങളിൽ 12,000 റൺസ് എടുത്തിട്ടുള്ളത്. റിക്കി പോണ്ടിങ് (323 മത്സരം, 314 ഇന്നിങ്സ്), കുമാർ സംഗക്കാര (359 മത്സരം, 336 ഇന്നിങ്സ്), സനത് ജയസൂര്യ (390 മത്സരം, 379 ഇന്നിങ്സ്), മഹേല ജയവർധനെ (426 മത്സരം, 399 ഇന്നിങ്സ്) എന്നിവരാണ് മറ്റു താരങ്ങൾ.
    Published by:Rajesh V
    First published:
    )}