നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Virat Kohli | പരിശീലനത്തിനിടെ വിരാട് കോഹ്‌ലിക്ക് ഒരു 'അപ്രതീക്ഷിത അതിഥി'; ചിത്രങ്ങൾ പങ്കുവെച്ച് താരം

    Virat Kohli | പരിശീലനത്തിനിടെ വിരാട് കോഹ്‌ലിക്ക് ഒരു 'അപ്രതീക്ഷിത അതിഥി'; ചിത്രങ്ങൾ പങ്കുവെച്ച് താരം

    ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന്റെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലി ഇപ്പോൾ വിശ്രമത്തിലാണ്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലൂടെയായിരിക്കും ടീമിലേക്ക് തിരിച്ചെത്തുക.

    Virat Kohli

    Virat Kohli

    • Share this:
      പരിശീലനത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ (Virat Kohli) മുന്നിൽ ഒരു അപ്രതീക്ഷിത അതിഥി. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഈ അപ്രതീക്ഷിത അതിഥി കോഹ്‍ലിക്ക് അരികിൽ എത്തിയത്. പരിശീലനം നടക്കുന്ന സ്ഥലത്തേക്ക് കടന്നു വന്ന പൂച്ചയാണ് കക്ഷി.

      തന്റെ അരികിലെത്തിയ പൂച്ചയ്ക്ക് മുന്നിൽ ആതിഥേയൻ ആകാനും കോഹ്ലി മടിച്ചില്ല. അരികിലെത്തിയ പൂച്ചയെ ഇന്ത്യൻ ക്യാപ്റ്റിൻ മടിയിൽ എടുത്ത് ഇരുത്തുകയും തുടർന്ന് തന്റെ ഈ അപ്രതീക്ഷിത അതിഥിക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നാലെ തന്നെ ഇതിന്റെ ചിത്രങ്ങൾ കോഹ്ലി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയും ചെയ്തു.



      Also read- ബാറ്റിങ്ങിന് പുറമെ കിടിലൻ മാജിക്കും വശമുണ്ട്; സിറാജിനെ അമ്പരപ്പിച്ച് ശ്രേയസ് അയ്യർ

      ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന്റെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലി ഇപ്പോൾ വിശ്രമത്തിലാണ്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിന്നും വിട്ടുനിന്ന താരം അവർക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ ടെസ്റ്റിലും കളിക്കുന്നില്ല. ടെസ്റ്റിൽ ഇന്ത്യയുടെ ക്യാപ്റ്റനാണ് കോഹ്ലി എന്നിരിക്കെ താരത്തിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയാണ് കാൺപൂരിൽ നടക്കുന്ന ആദ്യത്തെ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക. മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തുന്നതോടെ കോഹ്‌ലി വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കും.

      നവംബര്‍ 25നാണ് രണ്ടു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയമാണ് വേദി. രണ്ടാം ടെസ്റ്റ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഡിസംബർ മൂന്നിന് ആരംഭിക്കും. ഇന്ത്യൻ സമയം രാവിലെ 9.30 നാകും ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുക.

      Also read- SL vs WI | നന്നായി ബാറ്റ് ചെയ്യുമ്പോൾ ഔട്ടാവുന്നത് എന്തൊരു കഷ്ടമാണ്; ശ്രീലങ്കൻ ബാറ്ററുടെ ഹിറ്റ് വിക്കറ്റ് - വൈറൽ വീഡിയോ

      സൂര്യകുമാർ യാദവ് വീണ്ടും ടെസ്റ്റ് ടീമിലേക്ക്? ടീമിനൊപ്പം ചേരാൻ നിർദേശം നൽകി ബിസിസിഐ - റിപ്പോർട്ട്

      മുംബൈ താരം സൂര്യകുമാർ യാദവിനെ (Suryakumar Yadav) ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് (Indian Test team) മടക്കി വിളിച്ചതായി സൂചന. ന്യൂസിലൻഡിനെതിരെ  നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള (IND vs NZ Test series) ടീമിൽ താരത്തെയും ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ താരം കളിച്ചിരുന്നെങ്കിലും ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ കാൺപൂരിൽ നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള ടീമിൽ താരവും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. സൂര്യകുമാറിനോട് കാൺപൂരിലെത്തി ടീമിനൊപ്പം ചേരാൻ ബിസിസിഐ (BCCI) നിർദേശം നൽകിയതായാണ് അറിയാൻ കഴിയുന്നത്.
      Published by:Naveen
      First published:
      )}