മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുത് അന്തരിച്ച വാർത്ത ബോളിവുഡിനെ മാത്രമല്ല, രാഷ്ട്രീയ-കായികമേഖലകളെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു. മുംബൈയിലെ ബാന്ദ്ര വസതിയിലാണ് ഞായറാഴ്ച രാവിലെ താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഷാന്തിന്‍റെ മരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ട്വീറ്റ് ചെയ്തു. "സുശാന്ത് സിംഗ് രജ്പുത്തിനെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. ഇത് ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ദൈവം അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ ശക്തിയും നൽകട്ടെ."- കോഹ്ലി ട്വീറ്റ് ചെയ്തു.
സുഷാന്തിന്‍റെ മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് സച്ചിൻ ടെൻഡുൽക്കർ ട്വീറ്റ് ചെയ്തു. 'മികച്ച കഴിവുള്ള യുവനടനായിരുന്നു സുഷാന്ത്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ'- സച്ചിൻ ട്വീറ്റിൽ പറയുന്നു.
സുഷാന്ത് സിംഗ് രാജ്പുത്തിന്റെ ദാരുണമായ നിര്യാണം തന്നെ ഞെട്ടിച്ചുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി പറഞ്ഞു. 'ഏറെ കഴിവും സാധ്യതകളും നിറഞ്ഞ ഒരു ജീവിതം പെട്ടെന്ന് അവസാനിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം'- രവി ശാസ്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളും സുഷാന്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.