കാര്യവട്ടം തുണച്ചാല്‍ കോഹ്‌ലിക്ക് ലഭിക്കുക അപൂര്‍വ്വ റെക്കോര്‍ഡ്

News18 Malayalam
Updated: November 1, 2018, 10:41 AM IST
കാര്യവട്ടം തുണച്ചാല്‍ കോഹ്‌ലിക്ക് ലഭിക്കുക അപൂര്‍വ്വ റെക്കോര്‍ഡ്
  • Share this:
തിരുവനന്തപുരം: ഇന്ത്യ വിന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം. ഇന്നത്തെ മത്സരത്തിലും ടോസ് ജയിക്കുകയാണെങ്കില്‍ രണ്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ എല്ലാ മത്സരത്തിലും ടോസ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് കോഹ്‌ലിക്ക് സ്വന്തമാവുക. കഴിഞ്ഞ നാല് മത്സരത്തിലും വിരാടിന് തന്നെയായിരുന്നു ടോസ് വിജയം.

വിന്‍ഡീസിനെതിരെ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ നായകനെന്ന നേട്ടവും കോഹ്‌ലിക്ക് ലഭിക്കും. നേരത്തെ ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഹാന്‍സി ക്രോണ്യയ്ക്കും ഓസീസ് നായകനായിരുന്നു സ്റ്റീവോക്കും വിന്‍ഡീസിനെതിരെ അഞ്ച് ടോസുകളും ലഭിച്ചിരുന്നു.

'മഴയും തീയും ഭീഷണി'; നേരിടാനുറച്ച് കാര്യവട്ടം

ഒരു പരമ്പരയില്‍ അഞ്ച് ടോസ് ജയിച്ച ഇന്ത്യന്‍ നായകന്മാര്‍ വേറെയുമുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിങ് ധോണി എന്നിവര്‍ക്കാണ് നേരത്തെ ഒരു പരമ്പരയില്‍ അഞ്ച് ടോസുകള്‍ ലഭിച്ചിട്ടുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ അഞ്ച് ടോസുകളും നഷ്ടപ്പെട്ടാണ് ഇന്ത്യന്‍ നായകന്‍ സ്വന്തം നാട്ടില്‍ വിന്‍ഡീസിനെതിരെ ടോസ് ജയം ശീലമാക്കിയത്.

'താനെന്താ തമാശയാക്കുവാ'; ക്രീസില്‍ പുറംതിരിഞ്ഞ് നിന്ന് ബെയ്‌ലി; ആശ്ചര്യത്തോടേ ദക്ഷിണാഫ്രിക്ക

ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ വിന്‍ഡീസിനോട് രണ്ടാം മത്സരത്തില്‍ സമനിലയും മൂന്നാം മത്സരത്തില്‍ തോല്‍വിയും ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ നടന്ന നാലാം കേദിനത്തില്‍ വന്‍ജയം സ്വന്തമാക്കിയാണ് വിരാടും സംഘവും തിരുവനന്തപുരത്തെത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഫലം മറിച്ചാണെങ്കില്‍ പരമ്പര സമനിലയില്‍ അവസാനിക്കും.

First published: November 1, 2018, 10:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading