നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli | 'ഈ തീരുമാനം എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു'; എബിഡിയുടെ വിരമിക്കലില്‍ കോഹ്ലി

  Virat Kohli | 'ഈ തീരുമാനം എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു'; എബിഡിയുടെ വിരമിക്കലില്‍ കോഹ്ലി

  ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരമായ എ ബി ഡിവില്ലിയേഴ്‌സിന് ഹൃദയസ്പർശിയായ സന്ദേശവുമായി മുൻ ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്ലി.

  (Image: Twitter)

  (Image: Twitter)

  • Share this:
   ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരമായ എ ബി ഡിവില്ലിയേഴ്‌സിന് (AB De Villiers) ഹൃദയസ്പർശിയായ സന്ദേശവുമായി മുൻ ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്ലി (Virat Kohli). ക്രിക്കറ്റ് കളി മതിയാക്കുകയാണെന്ന് ഡിവില്ലിയേഴ്‌സ് ലോകത്തെ അറിയിച്ച് നിമിഷങ്ങൾക്ക് പിന്നാലെയാണ് ഡിവില്ലിയേഴ്‌സ് വർഷങ്ങളായി കളിച്ചിരുന്ന ആർസിബി ടീമിന്റെ ക്യാപ്റ്റനായ കോഹ്ലി ട്വിറ്ററിലൂടെ തന്റെ 'സഹോദരന്' സന്ദേശവുമായി എത്തിയത്.

   "ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനും ഞാൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും പ്രചോദനാത്മകവുമായ വ്യക്തിക്ക്, നിങ്ങൾ കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങളിലും ഈ കളിക്കും ഒപ്പം ആർസിബിക്ക് വേണ്ടിയും നൽകിയ കാര്യങ്ങളിലും നിങ്ങൾക്ക് അഭിമാനിക്കാം. നമ്മൾ തമ്മിലുള്ള ബന്ധം അത് ഈ കളിക്കും അപ്പുറമുള്ളതാണ്, അത് എന്നും നിലനിൽക്കും." - കോഹ്ലി കുറിച്ചു.

   "ഇത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു, പക്ഷേ താങ്കൾ എപ്പോഴും ചെയ്യുന്നത് പോലെ ഈ തീരുമാനവും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഉചിതമായ ഒന്ന് തന്നെയായിരിക്കും. താങ്കളെ ഞാൻ ഏറെ സ്നേഹിക്കുന്നു." കോഹ്ലി കൂട്ടിച്ചേർത്തു.


   ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി കളിക്കുന്ന കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ഊഷ്‌മളമായ സുഹൃദ്ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. കളത്തിനുള്ളിലും കളത്തിന് പുറത്തും ഇവർ തമ്മിലുള്ള ബന്ധം വളരെ പ്രശസ്തമാണ് താനും. ഐപിഎല്ലിൽ ഇരുവരും ചേർന്ന് ആർസിബിക്ക് വേണ്ടി നടത്തിയ പ്രകടനങ്ങളിൽ പലതും ഐപിഎല്ലിന്റെ ചരിത്രപുസ്തകത്തിൽ ഇടം പിടിച്ചവയാണ്. മികച്ച രീതിയിൽ പരസ്പരം മനസ്സിലാക്കി കളിക്കുന്ന ഇരുവരുടെയും പേരിലാണ് ഐപിഎല്ലിലെ ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ്. 2016-ൽ ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ രണ്ടാം വിക്കറ്റിൽ 229 റൺസ് നേടിയാണ് ആർസിബിയുടെ ഈ സൂപ്പർ താരങ്ങൾ റെക്കോർഡിട്ടത്. ഒരു വർഷം മുമ്പ് മുംബൈ ഇന്ത്യൻസിനെതിരെ 215 റൺസിന്റെ അപരാജിത കൂട്ടുകെട്ടും സഖ്യം പടുത്തുയർത്തിയിരുന്നു.

   Also read- AB de Villiers| റോയൽ ചാലഞ്ചേഴ്സിനായി പാഡണിയാൻ ഇനിയില്ല; എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എ ബി ഡിവില്ലിയേഴ്സ്

   മികച്ച കൂട്ടുകെട്ടുകളുടെ റെക്കോർഡുകൾ പടുത്തുയർത്തിയിട്ടുള്ള സഖ്യം കഴിഞ്ഞ വർഷം ഒരു അപൂർവ നേട്ടം സ്വന്തമാക്കുക കൂടി ചെയ്തിരുന്നു. 2020 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഇവർ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ സഖ്യം എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇരുവരും ചേർന്ന് 10 തവണയാണ് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുള്ളത്. ഐപിഎൽ ചരിത്രത്തിൽ പാർട്നെർഷിപ്പിലൂടെ 3000 റൺസ് നേടിയ ഏക ജോഡി കൂടിയാണ് കോഹ്‌ലി - ഡിവില്ലിയേഴ്‌സ് സഖ്യം.

   ക്രിക്കറ്റിൽ മിസ്റ്റർ 360 എന്നറിയപ്പെടുന്ന എ ബി ഡിവില്ലിയേഴ്‌സിന് ഐപിഎല്ലിലും മികച്ച റെക്കോർഡാണ് സ്വന്തമായുള്ളത്. ഐപിഎല്ലിൽ 5162 റൺസ് സ്വന്തമായിട്ടുള്ള താരം ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ വിദേശ താരങ്ങളിൽ ഡേവിഡ് വാർണറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.

   നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെയാണ് 37കാരനായ താരം വിരമിക്കല്‍ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 2018 ല്‍ കരിയറില്‍ മികച്ച ഫോമില്‍ തുടരുന്ന സമയത്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോൾ ഐപിഎല്‍ ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഇനി താന്‍ ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

   2004 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ ടെസ്റ്റ് അരങ്ങേറ്റം. 114 ടെസ്റ്റില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സ് ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്. ടെസ്റ്റില്‍ 22 സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും 46 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് അരങ്ങേറ്റത്തിനു പിന്നാലെ 2005 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ തന്നെ ഏകദിനത്തിലും ഡവില്ലിയേഴ്സ് അരങ്ങേറ്റം കുറിച്ചു. 228 ഏകദിനങ്ങളില്‍ നിന്ന് 9577 റണ്‍സും അടിച്ചുകൂട്ടി. ഏകദനത്തില്‍ 25 സെഞ്ചുറികളും 53 അര്‍ധ സെഞ്ചുറികളുമുണ്ട്.

   Also Read- Tim Paine | സഹപ്രവര്‍ത്തകയ്ക്ക് നഗ്നചിത്രങ്ങളും അശ്ലീല സന്ദേശവും അയച്ചെന്ന് ആരോപണം; ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ രാജിവെച്ചു

   ഏകദിന ടീമിലെത്തി ഒരു വർഷം കഴിഞ്ഞപ്പോൾ 2006 ഫെബ്രുവരി 24ന് ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ ടി 20 അരങ്ങേറ്റം. 78 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 10 അര്‍ധ സെഞ്ചുറികളടക്കം 1672 റണ്‍സെടുത്തിട്ടുണ്ട്. 184 ഐപിഎല്‍ മത്സരങ്ങളിൽ നിന്നാണ് കളിച്ച താരം മൂന്ന് സെഞ്ചുറികളും 40 അര്‍ധ സെഞ്ചുറികളുമടക്കം 5162 റൺസ് നേടിയത്.
   Published by:Naveen
   First published:
   )}