നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കളി തോറ്റെങ്കിലും ബാറ്റിങ്ങ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് കോഹ്‌ലി; പടയോട്ടത്തില്‍ പിന്തള്ളിയത് ദ്രാവിഡിനെ

  കളി തോറ്റെങ്കിലും ബാറ്റിങ്ങ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് കോഹ്‌ലി; പടയോട്ടത്തില്‍ പിന്തള്ളിയത് ദ്രാവിഡിനെ

  ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലാണ് കോഹ്‌ലി ദ്രാവിഡിനെ പിന്തള്ളിയത്

  kohli

  kohli

  • News18
  • Last Updated :
  • Share this:
   റാഞ്ചി: ഇന്ത്യാ ഓസീസ് മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. ഇന്നത്തെ സെഞ്ച്വറി പ്രകടനത്തിനിടെ ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവരെയാണ് കോഹ്‌ലി പിന്തള്ളിയത്. ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലാണ് കോഹ്‌ലി ദ്രാവിഡിനെ പിന്തള്ളി മൂന്നാമതെത്തിയത്.

   ഇന്നത്തെ മത്സരത്തില്‍ 75 റണ്‍സ് പിന്നിട്ടപ്പോഴാണ് കോഹ്‌ലി ഇന്ത്യയുടെ ഏകദിന റണ്‍വേട്ടക്കാരില്‍ മൂന്നമനായത്. 10,786 റണ്‍സാണ് ദ്രാവിഡിന്റെ പേരിലുണ്ടായിരുന്നത് 318 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു താരത്തിന്റെ ഈ നേട്ടം. ഇന്നത്തെ ഇന്നിങ്സോടെ കോഹ്‌ലിക്ക് 10,816 റണ്‍സായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരാണ് ഇനി ഇന്ത്യന്‍ നായകന്റെ മുന്നിലുള്ളത്.

   Also Read: കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; മൂന്നാം ഏകദിനത്തില്‍ ഓസീസിന് 32 റണ്‍സ് ജയം

   ഒന്നാമതുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ 18,426 റണ്‍സാണുള്ളത്. 452 ഇന്നിങ്സിലാണ് സച്ചിന്‍ ഇത്രയും റണ്‍സ് അടിച്ചെടുത്തത്. രണ്ടാമതുള്ള ഗാംഗുലിയുടെ പേരില്‍ 11,221 റണ്‍സാണുള്ളത്. 297 ഇന്നിങ്സിലാണ് ഗാംഗുലിയുടെ നേട്ടം.

   മത്സരത്തില്‍ 27 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ 4000 റണ്‍സ് തികയ്ക്കുന്ന 12 ാമത്തെ താരമെന്ന നേട്ടവും കോഹ്‌ലിയെ തേടിയെത്തി. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ നായകനാണ് കോഹ്‌ലി.

   മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, എം.എസ് ധോനി എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍. 6641 റണ്‍സ് നേടിയ ധോനിയാണ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. അസ്ഹറുദ്ദീന്‍ 5239 റണ്‍സും ഗാംഗുലി 5104 റണ്‍സും നേടിയിട്ടുണ്ട്.

   First published:
   )}