നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli | കോഹ്‌ലിയുടെ സെഞ്ചുറി വരൾച്ചയ്ക്ക് രണ്ടാം വാർഷികം; ആരാധകരുടെ കാത്തിരിപ്പ് തുടരുന്നു

  Virat Kohli | കോഹ്‌ലിയുടെ സെഞ്ചുറി വരൾച്ചയ്ക്ക് രണ്ടാം വാർഷികം; ആരാധകരുടെ കാത്തിരിപ്പ് തുടരുന്നു

  2019 നവംബർ 23നാണ് കോഹ്ലി അവസാനമായി സെഞ്ചുറി നേടിയത്.

  News18

  News18

  • Share this:
   അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി (Virat Kohli) ഒരു സെഞ്ചുറി നേടിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. 2019 നവംബർ 23നാണ് കോഹ്ലി അവസാനമായി സെഞ്ചുറി നേടിയത്. പിന്നീടുള്ള മത്സരങ്ങളിൽ എല്ലാം താരം ഒട്ടനവധി തവണ അർധസെഞ്ചുറി കടന്ന് മുന്നേറിയെങ്കിലും അവയെ ഒന്നും സെഞ്ചുറിയിലേക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ചെറിയ ഒരിടവേള എടുത്തിരിക്കുന്ന താരം ന്യൂസിലൻഡിനെതിരായ (IND vs NZ) ടെസ്റ്റ് പരമ്പരയിലെ (Test Series) രണ്ടാം ടെസ്റ്റിലൂടെയാകും മത്സര രംഗത്തേക്ക് തിരിച്ചെത്തുന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ (Wankhede Stadium) നടക്കുന്ന ഈ മത്സരത്തിൽ കോഹ്‌ലിക്ക് മൂന്നക്കം കടക്കാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

   കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ (Eden Gardens) വെച്ച് നടന്ന ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് (Pink Ball test) മത്സരത്തിലാണ് കോഹ്ലി അവസാനമായി സെഞ്ചുറി നേടിയത്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ മത്സരത്തിൽ സെഞ്ചുറി നേടിയ കോഹ്ലി, പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡ് കൂടി കോഹ്ലി സ്വന്തമാക്കിയിരുന്നു. എന്നാൽ ഈ ചരിത്രനേട്ടം സ്വന്തമാക്കിയതിന് ശേഷം പിന്നീടങ്ങോട്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഫോർമാറ്റിൽ പോലും കോഹ്‌ലിക്ക് സെഞ്ചുറി നേടാൻ കഴിഞ്ഞില്ല. അന്ന് 136 റൺസ് നേടിയ കോഹ്ലി, കരിയറിൽ തന്റെ 70ാ൦ സെഞ്ചുറിയും ടെസ്റ്റിലെ 27ാ൦ സെഞ്ചുറിയുമാണ് സ്വന്തമാക്കിയത്.

   2019 നവംബര്‍ 23 ന് ശേഷം കോഹ്ലി 12 ടെസ്റ്റും 15 ഏകദിനവും 23 ടി20യുമാണ് കളിച്ചത്. ടെസ്റ്റിൽ 26.80 റൺസ് ശരാശരിയിൽ ബാറ്റ് ചെയ്ത താരത്തിന്റെ ഉയർന്ന സ്കോർ 74 റൺസായിരുന്നു. ഏകദിനങ്ങളിൽ 43.26 ശരാശരിയിൽ ബാറ്റ് ചെയ്ത് 649 റൺസ് സ്കോർ ചെയ്തപ്പോൾ ടി20യിൽ 59.76 എന്ന ശരാശരിയിൽ ബാറ്റ് വീശിയ തരാം നേടിയത് 777 റൺസ് ആയിരുന്നു.

   33 വയസ്സുകാരനായ കോഹ്‌ലിയുടെ പ്രകടനം ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറുടെയും (Sachin Tendulkar) റിക്കി പോണ്ടിങ്ങിന്റെയും (Ricky Ponting) പ്രകടനങ്ങളെ (33 വയസ്സിൽ) വെച്ച് നോക്കുമ്പോൾ മികച്ച ശരാശരി സ്വന്തമായുള്ളത് കോഹ്‌ലിക്കാണ്. എല്ലാ ഫോർമാറ്റിലുമായി നിലവിൽ കോഹ്‌ലിയുടെ ശരാശരി 55.14 ആണ്. ഇതേ സമയത്ത് സച്ചിന്റെയും പോണ്ടിങ്ങിന്റെയും ശരാശരികൾ 50 ന് താഴെ ആയിരുന്നു. എന്നാൽ 33 വയസ്സ് തികയുന്നതിന് മുൻപുള്ള സെഞ്ചുറി കണക്കിൽ ഇന്ത്യൻ ക്യാപ്റ്റൻ രണ്ടാം സ്ഥാനത്താണ്. ഇതിൽ സച്ചിൻ 74 സെഞ്ചുറികളോടെ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ കോഹ്‌ലിക്ക് 70 സെഞ്ചുറികളാണുള്ളത്. പോണ്ടിങ്ങിന് 57 സെഞ്ചുറികളാണ് ഉണ്ടായിരുന്നത്.

   സെഞ്ചുറികൾ നേടിയിരുന്നില്ലെങ്കിലും ഇക്കാലയളവിൽ സ്ഥിരതയുള്ള ഇന്നിങ്‌സുകൾ കളിക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞിരുന്നു. എന്നാൽതുടരെ സെഞ്ചുറികൾ അടിച്ചുകൂട്ടി റൺ മെഷീൻ എന്ന ഓമനപ്പേര് സ്വന്തമാക്കിയ കോഹ്‌ലിയുടെ ബാറ്റിൽ നിന്നും വീണ്ടും റൺസ് ഒഴുകുന്നത് കാണാനും രണ്ട് വർഷമായി തുടരുന്ന സെഞ്ചുറി വരൾച്ചയ്ക്ക് വിരാമമമാകാനും കാത്തിരിക്കുകയാണ് ആരാധകർ. ന്യൂസിലൻഡിനെതിരെ വാങ്കഡേയിൽ നടക്കുന്ന ടെസ്റ്റിലൂടെ കോഹ്ലി സെഞ്ചുറി വരൾച്ചയുടെ ശാപത്തിൽ നിന്നും മോക്ഷം നേടുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
   Published by:Naveen
   First published:
   )}