നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli |സെഞ്ച്വറി ഇല്ലാതെ രണ്ടാം വര്‍ഷം; കോഹ്ലിയുടെ കരിയറില്‍ ഇതാദ്യം

  Virat Kohli |സെഞ്ച്വറി ഇല്ലാതെ രണ്ടാം വര്‍ഷം; കോഹ്ലിയുടെ കരിയറില്‍ ഇതാദ്യം

  2017 ലും 2018 ലും മാത്രമായി 22 സെഞ്ച്വറികളാണ് കോഹ്ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്.

  News18

  News18

  • Share this:
   അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി(century) നേടാന്‍ കഴിയാതെ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്(Virat Kohli) ഒരു വര്‍ഷം കൂടി കടന്നുപോകുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സ് നേടി പുറത്തായതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോഹ്ലിയ്ക്ക് സെഞ്ച്വറി നേടാന്‍ സാധിക്കാതെ വരികയായിരുന്നു.

   അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് വര്‍ഷം കോഹ്ലിയ്ക്ക് സെഞ്ചുറി നേടാന്‍ സാധിക്കാതെ പോകുന്നത്. 2008 ല്‍ അരങ്ങേറ്റം കുറിച്ച കോഹ്ലിയ്ക്ക് ആ വര്‍ഷം സെഞ്ച്വറി നേടാന്‍ സാധിച്ചില്ലയെങ്കിലും പിന്നീട് 2019 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടിയിരുന്നു. 2017 ലും 2018 ലും മാത്രമായി 22 സെഞ്ച്വറികളാണ് കോഹ്ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്.

   2021ല്‍ മൂന്ന് ഫോര്‍മാറ്റിലുമായി 24 മത്സരങ്ങള്‍ കളിച്ച കോഹ്ലി 37.07 ശരാശരിയില്‍ 964 റണ്‍സ് നേടിയിട്ടുണ്ട്. 10 ഫിഫ്റ്റി ഈ വര്‍ഷം നേടുവാന്‍ സാധിച്ചുവെങ്കിലും അഞ്ച് തവണ കോഹ്ലി ഈ വര്‍ഷം പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ വര്‍ഷം 22 മത്സരങ്ങളില്‍ നിന്നും 36.60 ശരാശരിയില്‍ 842 റണ്‍സാണ് കോഹ്ലി നേടിയിരുന്നത്.

   2019 ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോഹ്ലി തന്റെ അവസാന സെഞ്ചുറി നേടിയത്. 446 മത്സരങ്ങളില്‍ നിന്നും 70 സെഞ്ചുറി നേടിയ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ 100 സെഞ്ചുറി നേടിയ സച്ചിനും 71 സെഞ്ചുറി നേടിയ പോണ്ടിങിനും പുറകില്‍ മൂന്നാം സ്ഥാനത്താണുള്ളത്.

   ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സ് നേടി പുറത്തായ കോഹ്ലിക്ക് രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സ് നേടുവാന്‍ മാത്രമാണ് സാധിച്ചത്. രണ്ട് തവണയും കവര്‍ഡ്രൈവിന് ശ്രമിക്കവെയാണ് കോഹ്ലി പുറത്തായത്.

   Also read: Mohammed Siraj | വിക്കറ്റ് നേട്ടം 'റൊണാൾഡോ മോഡലിൽ' ആഘോഷിച്ച് സിറാജ്; വീഡിയോ വൈറൽ

   ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 113 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ തകര്‍ത്തത്. ഇന്ത്യ മുന്നോട്ടുവെച്ച 305 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അതിഥേയര്‍ 191 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ബുംറ, ഷമി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സിറാജ്, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

   അഞ്ചാം ദിനം 94ന് നാലെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 97 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച ആറ് വിക്കറ്റും നഷ്ടമാകുകയായിരുന്നു.
   Published by:Sarath Mohanan
   First published: