ഇൻസ്റ്റഗ്രാം വരുമാനത്തിൽ ആദ്യ പത്തിൽ ഇടം നേടി വിരാട് കോഹ്ലി; ഒന്നാമൻ ക്രിസ്റ്റ്യാനോ

ലയണൽ മെസ്സിയാണ് പട്ടികയിൽ രണ്ടാമതുള്ളത്. നെയ്മറാണ് മൂന്നാമൻ.

News18 Malayalam | news18-malayalam
Updated: June 5, 2020, 5:03 PM IST
ഇൻസ്റ്റഗ്രാം വരുമാനത്തിൽ ആദ്യ പത്തിൽ ഇടം നേടി വിരാട് കോഹ്ലി; ഒന്നാമൻ ക്രിസ്റ്റ്യാനോ
വിരാട് കോഹ്ലി
  • Share this:
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ആദ്യ പത്ത് താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും. കോവിഡ് 19 ലോക്ക്ഡൗണിന് ശേഷമുള്ള താരങ്ങളുടെ വരുമാനമാണ് അറ്റെയ്ൻ പുറത്തുവിട്ടത്.

പട്ടികയിൽ ആറാമതാണ് വിരാട് കോഹ്ലി. ഒന്നാം സ്ഥാനത്ത് യുവന്റസിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. മാർച്ച് 12 മുതൽ മെയ് 14 വരെയുള്ള പട്ടികയാണ് പുറത്തിറങ്ങിയത്.

TRENDING:ഭർത്താവും സുഹൃത്തുക്കളും പീഡിപ്പിച്ച യുവതിയ്ക്ക് രക്ഷകരായത് ഈ യുവാക്കൾ
[NEWS]
'മലപ്പുറം വിദ്വേഷ' പ്രചാരണത്തിന് മറുപടി; മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്
[NEWS]
മദ്യം നല്‍കി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ഭർത്താവും രണ്ട് സുഹൃത്തുക്കളും കസ്റ്റഡിയിൽ
[NEWS]

379,294 പൗണ്ടാണ് ഈ കാലയളവിൽ കോഹ്ലിയുടെ വരുമാനം. ഇൻസ്റ്റഗ്രാമിൽ പെയ്ഡ് പാർട്നർഷിപ്പിലൂടെ ഒരു പോസ്റ്റിന് 126,431 പൗണ്ട് ആണ് കോഹ്ലിക്ക് ലഭിക്കുന്നത്. പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ കായിക താരവും കോഹ്ലിയാണ്.

അതേസമയം, 1,882,336 പൗണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമയത്ത് സ്വന്തമാക്കിയത്. ഒരു പോസ്റ്റിന് ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നത് 470,584 പൗണ്ടാണ്.

ലയണൽ മെസ്സിയാണ് പട്ടികയിൽ രണ്ടാമതുള്ളത്. നെയ്മറാണ് മൂന്നാമൻ. 1.2 മില്യൺ പൗണ്ടാണ് മെസ്സിയുടെ വരുമാനം. നെയ്മറിന്റേത് 1.1 മില്യൺ പൗണ്ട്.

First published: June 5, 2020, 5:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading