നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കോഹ്‌ലിയും ബൂംറയും രോഹിത്തിനെ അവഗണിച്ചോ? ഒന്നാം ടി20യിലെ വീഡിയോ ചര്‍ച്ചയാകുന്നു

  കോഹ്‌ലിയും ബൂംറയും രോഹിത്തിനെ അവഗണിച്ചോ? ഒന്നാം ടി20യിലെ വീഡിയോ ചര്‍ച്ചയാകുന്നു

  ബൂംറയ്‌ക്കൊപ്പം രോഹിത്തിനെ ശ്രദ്ധിക്കാതെ കോഹ്‌ലിയും മടങ്ങി.

  bumrah

  bumrah

  • News18
  • Last Updated :
  • Share this:
   വിശാഖപട്ടണം: ഇന്ത്യ ഓസീസ് ഒന്നാം ടി20യ്ക്കിടെ മൈതാനത്തുണ്ടായ രംഗങ്ങള്‍ ചര്‍ച്ചയാകുന്നു. ജസ്പ്രീത് ബൂംറയും കോഹ്‌ലിയും ഫീല്‍ഡിങ്ങിനിടെ രോഹിത്തിനെ അവഗണിച്ചെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. ബൂംറയെറിഞ്ഞ 19 ാം ഓവറിനിടെയാണ് വിവാദരംഗങ്ങള്‍ കളത്തില്‍ അരങ്ങേറിയത്.

   ഇന്ത്യക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഓസീസിനെ വരിഞ്ഞുമുറുക്കുന്നതില്‍ ബൂംറ വഹിച്ച പങ്ക് വലുതായിരുന്നു. 19ാം ഓവറില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ താരം അവസാന ഓവറില്‍ കങ്കാരുക്കള്‍ക്ക് ജയിക്കാന്‍ 14 റണ്‍സ് എന്ന മാര്‍ജിന്‍ നീട്ടുകയും ചെയ്തു. എന്നാല്‍ ഉമേഷ് യാദവിന്റെ ഓവറില്‍ ഓസീസ് താരങ്ങള്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

   Also Read:  അവസാന പന്തിൽ ജയം ഓസീസിനൊപ്പം


   മത്സരത്തില്‍ ബൂംറ പന്തെറിയുന്നതിനിടെ കോഹ്‌ലിയും രോഹിത്തും താരത്തിനടുത്തെത്തിയപ്പോഴായിരുന്നു രോഹിത്തിനെ ഇരുവരും പരിഗണിക്കാതിരുന്നത്. കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് ടീമിന്റെ ഉപനായകനാണെങ്കിലും ബൂംറയോ കോഹ്‌ലിയോ താരത്തിന് വേണ്ട പരിഗണന നല്‍കുന്നില്ലെന്നാണ് വീഡിയോ പറയുന്നത്.

   ബൂംറയോട് നായകന്‍ സംസാരിക്കവേ അദ്ദേഹത്തോട് മാത്രം പ്രതികരിച്ച ബൂംറ ലൈനപ്പിനായി തിരിച്ച് പോവുകയായിരുന്നു. ബൂംറയ്‌ക്കൊപ്പം രോഹിത്തിനെ ശ്രദ്ധിക്കാതെ കോഹ്‌ലിയും മടങ്ങി. രണ്ടുപേരും തന്നെ ശ്രദ്ധിക്കാതെ വന്നതോടെ കുറച്ച് നേരംകൂടി അവിടെ നിന്ന രോഹിത് നടന്നകലുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.   കോഹ്‌ലിയെയും രോഹിത്തിനെയും വിമര്‍ശിച്ച് കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.

   First published:
   )}