HOME /NEWS /Sports / സച്ചിന്റെ ആ റെക്കോര്‍ഡിനും വിരാടിനും ഇടയില്‍ 57 റണ്‍സ് ദൂരം മാത്രം

സച്ചിന്റെ ആ റെക്കോര്‍ഡിനും വിരാടിനും ഇടയില്‍ 57 റണ്‍സ് ദൂരം മാത്രം

News 18

News 18

വിരാടിന് 221 ഇന്നിങ്‌സില്‍ നിന്ന് 10,943 റണ്‍സ് ആയിട്ടുണ്ട്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ട്രെന്റ്ബ്രിഡ്ജ്: ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാഴ്ചവെച്ചത്. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ നായകന്‍ താന്‍ ഫോമില്‍ തന്നെയാണെന്ന് തെളിയിക്കുകയും ചെയ്തു. ഇന്ന് കിവീസിനെതിരായ മത്സരത്തിനിറങ്ങുന്ന കോഹ്‌ലി 57 രണ്‍സ് നേടിയാല്‍ ബാറ്റിങ്ങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് പഴങ്കഥയാകും.

    താരത്തിന്റെ ബാറ്റില്‍ നിന്ന് 57 റണ്‍സ് പിറക്കുകയാണെങ്കില്‍ വിരാടിന് ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സ് ആകും. എന്നാല്‍ 11,000 ഏകദിന റണ്‍സെന്നതിനു പുറമെ വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന് സ്വന്തമാവുക. സച്ചിന്‍ 276 ഇന്നിങ്‌സുകളില്‍ നിന്ന് മാന്ത്രിക സംഖ്യ തൊട്ടപ്പോള്‍ വിരാടിന് 221 ഇന്നിങ്‌സില്‍ നിന്ന് 10,943 റണ്‍സ് ആയിട്ടുണ്ട്.

    Also Read: ICC World Cup 2019: ഇന്ത്യ ഭയക്കണം, ഇന്ന് അവന്റെ ജന്മദിനം കൂടിയാണ്

    നേരത്തെ വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് സച്ചിനില്‍ നിന്ന് വിരാട് സ്വന്തമാക്കിയിരുന്നു. 11,000 ഏകദിന റണ്‍സെടുക്കുന്ന എട്ടാമത്തെ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും വിരാടിനെ കാത്തിരിക്കുന്നുണ്ട്.

    First published:

    Tags: ICC Cricket World Cup 2019, ICC World Cup 2019, India vs New Zealand, Indian cricket team, New Zealand Cricket team