ഇന്റർഫേസ് /വാർത്ത /Sports / വിരാട് കോഹ്ലിയെ റോജർ ഫെഡററിനോട് ഉപമിച്ച് ഡിവില്ലിയേഴ്സ്; കാരണം ഇതാണ്!

വിരാട് കോഹ്ലിയെ റോജർ ഫെഡററിനോട് ഉപമിച്ച് ഡിവില്ലിയേഴ്സ്; കാരണം ഇതാണ്!

virat

virat

AB de Villiers On Virat Kohli | വിരാട് എല്ലായ്പ്പോഴും ഒരു ചിന്തകനായിരുന്നു, അദ്ദേഹം ധാരാളം കാര്യങ്ങൾ പരീക്ഷിച്ചുനോക്കുന്നു, പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നത് ഇഷ്ടപ്പെടുന്നു - ജീവിതാനന്തര ജീവിതത്തെക്കുറിച്ച് അദ്ദേഹം വളരെയധികം ചിന്തിക്കുന്നു

കൂടുതൽ വായിക്കുക ...
  • Share this:

ന്യൂഡൽഹി: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ടെന്നീസ് ഇതിഹാസം റോജർ ഫെഡററിനോട് ഉപമിച്ച് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എബി ഡിവില്ലിയേഴ്സ്. കോഹ്ലിയുടെ കഴിവ് ഫെഡററിന് സമാനമാണെന്നും ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്തിന്‍റെ മാനസികശേഷം സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാലിന് തുല്യമാണെന്നും ഡിവില്ലിയേഴ്സ് പറയുന്നു.

വിരാട് കോഹ്‌ലി റോജർ ഫെഡററെപ്പോലെയാണെന്നും സ്റ്റീവ് സ്മിത്ത് റാഫേൽ നദാലിനെപ്പോലെയാണെന്നും ഡിവില്ലിയേഴ്സ് പറയുന്നു. മുൻ സിംബാബ്‌വെ ബൌളർ പോമി എംബാങ്‌വയുമായുള്ള ഒരു ഇൻസ്റ്റാഗ്രാം ചാറ്റിലാണ് ഡിവില്ലിയേഴ്സ് കോഹ്ലിയെയും സ്മിത്തിനെയും താരതമ്യം ചെയ്തു സംസാരിച്ചത്. അവർ ഇപ്പോൾ സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളാണ്.

“ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ വിരാട് തീർച്ചയായും കൂടുതൽ സ്വാഭാവികമായ സ്ട്രൈക്കറാണ്, അതിൽ യാതൊരു സംശയവുമില്ല,” ആശയവിനിമയത്തിനിടെ ഡിവില്ലിയേഴ്സ് പറഞ്ഞു. "ടെന്നീസ് രീതിയിൽ പറഞ്ഞാൽ, അദ്ദേഹം(റോജർ) ഫെഡററെപ്പോലെയാണെന്നും സ്മിത്ത് (റാഫേൽ) നദാലിനെപ്പോലെയാണെന്നും ഞാൻ പറയും. സ്മിത്ത് മാനസികമായി വളരെ ശക്തനാണ്, റൺസ് നേടുന്നതിനുള്ള മാർഗ്ഗം കണ്ടെത്തുന്നു - എന്നാൽ അദ്ദേഹം സ്വാഭാവികമായ കളിയല്ല പുറത്തെടുക്കുന്നത്, പക്ഷേ റെക്കോർഡുകൾ കുറിക്കുന്നതിലും ക്രീസിൽ അതിശയകരമായ പ്രകടനം നടത്തുന്നതിനുമുള്ള മാനസികശേഷി സ്മിത്തിനുണ്ട്- ഡിവില്ലിയേഴ്സ് പറഞ്ഞു.

"മാനസികശേഷി വിലയിരുത്തുമ്പോൾ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് സ്മിത്ത്. വിരാട് ലോകമെമ്പാടും മികച്ച പ്രകടനം നടത്തുന്നുണ്ട്. സമ്മർദ്ദത്തിൽ മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്," ഡി വില്ലിയേഴ്സ് പറഞ്ഞു.

റൺസ് പിന്തുടരേണ്ടിവരുമ്പോൾ കോഹ്ലിയുടെ മികവ് സച്ചിനേക്കാൾ മുന്നിലാണെന്നും ഡിവില്ലിയേഴ്സ് വിലയിരുത്തുന്നു. "ഞങ്ങൾ രണ്ടുപേർക്കും ഒരു മാതൃകയാണ് സച്ചിൻ. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അദ്ദേഹം വേറിട്ടുനിന്ന രീതി, നേടിയ നേട്ടങ്ങൾ, അദ്ദേഹം ചെയ്തതെല്ലാം എല്ലാവർക്കും മികച്ച മാതൃകയാണ്," ഡിവില്ലിയേഴ്സ് പറഞ്ഞു.

“ഞങ്ങൾ പിന്തുടരേണ്ട മാനദണ്ഡങ്ങൾ അദ്ദേഹം നിശ്ചയിച്ചിട്ടുണ്ടെന്നും വിരാട് പറയുമെന്ന് ഞാൻ കരുതുന്നു.

"എന്നാൽ വ്യക്തിപരമായി, റൺ ചേസ് ചെയ്യുമ്പോൾ, എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് വിരാടാണെന്ന് ഞാൻ പറയും. എല്ലാ ഫോർമാറ്റുകളിലും എല്ലാ സാഹചര്യങ്ങളിലും സച്ചിൻ അതിശയകരമായിരുന്നു, പക്ഷേ രണ്ടാമത് ബാറ്റുചെയ്യുമ്പോൾ വിരാട് ഒരു പടി മുന്നിൽ നിൽക്കുന്നു"

ലോകം കോഹ്‌ലിയെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനായി വാഴ്ത്തുന്നു, പക്ഷേ ഡിവില്ലിയേഴ്സിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു സുഹൃത്താണ്, ക്രിക്കറ്റിനപ്പുറം സൌഹൃദമുള്ളവനാണ്.

“അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരൻ എന്നതിനേക്കാൾ വളരെ ആഴത്തിൽ സൌഹൃദമുള്ളവനാണ് ... ക്രിക്കറ്റിനേക്കാൾ ജീവിതത്തിൽ കൂടുതൽ കാര്യങ്ങളുണ്ടെന്ന് മിക്ക ആളുകളും കുറച്ചുകാലത്തിനുശേഷം മനസ്സിലാക്കുന്നു,” ഡിവില്ലിയേഴ്സ് പറഞ്ഞു.

"... വിരാട് എല്ലായ്പ്പോഴും ഒരു ചിന്തകനായിരുന്നു, അദ്ദേഹം ധാരാളം കാര്യങ്ങൾ പരീക്ഷിച്ചുനോക്കുന്നു, പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നത് ഇഷ്ടപ്പെടുന്നു - ജീവിതാനന്തര ജീവിതത്തെക്കുറിച്ച് അദ്ദേഹം വളരെയധികം ചിന്തിക്കുന്നു - വരാനിരിക്കുന്നതെന്താണ്, വ്യത്യസ്ത മതങ്ങൾ, തങ്ങൾ എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ടെന്ന് ഡിവില്ലിയേഴ്സ് പറയുന്നു.

ഇന്ത്യൻ നായകന്റെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയുമായി കുടുംബപരമായ അടുത്തബന്ധമുണ്ടെന്നും ഡിവില്ലിയേഴ്സ് പറയുന്നു.

"കോഹ്ലിയും ഞാനും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. അദ്ദേഹത്തിന്റെ ഭാര്യ അനുഷ്കയുമായും നല്ല ബന്ധമാണുള്ളത്. ഞങ്ങൾ കുട്ടികളെയും കുടുംബത്തെയും കുറിച്ച് സംസാരിക്കാറുണ്ട്.

TRENDING:പ്രവാസികളുടെ സർക്കാർ ക്വാറന്റീൻ ഏഴു ദിവസം മതിയോ? കേന്ദ്രം ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി [NEWS]കോവിഡ് 19: ട്രെയിൻ മാർഗം കേരളത്തിലെത്തുന്നവർക്കും പാസ് നിർബന്ധമാക്കി [NEWS]ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റിയേക്കാമെന്ന് തെറ്റായ വാർത്ത: മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം [NEWS]

"ഇത് ഒരു നല്ല സുഹൃദ്‌ബന്ധമാണ്, ക്രിക്കറ്റിനെക്കുറിച്ചു സംസാരിക്കാൻ ഞങ്ങൾ എല്ലായ്പ്പോഴും ഒരു വഴി കണ്ടെത്തുന്നു, പക്ഷേ 90 ശതമാനം സമയവും മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഇത് ഉന്മേഷദായകമാണ്. പ്രത്യേകിച്ചും കഠിനമായ ഐ‌പി‌എൽ മൽസരങ്ങൾക്കിടയിൽ," അദ്ദേഹം പങ്കുവെച്ചു.

ഐ‌പി‌എൽ, ഡിവില്ലിയേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു ടൂർണമെൻറ് മാത്രമല്ല, അദ്ദേഹത്തിന് വിലമതിക്കാനാകാത്ത സൌഹൃദങ്ങളുടെ ഇടംകൂടിയാണ്.

ക്രിക്കറ്റിലെ തന്റെ മികച്ച സുഹൃത്തുക്കൾ ആരാണെന്ന് ചോദിച്ചപ്പോൾ ഡിവില്ലിയേഴ്സ് പറഞ്ഞു, "വിരാട് തന്നെയാണ് - ഐ‌പി‌എല്ലിൽ മാത്രമല്ല, ഞങ്ങൾ വർഷം മുഴുവൻ ചാറ്റ് ചെയ്യാറുണ്ട്. അതിനർത്ഥം ഐ‌പി‌എല്ലിനേക്കാളും ക്രിക്കറ്റ് സൗഹൃദത്തേക്കാളും ആഴമേറിയതാണ് ഞങ്ങളുടെ സൌഹൃദം എന്നുതന്നെയാണ്"- ഡിവില്ലിയേഴ്സ് പറഞ്ഞു.

First published:

Tags: AB De villiers, Rafael nadal, Roger Federer, Steve Smith, Virat kohli