മാഞ്ചസ്റ്റര്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് സൗരവ് ഗാംഗുലി. 2003 ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ ദാദയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ന് മറ്റൊരു സെമിയ്ക്കൊരുങ്ങുന്ന ഇന്ത്യന്‍ നായകന് വിരാട് ദാദയുടെ ഒരു റെക്കോര്‍ഡിനരികിലാണ്. ഒരുലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് വിരാടിനെ കാത്തിരിക്കുന്നത്.
ഇന്നത്തെ മത്സരത്തില്‍ വെറും 24 റണ്‍സ് നേടിയാല്‍ 2003 ല്‍ ദാദ കുറിച്ച റെക്കോര്‍ഡ് മറികടക്കാന്‍ വിരാടിന് കഴിയും. ഇംഗ്ലണ്ട് ലോകകപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന വിരാട് ഒമ്പതു മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ച്വറികളടക്കം 442 റണ്‍സ് നേടിയിട്ടുണ്ട്. 2003 ലോകകപ്പില്‍ 465 റണ്‍സായിരുന്നു ദാദ സ്വന്തംപേരില്‍ ചേര്‍ത്തത്.
Also Read: കുമ്പളങ്ങി നൈറ്റ്സും ICCയും തമ്മിലെന്ത് ബന്ധം?
ഇന്ന് മാഞ്ചെസ്റ്ററില്‍ സെഞ്ച്വറി നേടാനായാല്‍ കോഹ്ലിക്ക് മറ്റൊരു നേട്ടവും സ്വന്തമാകും. ഇന്ത്യയ്ക്കായി ലോകകപ്പില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന നേട്ടമാണ് സെഞ്ച്വറിയിലൂടെ വിരാടിനെ കാത്തിരിക്കുന്നത്. കപില്‍ ദേവും സൗരവ് ഗാംഗുലിയുമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍.
ഇതിനുപുറമെ തുടര്‍ച്ചയായ മൂന്നു ലോകകപ്പുകളില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍താരമെന്ന നേട്ടവും സെഞ്ച്വറിയിലൂടെ വിരാടിനെ തേടിയെത്തും. 1996, 1999, 2003 ലോകകപ്പുകളില്‍ സെഞ്ചുറി നേടിയ സച്ചിന് തെണ്ടുല്‍ക്കറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.