• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| 'കോഹ്ലി ഡേവിഡ് ബെക്കാമിന്റെയും ഗെയിലിന്റെയും പാത പിന്തുടർന്നേക്കും'; ആർസിബിക്ക് ശേഷം കോഹ്‌ലിയുടെ ടീം ഏതെന്ന് പ്രവചിച്ച് സ്റ്റെയ്ൻ

IPL 2021| 'കോഹ്ലി ഡേവിഡ് ബെക്കാമിന്റെയും ഗെയിലിന്റെയും പാത പിന്തുടർന്നേക്കും'; ആർസിബിക്ക് ശേഷം കോഹ്‌ലിയുടെ ടീം ഏതെന്ന് പ്രവചിച്ച് സ്റ്റെയ്ൻ

ഈ സീസണോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.

Image: BCCI

Image: BCCI

  • Share this:
    റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിട്ടതിന് ശേഷം വിരാട് കോഹ്ലി ഏത് ടീമിലേക്കാകും ചേക്കേറുക എന്ന് പ്രവചിച്ച്‌ മുന്‍ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. ആര്‍സിബി വിട്ട ക്രിസ് ഗെയ്‌ലിന്റേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട ഡേവിഡ് ബെക്കാമിന്റേയും മാതൃകയായിരിക്കും കോഹ്‌ലിയും പിന്തുടരുക എന്നാണ് ഡെയ്ല്‍ സ്റ്റെയ്ന്‍ പറയുന്നത്.

    ഇവരുടെ പാത പിന്തുടരാൻ സാധ്യതയുള്ള കോഹ്ലി ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിച്ചായിരിക്കാം ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുക എന്നും സ്റ്റെയ്ന്‍ പറഞ്ഞു. എത്ര മികച്ച കളിക്കാരനായാലും ഒരു കാലത്തിന് ശേഷം ടീമിൽ നിന്ന് പടിയിറങ്ങേണ്ടി വരും. ക്രിസ് ഗെയ്ല്‍ ടീം വിട്ടത് നമ്മള്‍ കണ്ടു. ഒരു ജീവിതകാലം മുഴുവന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിച്ചതിന് ശേഷവും ഡേവിഡ് ബെക്കാം പടിയിറങ്ങി, സ്റ്റെയ്ന്‍ ചൂണ്ടിക്കാട്ടി.

    ഡല്‍ഹിക്കാരനാണ് കോഹ്ലി. ഒരു പക്ഷെ ഞങ്ങള്‍ക്കൊപ്പം വന്ന് ഐപിഎൽ കരിയർ അവസാനിപ്പിക്കാൻ കൊഹ്‌ലിയോട് ഡൽഹി പറയുമായിരിക്കുമെന്ന് സ്റ്റെയ്ൻ പറഞ്ഞു.

    ഈ സീസണോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവസാനം വരെയും ബാംഗ്ലൂർ ജേഴ്‌സിയിൽ തന്നെ തുടരുമെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു. ഇന്നലെ കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിലൂടെ ആർസിബി ജേഴ്‌സിയിൽ തന്റെ 200ാ൦ മത്സരമാണ് കോഹ്ലി കളിച്ചത്. ഐപിഎല്ലിൽ ഒരു ടീമിന് വേണ്ടി കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡാണ് കോഹ്ലി ഇതിലൂടെ നേടിയത്. ഐപിഎൽ ആദ്യ സീസൺ മുതൽ ആർസിബിയുടെ താരമായിരുന്ന കോഹ്ലി, 2013ല്‍ ഡാനിയൽ വെട്ടോറിയിൽ നിന്നുമാണ് ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനാണ് കോഹ്ലി. 200 മത്സരങ്ങളിൽ നിന്നും 6081 റൺസാണ് കോഹ്ലി ഇതുവരെ നേടിയത്.

    ഐപിഎല്ലിൽ പക്ഷെ ഇതുവരെ ഒരു കിരീടം പോലും നേടാൻ കോഹ്‌ലിക്കും ആർസിബിക്കും കഴിഞ്ഞിട്ടില്ല. ഈ സീസണോടെ ആർസിബി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കോഹ്ലി കിരീടം നേട്ടത്തോടെയാകും വിടവാങ്ങാൻ ആഗ്രഹിക്കുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ 10 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ആർസിബി.

    Also read- Virat Kohli | വീണ്ടും ഞെട്ടിച്ച് വിരാട് കോഹ്ലി; ഈ ഐപിഎല്ലിന് ശേഷം ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ സീസണിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) നായക സ്ഥാനം രാജി വയ്ക്കുമെന്ന് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രഖ്യാപനം. നേരത്തെ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും കോഹ്ലി പ്രഖ്യാപിച്ചിരുന്നു.

    ഐപിഎല്ലില്‍ തന്റെ അവസാന മത്സരം വരെ ടീമില്‍ തുടരുമെന്ന് കോഹ്ലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും കോഹ്ലി നന്ദി പറഞ്ഞു. 'ആര്‍സിബിയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഇത് എന്റെ അവസാന ഐപിഎല്‍ ആയിരിക്കും. എന്റെ അവസാന ഐപിഎല്‍ ഗെയിം കളിക്കുന്നതുവരെ ഞാന്‍ ഒരു ആര്‍സിബി കളിക്കാരനായി തുടരും. എന്നില്‍ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആര്‍സിബി ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു.'- ആര്‍സിബി പുറത്തിറക്കിയ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
    Published by:Naveen
    First published: