ബ്രാഡ്മാന്റെയും സച്ചിന്റെയും ഒപ്പമല്ല, ഏകദിനത്തില്‍ അവര്‍ക്ക് മുകളിലാണ് കോഹ്‌ലി: മൈക്കല്‍ വോണ്‍

ഇന്നലത്തെ മത്സരത്തിനിടെ നിരവധി ബാറ്റിങ്ങ് റെക്കോര്‍ഡുകളും ഇന്ത്യന്‍ നായകന്‍ മറികടന്നിരുന്നു

news18
Updated: March 9, 2019, 5:48 PM IST
ബ്രാഡ്മാന്റെയും സച്ചിന്റെയും ഒപ്പമല്ല, ഏകദിനത്തില്‍ അവര്‍ക്ക് മുകളിലാണ് കോഹ്‌ലി: മൈക്കല്‍ വോണ്‍
kohli
  • News18
  • Last Updated: March 9, 2019, 5:48 PM IST
  • Share this:
റാഞ്ചി: ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ 32 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയെങ്കിലും സെഞ്ച്വറിയുമായി പൊരുതിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. ഒരറ്റത്ത് നിന്ന് വിക്കറ്റുകള്‍ വീഴുമ്പോളും ഒറ്റയ്ക്ക് പൊരുതിയ കോഹ്‌ലി 123 റണ്‍സായിരുന്നു കുറിച്ചത്. ഓസീസിനെതിരെ രണ്ടാം ഏകദിനത്തിലും സെഞ്ച്വറി നേടിയ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമാണ് ഇന്നലത്തേത്.

ഏകദിന ക്രിക്കറ്റിലെ 41 ാം സെഞ്ച്വറിയുമാണ് വിരാട് കുറിച്ചിരിക്കുന്നത്. ഇതോടെ ഏകദിനത്തിലെ എക്കാലത്തെയും മികച്ച താരമെന്നാണ് ഇംഗ്ലീഷ് ഇതിഹാസം മൈക്കല്‍ വോണ്‍ കോഹ്‌ലിയെ വിശേഷിപ്പിച്ചത്. എക്കാലത്തെയും മികച്ച താരമെന്ന ട്വിറ്ററിലൂടെയാണ് വോണ്‍ പറഞ്ഞത്. തൊട്ടുപിന്നാലെ ബ്രാഡ്മാന്‍, സച്ചിന്‍, ലാറ എന്നിവരേക്കാള്‍ കേമനാണോ കോഹ്‌ലി എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായെത്തിയ വോണ്‍ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം കോഹ്‌ലി തന്നെയെന്ന് വ്യക്തമാക്കുകയും ചെയ്തു.

Also Read: കളി തോറ്റെങ്കിലും ബാറ്റിങ്ങ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് കോഹ്‌ലി; പടയോട്ടത്തില്‍ പിന്തള്ളിയത് ദ്രാവിഡിനെ

ഇന്നലത്തെ മത്സരത്തിനിടെ നിരവധി ബാറ്റിങ്ങ് റെക്കോര്‍ഡുകളും ഇന്ത്യന്‍ നായകന്‍ മറികടന്നിരുന്നു. ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കോഹ്‌ലി ഇപ്പോള്‍. ഇന്നലത്തെ മത്സരത്തില്‍ 75 റണ്‍സ് പിന്നിട്ടപ്പോഴാണ് കോഹ്ലി ഇന്ത്യയുടെ ഏകദിന റണ്‍വേട്ടക്കാരില്‍ മൂന്നമനായത്. 10,786 റണ്‍സാണ് ദ്രാവിഡിന്റെ പേരിലുണ്ടായിരുന്നത് 318 ഇന്നിങ്സുകളില്‍ നിന്നായിരുന്നു താരത്തിന്റെ ഈ നേട്ടം. കഴിഞ്ഞ ഇന്നിങ്‌സോടെ കോഹ്ലിക്ക് 10,816 റണ്‍സായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരാണ് ഇനി ഇന്ത്യന്‍ നായകന്റെ മുന്നിലുള്ളത്.മത്സരത്തില്‍ 27 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ 4000 റണ്‍സ് തികയ്ക്കുന്ന 12 ാമത്തെ താരമെന്ന നേട്ടവും കോഹ്ലിയെ തേടിയെത്തി. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ നായകനാണ് കോഹ്ലി.

First published: March 9, 2019, 5:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading