• HOME
  • »
  • NEWS
  • »
  • sports
  • »
  • VIRAT KOHLI HIT HIS 27TH FIFTY IN T20I CRICKET AND 11TH AS CAPTAIN AS HE WENT ON TO EQUAL KANE WILLIAMSONS RECORD INT SAR

ടി20യിൽ അടുത്ത റെക്കോർഡിനരികെ കോഹ്ലി;  ഫിഞ്ചിനെ മറികടന്ന് കെയിനിനൊപ്പം

ഇന്നലത്തെ മത്സരത്തിന് മുന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം രണ്ടാം സ്ഥാനത്തായിരുന്നു കോഹ്ലി. ടി20 ലോക ഒന്നാം നമ്പർ ടീമിന്റെ അമരക്കാരനായ ഇയോൻ മോർഗനാണ് ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്ത്.

virat kohli

virat kohli

  • Share this:
    ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി20 മല്‍സരത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് അനായാസ ജയം നേടി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഉജ്ജ്വല അർദ്ധ സെഞ്ച്വറി പ്രകടനം വിഫലമായി. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1ന് ഇംഗ്ലണ്ട് ലീഡ് നേടി. അടുത്ത മല്‍സരം നാളെ വൈകിട്ട് 7 മണിക്ക് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വച്ച്‌ നടക്കും. ഇന്നലെ ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടി20യില്‍ നേടിയ ഫിഫ്റ്റിയോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വമ്പന്‍ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ്. ടി20യില്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡിനൊപ്പമാണ് കോഹ്ലിയെത്തിയിരിക്കുന്നത്.

    Also Read- ഇന്ത്യയുടെ പതിവിന് മാറ്റം വരുത്തി ഇംഗ്ലണ്ട്; മൂന്നാം ടി20യിൽ ഇന്ത്യക്ക് 8 വിക്കറ്റ് തോൽവി

    ബാറ്റിങ്ങിന് പ്രതികൂലമായ പിച്ചിൽ ഒരറ്റത്ത് ഇംഗ്ലണ്ട് ബൗളർമാർ വിക്കറ്റുകൾ പിഴുതെറിഞ്ഞുകൊണ്ടിരുന്നപ്പോൾ നായകന്റെ ഉത്തരവാദിത്തത്തോടെ കോഹ്ലിയാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് കൈ പിടിച്ചു കയറ്റിയത്. ഇന്നലത്തെ പ്രകടനത്തിലൂടെ 11ആം തവണയാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. ഇതോടെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ പേരിലുള്ള നേട്ടത്തിനൊപ്പം കോഹ്ലിയുമെത്തി.

    Also Read- ശ്രീലങ്കൻ താരങ്ങൾക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ 

    ഇന്നലത്തെ മത്സരത്തിന് മുന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം രണ്ടാം സ്ഥാനത്തായിരുന്നു കോഹ്ലി. ടി20 ലോക ഒന്നാം നമ്പർ ടീമിന്റെ അമരക്കാരനായ ഇയോൻ മോർഗനാണ് ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്ത്. ഇതു കൂടാതെ മറ്റൊരു റെക്കോർഡും നേരത്തെ തന്നെ കോഹ്ലിയുടെ പേരിലുണ്ട്. ടി20 യിൽ തുടർച്ചയായി രണ്ടിന്നിങ്സുകളിൽ 50+ സ്കോർ ചെയ്യുന്ന താരമെന്ന റെക്കോർഡാണ് കോഹ്ലിയുടെ പേരിലുള്ളത്.
    10 തവണയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ലോക ക്രിക്കറ്റിൽ മറ്റാരും തന്നെ കോഹ്ലിക്കരികിൽ ഇല്ല. വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ, ന്യൂഡിലാൻഡ് താരങ്ങളായ മാർട്ടിൻ ഗപ്റ്റിൽ, ബ്രെണ്ടൻ മക്കല്ലം എന്നിവർ ഈ നേട്ടം 6 തവണ നേടിക്കൊണ്ട് രണ്ടാം സ്ഥാനം പങ്കിടുന്നു.

    Also Read- വിജയ് ഹസാരെ 2020- 21: മിന്നും പ്രകടനം കാഴ്ച വെച്ച അഞ്ച് ഇന്ത്യൻ പ്രതിഭകൾ

    രണ്ടാം മത്സര വിജയത്തോടൊപ്പം മറ്റൊരു ഉഗ്രൻ നേട്ടം കൂടി കോഹ്ലി സ്വന്തം പേരിലാക്കിയിരുന്നു. രണ്ടാം മത്സരത്തിലെ ബാറ്റിങ്ങ് പ്രകടനത്തിലൂടെ അന്തരാഷ്ട്ര ടി20 യിൽ 3000 റൺസ് ഇന്ത്യൻ നായകൻ പൂർത്തിയാക്കി. ഈ നേട്ടം കരസ്ഥ മാക്കുന്ന ആദ്യ ബാ‌റ്റ്സ്മാനാണ് വിരാട് കോഹ്ലി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ കോഹ്ലിയുടെ 27ാം  അർദ്ധസെഞ്ചുറിയാണിത്. ഇതോടെ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോര്‍ നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും താരം കരസ്ഥമാക്കി. ഇന്ത്യൻ താരം രോഹിത് ശർമയുടെ റെക്കോർഡാണ് കോഹ്ലി മറികടന്നത്. അന്താരാഷ്ട്ര ടി20യില്‍ 21 ഫിഫ്റ്റിയും നാല് സെഞ്ചുറിയുമടക്കം 25 തവണയാണ് രോഹിത് ശർമ 50+ റൺസ് സ്കോർ ചെയ്തിട്ടുള്ളത്.

    Published by:Rajesh V
    First published:
    )}